മത്സ്യതൊഴിലാളികൾക്ക് സ്‌നേഹതീരം വായ്പാ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മേയ് 20 ) കുമരകത്ത്

Date:

കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമ്മപദ്ധതിയിൽ മത്സ്യതൊഴിലാളികൾക്കായി നടപ്പാക്കുന്ന സ്‌നേഹതീരം വായ്പാ പദ്ധതിക്ക് നാളെ (മേയ് 20 ) തുടക്കം.

കുമരകം ആറ്റാമംഗലം സെന്റ് ജോൺസ് പള്ളി പാരിഷ് ഹാളിൽ രാവിലെ 10ന് ഫിഷറീസ് – സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം മേഖല ജോസഫ്, ഗ്രാമ പഞ്ചായത്തംഗം വി.സി. അഭിലാഷ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് ഡയറക്ടർ കെ.ജെ. ഫിലിപ്പ് കുഴികുളം, സഹകരണസംഘം രജിസ്ട്രാറും ഫിഷറീസ് വകുപ്പ് ഡയറക്ടറുമായ ഡോ. അദീല അബ്ദുള്ള, സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആശ അഗസ്റ്റിൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, വിവിധ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ. കേശവൻ, എ.വി തോമസ്, ഫിലിപ്പ് സ്‌കറിയ എന്നിവർ പങ്കെടുക്കും.സ്‌നേഹതീരം വായ്പാ പദ്ധതി ഇങ്ങനെതീരദേശജില്ലകളിലെയും ഉൾനാടൻ മത്സ്യബന്ധന മേഖലകളിലെയും മത്സ്യബന്ധന-വിപണന-സംസ്‌ക്കരണ തൊഴിലാളികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതാണ് സ്‌നേഹതീരം വായ്പാ പദ്ധതി. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ സാഫുമായി ( സൊസൈറ്റി ഫോർ അസിസ്റ്റൻസ് റ്റു ഫിഷർ വുമൺ) ചേർന്നാണ് പദ്ധതി നടപ്പാക്കുക. സാഫിൽ അംഗത്വമുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് ഒമ്പതു ശതമാനം പലിശ നിരക്കിൽ പരമാവധി 50,000 രൂപ വായ്പ ലഭിക്കും. 52 ആഴ്ചയാണ് തിരിച്ചടവ് കാലാവധി. പദ്ധതി നടത്തിപ്പ് നിരീക്ഷിക്കുന്നതിന് സംഘം തലത്തിൽ പ്രസിഡന്റ് ചെയർമാനായും സെക്രട്ടറി കൺവീനറായും താലൂക്ക് തലത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായും അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കൺവീനറായും ജില്ലാതലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ജോയിന്റ് രജിസ്ട്രാർ (ജനറൽ) കൺവീനറായും സംസ്ഥാനതലത്തിൽ സഹകരണ വകുപ്പ് മന്ത്രി ചെയർമാനായും സഹകരണസംഘം രജിസ്ട്രാർ കൺവീനറുമായ മോണിറ്ററിംഗ് കമ്മിറ്റികളും പ്രവർത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...