മിഷിഗണിലെ ഏറ്റവും പ്രശസ്തമായ ജലാശയങ്ങളിലൊന്നാണ്, കിച്ച് ഇതി കിപി തടാകം. മിഷിഗണിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശുദ്ധജല നീരുറവയാണ് ഇത്
ജലത്തിന് നല്ല തെളിഞ്ഞ മരതകപ്പച്ച നിറമാണ്. ഏകദേശം 40 അടി ആഴവുമുണ്ട്. ദീര്‍ഘവൃത്താകൃതിയിലാണ് ഈ തടാകം ഉള്ളത്. ഈ ജലത്തിന് സ്ഥിരമായി 45 °F (7 °C) താപനിലയുമുണ്ട്
മിഷിഗണിലെ ഏറ്റവും പ്രശസ്തമായ ജലാശയങ്ങളിലൊന്നാണ്, കിച്ച് ഇതി കിപി തടാകം. മിഷിഗണിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശുദ്ധജല നീരുറവയാണ് ഇത്. തെളിഞ്ഞ ദിനങ്ങളില്‍, മനോഹരമായ ഈ ജലാശയത്തിന്‍റെ അടിത്തട്ടു വരെ തെളിഞ്ഞു കാണാനാവും. പ്രദേശവാസികൾ ഇതിനെ, “സ്വർഗ്ഗത്തിന്‍റെ കണ്ണാടി” എന്നും വിളിക്കുന്നു. ഇവിടെയുള്ള ജലത്തിന് നല്ല തെളിഞ്ഞ മരതകപ്പച്ച നിറമാണ്. ഏകദേശം 40 അടി ആഴവുമുണ്ട്. ദീര്‍ഘവൃത്താകൃതിയിലാണ് ഈ തടാകം ഉള്ളത്. ചുണ്ണാമ്പുകല്ലിലെ വിള്ളലുകളിൽ നിന്ന് വരുന്ന ഉറവയാണ് ജലാശയത്തില്‍ നിറയുന്നത്. ഈ തടാകം. അടുത്തുള്ള ഇന്ത്യൻ തടാകവുമായി ഒരു ഭൂഗർഭ അരുവി വഴി ബന്ധപ്പെട്ടിരിക്കുന്നു. ഈ ജലത്തിന് സ്ഥിരമായി 45 °F (7 °C) താപനിലയുമുണ്ട്. കിച്ച് ഇതി കിപിയുടെ സമീപപ്രദേശങ്ങളില്‍ ആദ്യകാലത്ത് വസിച്ചിരുന്നത് ഒജിബ്‌വെ ഗോത്രക്കാരായിരുന്നു. ഈ ജലാശയത്തിലുള്ള ജലത്തിന് നിഗൂഢമായ ഗുണങ്ങളും രോഗശാന്തി ശക്തിയും ഉണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ഇപ്പോൾ 300 ഏക്കറിലധികം സ്ഥലത്തായാണ് ഈ തടാകപ്രദേശം വ്യാപിച്ചു കിടക്കുന്നത്.