കത്തോലിക്ക വൈദികനായ ഫാ. റയാൻ സ്റ്റവായിസിൻറെ ജീവിതകഥ പറയുന്ന ‘ലവ് ഗോഡ്സ് വിൽ’ എന്ന ചിത്രം തീയേറ്ററുകളിൽ
അര്‍ബുദത്തെ തുടര്‍ന്നു നിത്യതയിലേക്ക് യാത്രയാകുന്നതിന് മുന്‍പ് നിരവധി ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ കത്തോലിക്ക വൈദികനായ ഫാ. റയാൻ സ്റ്റവായിസിൻറെ ജീവിതകഥ പറയുന്ന ‘ലവ് ഗോഡ്സ് വിൽ’ എന്ന ചിത്രം തീയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തി. ഫാ. റയാൻ അംഗമായിരുന്ന ഗാൽവിസ്റ്റൺ – ഹൂസ്റ്റൺ അതിരൂപതയുടെ സഹകരണത്തോടെ പലോമിറ്റ എന്ന പേരിലുള്ള ഹൂസ്റ്റൺ ആസ്ഥാനമായ പ്രൊഡക്ഷൻ കമ്പനിയാണ് ഡോക്യുമെന്ററി രൂപത്തില്‍ ചിത്രം നിർമ്മിച്ചിരിക്കുന്നത്. റയാന്റെ മാതാപിതാക്കളായ റെയും, സൂസനും, സഹോദരനായ റോസും, സഹോദരന്റെ ഭാര്യയായ ഗാബിയും, കുട്ടിക്കാലത്തെ സുഹൃത്തുക്കളും, ഇടവകാംഗങ്ങളും, അതിരൂപതയിലെ മറ്റ് വൈദികരും ഉൾപ്പെടെ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
പ്രശസ്തമായ ടെക്സാസ് എ ആൻഡ് എം സർവ്വകലാശാലയിൽ നിന്നും പെട്രോളിയം എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയതിന് ശേഷം മികച്ച ഒരു ജോലിയിലേക്ക് പ്രവേശിക്കാം എന്നുള്ള പദ്ധതി ഉണ്ടായിരുന്ന സമയത്താണ് ദൈവം തന്നെ പൗരോഹിത്യത്തിലേക്ക് വിളിക്കുന്നുണ്ട് എന്ന് റയാൻ തിരിച്ചറിയുന്നത്. കോളേജ് കാലത്തും ഇതിനുമുമ്പ് കാൻസർ പിടിപെട്ടിരുന്നെങ്കിലും അതിനെ അതിജീവിച്ച് റയാൻ പുറത്തുവന്നിരുന്നു. ഇതിനിടെ വൈദിക പഠനം പൂര്‍ത്തിയാക്കി. പൗരോഹിത്യം സ്വീകരിക്കുന്നതിന് ഏതാനും നാളുകൾക്ക് മുമ്പാണ് തനിക്ക് കാൻസറാണെന്ന് റയാന്‍ വീണ്ടും മനസിലാക്കുന്നത്. അര്‍ബുദമാണെന്ന് അറിഞ്ഞിട്ടും വിട്ടുകൊടുക്കാന്‍ ഈ യുവാവ് തയാറായില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision