സ്കോട്ട്ലൻഡിലെ ഡങ്കൽഡ് രൂപതയുടെ അധ്യക്ഷനായി മാര്‍പാപ്പ നിയമിച്ച നിയുക്ത ബിഷപ്പ് സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് വിടവാങ്ങി.
ഏപ്രിൽ 27ന് പുതിയ ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെടാനിരിക്കെയാണ് ഫാ. ഡോ. മാർട്ടിൻ ചെമ്പേഴ്സ് എന്ന നിയുക്ത മെത്രാന്റെ ആകസ്മിക വേര്‍പാട്. 59 വയസ്സായിരിന്നു. തങ്ങളുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട മാർട്ടിൻ ചേമ്പേഴ്‌സ് ഇന്നലെ രാത്രി വിടവാങ്ങിയത് വളരെ ഖേദത്തോടും സങ്കടത്തോടും കൂടിയാണ് അറിയിക്കുന്നതെന്ന് രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ഫാ. കെവിൻ ഗോൾഡൻ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
1964 ജൂൺ 8-ന് ജനിച്ച ചേമ്പേഴ്‌സ് 1989 ഓഗസ്റ്റ് 25-ന് ഗാലോവേ രൂപതയില്‍ വൈദികനായി. കഴിഞ്ഞ ഫെബ്രുവരി 2-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ഡങ്കൽഡിലെ ബിഷപ്പായി നിയമിക്കുകയായിരിന്നു. ഡങ്കൽഡിലെ ബിഷപ്പ് എന്ന നിലയിൽ ഞാൻ ഈ പുതിയ ദൗത്യം ഏറ്റെടുക്കുമ്പോൾ, യേശുവിൻ്റെ കാൽക്കൽ ഒരു ശിഷ്യനായി എന്നെ മുന്നോട്ട് വിളിക്കുന്ന അവൻ്റെ ശബ്ദം കേട്ട് പ്രാർത്ഥനയിലായിരിക്കാൻ ആഗ്രഹിക്കുകയാണെന്ന് പുതിയ നിയമനത്തിന് പിന്നാലെ ചേംബർസ് പറഞ്ഞിരിന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision