പതിമൂന്നാം വയസ്സിൽ നിത്യസമാനത്തിനായി വിളിക്കപ്പെട്ട ഫിലിപ്പീൻസ് സ്വദേശിനിയായ പെൺകുട്ടി നിന റൂയിസ് അബാദിന്റെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട രൂപതാതല അന്വേഷണം ആരംഭിക്കാൻ വത്തിക്കാൻ അനുമതി
നിഹിൽ ഒബ്സ്റ്റാറ്റ് അനുമതി ലഭിച്ചതോടുകൂടി നിന ദൈവദാസിയായി അറിയപ്പെടും. ഇതോടുകൂടി പെൺകുട്ടി അംഗമായിരുന്ന ലാവോഗ് രൂപത നിന അസാധാരണ വിശുദ്ധ ജീവിതമാണോ നയിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിക്കും. ദൈവകരുണയുടെ തിരുനാൾ ദിവസമായ ഏപ്രിൽ ഏഴാം തീയതി സെന്റ് വില്യം കത്തീഡ്രൽ ദേവാലയത്തിൽവെച്ചായിരിക്കും നടപടികൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുക. അന്ന് ഇതിനുവേണ്ടി രൂപീകരിച്ചിരിക്കുന്ന രൂപതാതല ട്രിബ്യൂണൽ ആദ്യത്തെ കൂടികാഴ്ച നടത്തും.
1979 ഒക്ടോബർ 31നു ക്യൂസോൺ നഗരത്തിലെ ക്യാപ്പിറ്റോൾ മെഡിക്കൽ സെൻററിൽ അഭിഭാഷക ദമ്പതികളുടെ മകൾ ആയിട്ടാണ് നിന ജനിച്ചത്. അവൾക്ക് മൂന്ന് വയസ്സ് മാത്രം ഉണ്ടായിരുന്നപ്പോൾ അവളുടെ പിതാവ് മരണപ്പെട്ടു. സഹോദരിയായ മേരി ആനിനൊപ്പം വളർന്നുവന്ന നിന വളരെ ചെറുപ്പത്തിൽ തന്നെ ദിവ്യകാരുണ്യത്തോട് വലിയ ഭക്തി പുലർത്തിയിരുന്നു. ജപമാലയും വിശുദ്ധ ബൈബിളും, പ്രാർത്ഥന പുസ്തകങ്ങളും മറ്റുള്ളവർക്ക് നൽകുന്നതിൽ അവൾ ആനന്ദം കണ്ടെത്തിയിരുന്നു. ഇതിനു ഇടയിലാണ് ഹൈപ്പർട്രോഫിക് കാർഡിയോമ്യോപ്പതി എന്ന ഹൃദയസംബന്ധമായ അസുഖം നിനയ്ക്ക് ഉണ്ടെന്ന് തിരിച്ചറിയുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision