കേരളത്തിലെ സ്വാശ്രയ ആർട്ട്സ് ആൻറ് സയൻസ് കോളേജുകൾക്ക് സ്ഥിരമായ അഫിലിയേഷൻ നല്കണമെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.
ആർട്ട്സ് ആൻറ് സയൻസ് കോളേജുകൾക്ക് സ്ഥിരമായ അഫിലിയേഷൻ
കേരളകത്തോലിക്ക അൺഎയിഡഡ് ആർട്ട്സ് ആൻറ് സയൻസ് കോളേജ് അസോസിഷന്റെ രണ്ടാമതു പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. എഴുപതു ശതമാനം വിദ്യാർത്ഥികൾ പഠിക്കുന്ന സ്വാശ്രയ കോളേജുകളെ ഉന്നത നിലവാരത്തിൽ എത്തിക്കാൻ സഹായിക്കുന്ന നയം ഗവണ്മെന്റ് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ആലുവ, ഭാരതമാതാ കോളേജിൽ വച്ചുനടന്ന യോഗത്തിൽ പ്രസിഡന്റ് റവ.ഡോ.ജിബി ജോസ് അദ്ധ്യക്ഷനായിരുന്നു. കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ചാൾസ് ലിയോൺസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ .വി. ചാക്കോ സ്വാശ്രയ കോളേജുകളുടെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിച്ചു.സെക്രട്ടറി റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി റിപ്പോർട്ട് അവതരിപ്പിച്ചു.ഭാരതമാതാ കോളേജ് ഡയറക്ടർ യോഗത്തിനു സ്വാഗതവും ചേർത്തല നൈപുണ്യം കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. ബൈജു ജോർജ് നന്ദിയും പ്രകാശിപ്പിച്ചു.