മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിൽ വായനാവാരാചരണ സമാപനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം പ്രശസ്ത കവിയും കഥാകൃത്തുമായ ശ്രീ അനിൽ ആയിരംകുന്ന് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ.ഫാ.ജോർജ് തെരുവിൽ അധ്യക്ഷത വഹിച്ചു. വായനാ വാരാചരണത്തോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ച വർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കുട്ടികൾക്കായി കൈയ്യെഴുത്തുമാസിക, ജീവചരിത്രക്കുറിപ്പ് , ആസ്വാദനക്കുറിപ്പ്, വായന മത്സരം, കൈയക്ഷര മത്സരം, ചിത്രരചന, കഥ കവിതാരചന മത്സരം , കഥ പറച്ചിൽ മത്സരം എന്നിവ സംഘടിപ്പിച്ചു. പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്ത ആൻ സിറിയക് ,അന്ന സിറിയക് എന്നിവരെ അനുമോദിച്ചു.
വായന ദിനത്തോടനുബന്ധിച്ച് എഞ്ചൽ മരിയ സജി എഴുതിയ കവിത വേദിയിൽ അവതരിപ്പിച്ചു.
കുട്ടികളുടെ വായന ശീലം നഷ്ടമാകുന്ന ഈ കാലത്ത് അതിനെ പരിപോഷിക്കുന്നതിനും, വായനയുടെ പ്രധാന്യം കുട്ടികൾക്ക് മനസിലാക്കുന്നതിനും ലക്ഷ്യം വച്ചാണ് ഈ പ്രവർത്തനങ്ങൾ ഒരുക്കിയതെന്ന് ഹെഡ്മിസ്ട്രസ്സ് സി. മഞ്ജുമോൾ ജോസഫ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈ