ഒക്ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് ശേഷം തട്ടിക്കൊണ്ടുപോയ ഇസ്രായേൽ പൗരന്മാരുടെ ബന്ധുക്കളെ ഫ്രാൻസിസ് പാപ്പാ ഏപ്രിൽ മാസം എട്ടാം തീയതി വത്തിക്കാനിൽ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ ബന്ധുക്കൾ ഫ്രാൻസിസ് പാപ്പായോട് തങ്ങളുടെ ആശങ്കകൾ പങ്കുവച്ചു.
ഇറ്റലിയിലെ വിവിധ മത, രാഷ്ട്രീയ, സാമുദായിക നേതാക്കന്മാരുമായും ഇവർ വരും ദിവസങ്ങളിൽ കൂടിക്കാഴ്ച്ചകൾ നടത്തും. ഒക്ടോബർ ഏഴാം തീയതി നടത്തിയ ഭീകരാക്രമണത്തിൽ ഏകദേശം 1100 ഓളം ആളുകൾ കൊല്ലപ്പെടുകയും, 240 ലധികം ആളുകളെ ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നിരവധി സ്ത്രീകളും, കുട്ടികളും, പ്രായമായവരും ഉൾപ്പെടുന്നു. ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയിൽ ബന്ധുക്കൾ തങ്ങളുടെ ബന്ദികളാക്കപ്പെട്ട പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ കൈകളിലേന്തിയതും ഏറെ ഹൃദയഭേദകമായിരുന്നു. മുൻപും ഫ്രാൻസിസ് പാപ്പാ ഇസ്രായേൽ, പലസ്തീൻ ബന്ദികളുടെ കുടുംബക്കാരുമായി കൂടിക്കാഴ്ച്ചകൾ നടത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision