ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണം പുനഃരാരംഭിച്ചു
വടക്കേ ആഫ്രിക്കൻ രാഷ്ട്രമായ മുസ്ലീം ബ്രദർഹുഡ് ആധിപത്യം പുലർത്തിയപ്പോൾ ഈജിപ്തിൽ നിർത്തിവച്ചിരുന്ന ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണ പദ്ധതികൾ പുനഃരാരംഭിക്കുന്നു. ഈജിപ്തിലെ ക്രൈസ്തവര്‍ക്കു കുറച്ച് വർഷങ്ങൾക്ക് മുന്‍പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആരാധനാ സ്വാതന്ത്ര്യം ഇപ്പോഴുണ്ടെന്നാണ് പൊന്തിഫിക്കൽ ചാരിറ്റി ഫൗണ്ടേഷൻ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (എസിഎൻ) റിപ്പോര്‍ട്ട് ചെയ്യുന്നത്.
2012 മുതൽ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ ആധിപത്യം രാജ്യത്ത് നിലനിന്നിരുന്നു. ഈജിപ്തിലെ ക്രൈസ്തവര്‍ ഇപ്പോഴും പലതരം പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും, രാജ്യത്തെ മൂന്നു ലക്ഷത്തോളം വരുന്ന കോപ്റ്റിക് കത്തോലിക്കർ അജപാലനത്തിനായി പള്ളികളുടെ നിർമ്മാണത്തിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണെന്ന് അലക്സാണ്ട്രിയയിലെ പാത്രിയാർക്കീസ് ആർച്ച് ബിഷപ്പ് ഇബ്രാഹിം സിദ്രക് പറഞ്ഞു. നിലവിലെ സർക്കാർ പുതിയ പള്ളികൾ പണിയുന്നതിനുള്ള തടസ്സങ്ങൾ നീക്കിയതിനാൽ, എല്ലാ രൂപതകളിലും നിർമ്മാണ പദ്ധതികളുണ്ടെന്നും ആർച്ച് ബിഷപ്പ് സിദ്രക് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision