കോട്ടയം: രാജ്യാന്തര ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു തൊഴിൽ വകുപ്പു നടത്തിയ പരിശോധനയിൽ ബാലവേല കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനത്തിനെതിരേ നിയമനടപടി .
കോട്ടയം ശാസ്ത്രി റോഡിൽ പ്രവർത്തിക്കുന്ന 12 ടു 12 ബാർ ബി ക്യു ഇൻ എന്ന സ്‌ഥാപനത്തിൽ 13 വയസുള്ള ആൺകുട്ടിയെ ജോലി ചെയ്യിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.
ബാലവേല കണ്ടെത്തിയ സ്ഥാപനത്തിനെതിരേ കോട്ടയം രണ്ടാം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫീസർ നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്. വരും ദിവസങ്ങളിലും വിവിധ മേഖലകളിലെ സ്ഥാപനങ്ങളിൽ ബാലവേല നടക്കുന്നുണ്ടോ എന്നത് സംബന്ധിച്ച പരിശോധനകൾ തുടരുമെന്നും ബാലവേല കണ്ടെത്തുന്ന പക്ഷം കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും ജില്ലാ ലേബർ ഓഫീസർ (E) എം. ജയശ്രീ അറിയിച്ചു.ഈ കുട്ടിയെ ബാലവേലയിൽ നിന്നു മോചിപ്പിച്ചു.
സ്ഥാപനങ്ങളിൽ ബാലവേല നടക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനും അവബോധം നൽകുന്നതിനുമായി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സസ്മെന്റ്) എം. ജയശ്രീയുടെ നേതൃത്വത്തിൽ കോട്ടയം ഒന്നാം സർക്കിൾ, രണ്ടാം സർക്കിൾ അസി.ലേബർ ഓഫീസർമാർ, ചൈൽഡ് ലൈൻ എന്നിവർ സംയുക്തമായാണ് ഹോട്ടലുകൾ കേന്ദ്രീകരിച്ചു പരിശോധന നടത്തിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision