കൊച്ചി : കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ ജോൺ ബർളയുമായി പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ സ്വാശ്രയ കോളേജുകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കേരള കാത്തലിക് സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേഷൻ ഭാരവാഹികൾ ചർച്ച നടത്തി. അസോസിയേഷന്റെ കീഴിലുള്ള മുഴുവൻ കോളേജുകളെയും ഒരു കാത്തലിക് യൂണിവേഴ്സിറ്റി ആരംഭിച്ച് അതിന്റെ കീഴിൽ കൊണ്ടുവരണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ ന്യൂനപക്ഷ പദവിയുള്ള കോളജുകളെ ബാധിക്കുന്ന വിഷയങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന പ്രസിഡണ്ട് റവ. ഡോ. ജിബി ജോസ് , വൈസ് പ്രസിഡന്റും തിരുവമ്പാടി അൽഫോൻസ കോളേജ് പ്രിൻസിപ്പലുമായ ഡോക്ടർ ചാക്കോ കാളംപറമ്പിൽ, അസോസിയേഷന്റെ കാലിക്കറ്റ് സർവകലാശാല മേഖലാ പ്രസിഡണ്ടും, നൈപുണ്യ കോളേജ് പ്രിൻസിപ്പാളുമായ റവ. ഡോ. പോളച്ചൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
സ്വാശ്രയ കോളേജുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര മന്ത്രിക്ക് നിവേദനം – കേരള കത്തോലിക്കാ സ്വാശ്രയകോളേജ് അസോസിയേഷൻ
Date: