ക്രൈസ്തവ കാരുണ്യം സാമൂഹ്യ പ്രവർത്തനത്തിന്റെ മുഖമുദ്ര: ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

Date:

പാലാ : ക്രൈസ്തവ കാരുണ്യം അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ പ്രവർത്തനങ്ങളാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ വളർച്ചയുടെ മുഖ്യ കാരണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അറുപതാം വാർഷികമായ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.

പാലാ ളാലം സെന്റ് മേരീസ് പള്ളിയുടെ പാരീഷ്ഹാളിൽ നടന്ന സമ്മേളനത്തിൽ വികാരി ജനറാൾ മോൺ ,സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു.

വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള അറുപതിന പരിപാടിയുടെ ഉദ്ഘാടനം ജോസ് കെ മാണി എം.പിയും പലിശ രഹിത വായ്പകളുടെ വിതരണോദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എയും നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ , ളാലം പള്ളി വികാരി ഫാ.ജോസഫ് തടത്തിൽ, പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , അസി.ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തു വരിക്കയിൽ , ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ , ഡാന്റീസ് കൂനാനിക്കൽ , സിബി കണിയാംപടി, മെർളി ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഒന്നരയ്ക്ക് ആരംഭിച്ച കാർഷികോൽപ്പന്നങ്ങളുടെ പ്രദർശന വിപണനമേള നബാർഡ് ജില്ലാ മാനേജർ റെജി വർഗീസ് ഉദ്ഘാടനം ചെയ്തു. ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയ വിപണനോദ്ഘാടനം നിർവ്വഹിച്ചു. കാർഷിക മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ വ്യക്തികളെയും , സംഘാത സംരംഭകരെയും ഇരുപതു വർഷം പൂർത്തിയാക്കിയ പി.എസ്. ഡബ്ലിയു.എസ് സംഘാംഗങ്ങളെയും സമ്മേളനമദ്ധ്യേ ആദരിച്ചു. ആയിരത്തി തൊള്ളായിരത്തി അറുപത്തിനാല് ജൂൺ ഒൻപതിന് പുണ്യ സ്മരണാർഹനായ പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ അരമനയിൽ കൂടിയ യോഗത്തിലാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപീകൃതമായത്. അതേ വർഷം ഒക്ടോബർ ഇരുപത്തിയെട്ടിന് ചാരിറ്റബിൾ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടു.

സൗജന്യ ഭക്ഷ്യധാന്യ വിതരണം, ഭവന നിർമ്മാണ സഹായം, വിവാഹ സഹായം, തൊഴിൽ യൂണിറ്റുകൾക്കു സഹായം, ദത്തു കുടുംബ പദ്ധതി എന്നിങ്ങനെ ഉപവിയിലധിഷ്ടിതമായ പ്രവർത്തനങ്ങളും സ്വാശ്രയ സംഘങ്ങൾ, കർഷക കൂട്ടായ്മകൾ എന്നിവയിലൂടെ വികസനാധിഷ്ടിത പ്രവർത്തന ങ്ങൾക്കുമാണ് സൊസൈറ്റി നേതൃത്വം നൽകുന്നത്. കേന്ദ്ര , സംസ്ഥാന സർക്കാരുകളുടയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടയും പദ്ധതി നിർവ്വഹണ ഏജൻസിയായും പി.എസ്.ഡബ്ല്യൂ. എസ് പ്രവർത്തിക്കുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...