നാച്ച്വറൽ എക്കോളജി അവാർഡ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക്

Date:

പാലാ: ജൈവകൃഷി രീതിയും ശാസ്ത്രീയമാലിന്യ സംസ്കരണ മാതൃകയും സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന മാതൃകാ പ്രവർത്തനങ്ങൾക്ക് കേരള സോഷ്യൽ സർവ്വീസ് ഫോറം സമ്മാനിക്കുന്ന ഫാ. എബ്രാഹം മുത്തോലത്ത് സ്മാരക നാച്ച്വറൽ ഇക്കോളജി അവാർഡിന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അർഹമായി.

കേരളത്തിലെ മുപ്പത്തിരണ്ടു രൂപതകളിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റികളിൽ ഒന്നാമതെത്തിയാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഈ നേട്ടം കൈവരിച്ചത്.

കോട്ടയം അടിച്ചിറ ആമോസ് സെന്ററിൽ നടന്ന കേരള സോഷ്യൽ സർവ്വീസ് ഫോറം വാർഷിക ജനറൽ ബോഡി യോഗത്തിൽ PSWS ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അസി.ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തു വരിക്കയിൽ , ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ എന്നിവർ സംയുക്തമായി കേരള കത്തോലിക്കാ ബിഷപ്പ് കോൺ ഫ്രൻസ് ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്മെന്റ് ( ജെ പി.ഡി) കമ്മീഷൻ ചെയർമാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാർ ജോസ് പുളിക്കനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ഇരുപത്തയ്യായിരം രൂപയും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ജെ.പി. ഡി കമ്മീഷൻ വൈസ് ചെയർമാനും തിരുവല്ലാ രൂപതാദ്ധ്യക്ഷനുമായ ആർച്ച്ബിഷപ്പ് തോമസ് മാർ കുറിലോസ്, കാരിത്താസ് ഇൻഡ്യാ എക്സി ഡയറക്ടർ റവ.ഡോ.ജോളി പുത്തൻപുര, അസോസിയേറ്റഡ് ഡയറക്ടർ റവ.ഫാ. ആന്റണി ഫെർണാണ്ടസ്, കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ, സി.ആ.എസ് പ്രോജക്ട് ഓഫീസർ റെറ്റി ജോർജ് , ലീഡർ ടോണി സണ്ണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“പ്രകാശപാതയുടെ സാക്ഷികളാണ് വിശുദ്ധർ”

സ്വർഗ്ഗസ്ഥനായ പിതാവ് തീർച്ചയായും നമുക്ക് വിശുദ്ധി പ്രദാനം ചെയ്യുന്നുണ്ട്, അവിടുത്തെതന്നെ വിശുദ്ധി....

അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ ഇന്നും കനത്ത തിരിച്ചടി

ഓഹരി വിലയില്‍ ഇന്നും ഇടിവ്, അദാനിയുടെ വ്യക്തിഗത ആസ്തിയും കുറയുന്നു. കൈക്കൂലിക്കേസില്‍...

“വിശുദ്ധി എന്നത് ദൈവത്തിൽ നിന്നുള്ള ദാനമാണ്”

വിശുദ്ധി ദൈവത്തിൽനിന്നുള്ള ദാനമാണ്, എന്തെന്നാൽ, വി. പൗലോസ് പറയുന്നതുപോലെ, അവിടുന്നാണ് വിശുദ്ധീകരിക്കുന്നത്...

കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ

3കാസർഗോഡ് നായന്മാർമൂല ആലംപാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയിൽ ആരോഗ്യവകുപ്പ് അന്വേഷണം...