ദൈവിക പദ്ധതി സ്വയം കണ്ടെത്താൻ വ്യക്തിയെ സഹായിക്കുന്നതാകണം വിദ്യഭ്യാസം, പാപ്പാ

Date:

ക്ലേശകരവും എന്നാൽ പ്രത്യാശയാൽ പ്രശോഭിതവുമായ ഒരു ലോകത്തെ അഭിമുഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഒരു യഥാർത്ഥ ജീവിത വിദ്യാലയമായി വിദ്യാലയ സമൂഹത്തെ മാറ്റണമെന്ന് മാർപ്പാപ്പാ.


വിദ്യഭ്യാസസമൂഹത്തിനുള്ള സേവനത്തിൽ മാതാപിതാക്കൾക്കുള്ള ദൗത്യത്തെക്കുറിച്ചുള്ള പരിചിന്തനത്തിൽ താനും പങ്കുചേരുന്നുവെന്നും കാരണം സമൂഹത്തിൻറെ വർത്തമാനകാലവും ഭാവിയുമായ യുവജനവും കുടുംബങ്ങളും തൻറെ സവിശേഷ ശ്രദ്ധാകേന്ദ്രമാണെന്നും പാപ്പാ സന്ദേശത്തിൽ പറയുന്നു.

വിദ്യാലയത്തിൻറെ പ്രവർത്തനത്തിൽ ശ്രദ്ധിക്കാനും സഹായഹസ്തം നീട്ടാനും രണ്ടാവത്തിക്കാൻ സൂനഹദോസ് മാതാപിതാക്കളുടെ സംഘടനകൾക്ക് പ്രത്യേക പ്രചോദനം പകർന്നിട്ടുള്ളത് പാപ്പാ അനുസ്മരിക്കുന്നു. മക്കളുടെ വിദ്യഭ്യാസ രംഗത്ത് മുഖ്യകഥാപാത്രങ്ങളും പ്രഥമ ശില്പികളുമായ മാതാപിതാക്കളുടെ പ്രസ്തുത ദൗത്യ നിർവ്വഹണത്തിന് വിദ്യാലയത്തിൽ നിന്നു തുടങ്ങി സമൂഹം മുഴവൻറെയും സഹായം ആവശ്യമാണെന്ന് പാപ്പാ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...