അരുവിത്തുറ: സഭയും സമുദായവും ഒറ്റക്കെട്ടാണെന്ന വലിയ സന്ദേശവും സാക്ഷ്യവുമായി കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ പട്ടണത്തിൽ പതിനായിരങ്ങൾ അണിനിരന്ന റാലിയും സമുദായ സമ്മേളനവും നടന്നു. സീറോമലബാർ സഭയുടെ അല്‌മായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ 106-ാം ജൻമവാർഷികത്തിന്റെ ഭാഗമായിട്ടാണ് റാലിയും സമുദായ സമ്മേളനവും സംഘടിപ്പിച്ചത്. അരുവിത്തുറ പള്ളിയങ്കണത്തിൽ ചേർന്ന മഹാ സമ്മേളനം സീറോമലബാർ സഭ അല്‌മായ കമ്മീഷൻ ചെയർമാനും പാലാ ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്‌തു.
സഭയുടെയും സമുദായത്തിന്റെയും കരുത്തായി നിലകൊള്ളുന്ന കത്തോലിക്ക കോൺഗ്രസ് സഭയുടെ തിളങ്ങുന്ന മാണിക്യമാണെന്ന് മാർ കല്ലറങ്ങാട്ട് പറഞ്ഞു. ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ജന്മദിന സന്ദേശം നൽകി.
ഭിന്നമായി ചിന്തിക്കാനും ഭിന്നിപ്പിച്ച് ചിന്തിക്കപ്പെടാനും ബോധപൂർവം ശ്രമിക്കുന്ന രാഷ്ട്രീയ, വർഗീയ കക്ഷികളെ തിരിച്ചറിയണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ സമുദായ ജാഗ്രതാ സന്ദേശം നൽകി.
എകെസിസി പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖ പ്രസംഗം നടത്തി. ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ വിഷൻ സന്ദേശം നൽകി. അരുവിത്തുറ ഫൊറോന വികാരി ഫാ. സെ ബാസ്റ്റ്യൻ വെട്ടുകല്ലേൽ, സഭാതാരം ജോൺ കച്ചിറമറ്റം, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ഡോ. ജോബി കാക്കശേരി, ടെസി ബിജു, പാലാ രൂപത ജനറ ൽ സെക്രട്ടറി ജോസ് വട്ടുകുളം എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision