ജക്കാർത്ത: അജപാലന ശുശ്രൂഷകള്‍ അനേകരിലേക്ക് എത്തിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ പുതിയ രൂപത അനുവദിച്ചതിന്റെ ആഹ്ളാദത്തില്‍ ഇന്തോനേഷ്യന്‍ ക്രൈസ്തവര്‍. ഇക്കഴിഞ്ഞ ജൂൺ 21-ന്, കത്തോലിക്ക ഭൂരിപക്ഷ പ്രദേശമായ ഫ്ലോറസ് ദ്വീപിലെ ഈസ്റ്റ് നുസ തെങ്കാര പ്രവിശ്യയിലെ ലബുവാൻ ബാജോ ആസ്ഥാനമാക്കിയാണ് ഫ്രാന്‍സിസ് പാപ്പ പുതുതായി രൂപത അനുവദിച്ചത്. സെൻ്റ് പോൾ പ്രാദേശിക കാത്തലിക് യൂണിവേഴ്സിറ്റിയുടെ റെക്റായ മാക്‌സിമസ് റെഗസ് ആണ് പുതിയ രൂപതയുടെ നിയുക്ത മെത്രാന്‍.
ലബുവാൻ ബാജോയിലെ ഹോളി സ്പിരിറ്റ് ദേവാലയത്തില്‍, റുട്ടെങ് ബിഷപ്പ് ബിഷപ്പ് സിപ്രിയാനസ് ഹോർമാറ്റാണ് ഇത് സംബന്ധിച്ച മാര്‍പാപ്പയുടെ പ്രഖ്യാപനം അറിയിച്ചത്. നൂറുകണക്കിന് വിശ്വാസികളും അനേകം വൈദികരും പ്രഖ്യാപനത്തിന് സാക്ഷികളായി. ലാബുവാൻ ബാജോയുടെ പുതിയ രൂപതയ്ക്ക് 3141 സ്ക്വ. കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.
പ്രദേശത്തെ 276,000 ജനസംഖ്യയില്‍ 215,000-ത്തിലധികം പേരും കത്തോലിക്ക വിശ്വാസികളാണ്. 25 ഇടവകകളും 67 രൂപതാ വൈദികരും 23 സന്യാസ വൈദികരും രൂപതയുടെ ഭാഗമാണ്. 78 സന്യസ്തരാണ് രൂപത പരിധിയില്‍ സേവനം ചെയ്യുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision