അമേരിക്കയിലെ ന്യൂയോർക്ക് ആസ്ഥാനമായുള്ള ചരിത്ര സംരക്ഷണ സംഘം അമേരിക്കയിലെ ബഫലോ നഗരത്തിലെ കത്തോലിക്കാ ദേവാലയങ്ങളെ സംരക്ഷിക്കാന്‍ ഇടപെടലുമായി രംഗത്ത്.
തങ്ങളുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുക” എന്ന ആപ്തവാക്യവുമായി പ്രിസർവേഷൻ ബഫല്ലോ നയാഗ്ര സംഘടനയാണ് രംഗത്ത് വന്നിരിക്കുന്നത്. ബഫല്ലോ രൂപതയുടെ കീഴിലുള്ള 160 ഇടവകകളിൽ മൂന്നിലൊന്ന് ലയിപ്പിക്കുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരിന്നു.
പടിഞ്ഞാറൻ ന്യൂയോർക്കിലെ കത്തോലിക്കാ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമെന്നാണ് ഈ നീക്കത്തെ വിളിക്കുന്നത്. ഏകദേശം 55 ഇടവകകളില്‍ ഇത്തരത്തില്‍ അവകാശങ്ങൾ നൽകുന്നതിനും പുനർരൂപകൽപ്പന ചെയ്യുന്നതിനുമുള്ള പ്രക്രിയയിൽ ലയിപ്പിക്കുമെന്ന് ബഫലോ ബിഷപ്പ് മൈക്കൽ ഫിഷർ മെയ് മാസത്തിൽ പറഞ്ഞിരിന്നു. എന്നാല്‍ ദേവാലയങ്ങള്‍ പൊളിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ബഫല്ലോ പ്രിസർവേഷൻ ഗ്രൂപ്പ് രംഗത്ത് വന്നിരിക്കുന്നത്. ബഫല്ലോ നഗരത്തിനുള്ളിലെ പള്ളികൾക്കായി ധനസഹായം നൽകാന്‍ തയാറാണെന്നു അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision