🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
2024 മാർച്ച് 04, തിങ്കൾ 1199 കുംഭം 20
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 രണ്ടാം മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം ചേർന്നു. അടുത്ത 25 വർഷത്തേക്കുള്ള പദ്ധതികൾ മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്തതായി റിപ്പോർട്ടുകളുണ്ട്. എട്ടു മണിക്കൂറോളമാ ണ് മന്ത്രിസഭാ യോഗം നീണ്ടുനിന്നത്.മൂന്നാം മോദി സർക്കാർ അധികാരത്തിലെ ത്തിയാൽ ആദ്യ നൂറു ദിവസത്തിനുള്ളിൽ അതിവേഗം നടപ്പാക്കാനുള്ള പദ്ധതികളും ചർച്ചചെയ്തു.
🗞🏵 പേട്ടയിൽ നാടോടി കുടുംബത്തിലെ രണ്ടു വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയിൽ. ഹസൻകുട്ടിയെന്ന കബീർ സ്ഥിരം ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തുന്നയാളാണെന്ന് പോലീസ് അറിയിച്ചു.കൊല്ലത്ത് വെച്ചാണ് പ്രതി പിടിയിലായത്.
🗞🏵 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. ഇത് സംബന്ധിച്ചുള്ള ച ർച്ചകൾക്കായി കെ. സുധാകരൻ ഡൽഹിക്ക് പോകും.ചൊവ്വാഴ്ച്ച നടക്കുന്ന ചർച്ചകൾക്ക് ശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവുമെന്നും കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ പ റഞ്ഞു.
🗞🏵 പാക്കിസ്ഥാനിൽ കനത്ത മഴയെ തുടർന്നു 29 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ യാണ് കനത്ത മഴ അനുഭവപ്പെട്ടത്.മഴയിൽ നിരവധി വീടുകൾ തകർന്നു. പല യിടത്തും മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തട സപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഖൈബർ പ ഖ്തൂൺഖ്വ പ്രവിശ്യയിലാണ് കൂടുതൽ നാ ശമുണ്ടായിരിക്കുന്നത്.
🗞🏵 കാട്ടുകൊമ്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ. മൂന്നാർ കടലാർ എ സ്റ്റേറ്റിൽ ആണ് പടയപ്പ തമ്പടിച്ചിരിക്കുന്നതു
വനംവകുപ്പ് ആർആർടി സംഘം ആനയെ നിരീക്ഷിച്ചു വരികയാണ്. ഒരാഴ്ച്ചയായി ന യമക്കാട് എസ്റ്റേറ്റ് മേഖലയിൽ തുടരുകയാ യിരുന്ന പടയപ്പ കഴിഞ്ഞ ദിവസം രാത്രി യോടെയാണ് കടലാർ എസ്റ്റേറ്റ് മേഖലയിൽ എത്തിയത്.
🗞🏵 ഷെഹബാസ് ഷെരീഫ് രണ്ടാം തവണയും പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പില്‍ വലിയ പിന്തുണയോടെയാണ് അദ്ദേഹം വിജയിച്ചത്. 336 അംഗ പാര്‍ലമെന്റില്‍ 201 വോട്ടുകളാണ് ഷെഹബാസിന് ലഭിച്ചത്. എതിരാളിയായ ഒമര്‍ അയൂബ് ഖാന്‍ 92 വോട്ടുകളാണ് നേടിയത്.
🗞🏵 ഇന്ത്യ തിരയുന്ന കുപ്രസിദ്ധ ഭീകരനായ ഷെയ്ഖ് ജമീല്‍ ഉർ റഹ്മാൻ പാകിസ്താനില്‍ മരിച്ച നിലയില്‍. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉർ റഹ്മാനെ 2022 ഒക്ടോബറിലാണ് ഭീകരനായി പ്രഖ്യാപിച്ചത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലാണ് ഷെയ്ഖ് ജമീല്‍. ഖൈബർ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ അബോട്ടാബാദിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
🗞🏵 ഛത്തീസ്‌ഗഡിലെ കാങ്കേർ ജില്ലയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് കോൺസ്റ്റബിളിനു വീരമൃത്യു. ഹിദുർ ഗ്രാമത്തിനു സമീപമുള്ള വനമേ ഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു മാവോയി സ്റ്റ് കൊല്ലപ്പെട്ടു.ഛത്തീസ്ഗഡ് പോലീസിൻ്റെ ഭാഗമായ ബസ്‌തർ ഫൈറ്റേഴ്സസ് അംഗമായ കോൺസ്റ്റബിൾ രമേഷ് കുരേതിയാണ് വീരമൃത്യു വരിച്ചത്.
🗞🏵 തലസ്ഥാനത്തു നിന്ന് നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊ ണ്ട പോയ കേസിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ. അറസ്റ്റിലായ ഹസ ൻകുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.കുട്ടിയെ റെയിൽവേ സ്റ്റേഷനു സമീപത്ത് ഉ പേക്ഷിച്ച ശേഷം പ്രതി തലയിലൂടെ മുണ്ടി ട്ട് പോകുന്ന ദൃശ്യങ്ങൾ പോലീസിനു ലഭി ച്ചിരുന്നു.
🗞🏵 മാരകമയക്കുമരുന്നായ എം ഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടൽ മുറികൾ കേന്ദ്രീ കരിച്ച് ലഹരി വിൽപന നടത്തിയിരുന്ന നല്ല ളം സ്വദേശി ഷംജാദ്, കർണാടക സ്വദേശി നി സഞ്ജന എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്ന് 49 ഗ്രാം എംഡിഎംഎ പിടി ച്ചെടുത്തു.
🗞🏵 ഈസ്റ്റർ അവധിക്കാലത്ത് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി കോര്‍പറേഷന്‍. പതിവ് സര്‍വീസുകളില്‍ 40 ശതമാനം വരെ ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മാര്‍ച്ച് 26 മുതല്‍ 29 വരെ ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കും 30 മുതല്‍ ഏപ്രില്‍ 1 വരെ നാട്ടില്‍ നിന്ന് തിരിച്ചുമുള്ള സര്‍വീസുകളിലാണ് അധിക നിരക്ക്.
🗞🏵 പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയില്‍ തങ്ങി സമരം തുടരുന്ന കര്‍ഷകര്‍ മാര്‍ച്ച് പത്തിന് രാജ്യവ്യാപകമായി ‘റെയില്‍ രോക്കോ’ (തീവണ്ടി തടയല്‍) സമരം നടത്തും. കര്‍ഷകനേതാക്കളായ സര്‍വാന്‍ സിങ് പാന്ഥറും ജഗ്ജിത് സിങ് ദല്ലേവാലുമാണ് സമരത്തിന് ആഹ്വാനം ചെയ്തത്. മാര്‍ച്ച് ആറിന് കര്‍ഷകര്‍ സമാധാനപരമായി ഡല്‍ഹിയിലേക്ക് നീങ്ങാനാരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
🗞🏵 പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ തെളിവെടുപ്പ്. ഒന്നാംപ്രതി സിൻജോ ജോൺസണുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. ഹോസ്റ്റലിലെ 21–ാം നമ്പർ മുറിയിലും നടുമുറ്റത്തും തെളിവെടുപ്പ് നടന്നു. സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തിയ സ്ഥലത്ത് സിൻജോയെ എത്തിച്ചു. മർദനത്തിന് ഉപയോഗിച്ച ഗ്ലൂഗൺ സിൻജോയുടെ സാന്നിധ്യത്തിൽ കണ്ടെത്തി.
🗞🏵 എംജി സർവകലാശാലാ കലോത്സവത്തിൽ എറണാകുളം മഹാരാജാസ് കോളജ് ഓവറോൾ ചാംപ്യന്മാർ. 129 പോയിന്റു നേടിയാണ് മഹാരാജാസ് ഒന്നാമതെത്തിയത്. എറണാകുളം കോളജുകളുടെ സമഗ്രാധിപത്യത്തിൽ 111 പോയിന്റുമായി സെന്റ് തെരേസാസ് കോളജ് രണ്ടാം സ്ഥാനത്ത് എത്തി.
🗞🏵 ലോകസഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ദുംകയില്‍ വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേര്‍ ചേര്‍ന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി പ്രതികരിച്ചത്.
🗞🏵 ഭാരത് ശക്തി’ അഭ്യാസത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തുന്നു. ഭാരതത്തിന്റെ ആത്മനിർഭരത പ്രകടമാകുന്ന ‘ഭാരത് ശക്തി’ അഭ്യാസം രാജസ്ഥാനിലെ പൊഖ്‌റാനിലായിരിക്കും നടക്കുക. ഫെബ്രുവരി 12-നാണ് സൈനിക അഭ്യാസം നടക്കുക. സംയുക്ത സൈനിക മേധാവി ഉൾപ്പടെ കര- വ്യോമ-നാവിക സേനയുടെ മേധാവിമാർ പരിപാടിയിൽ പങ്കുചേരും.
🗞🏵 ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടത്തില്‍ 12 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ജംതാരയിലാണ് അപകടമുണ്ടായത്. തീപിടിത്തമുണ്ടായെന്ന് കേട്ട് ട്രെയിനില്‍ നിന്ന് പാളത്തിലേക്ക് ചാടിയിറങ്ങിയ യാത്രക്കാരെ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്.
🗞🏵 14 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ ആന്ധ്ര ട്രെയിൻ ദുരന്തത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഒക്ടോബറിൽ ആന്ധ്രപ്രദേശിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കൂട്ടിയിടിച്ച രണ്ടു ട്രെയിനുകളിൽ ഒന്നിന്റെ ലോക്കോ പൈലറ്റും കോ-ലോക്കോ പൈലറ്റും മൊബൈൽ ഫോണിൽ ക്രിക്കറ്റ് കാണുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
🗞🏵 വേഗത കൊണ്ട് ജനകീയമായ വന്ദേഭാരത് ട്രെയിനുകള്‍ക്ക് പിന്നാലെ അമൃത് ഭാരത് ട്രെയിനുകൾ ട്രാക്കിലെത്തിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റയില്‍വെ. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാകും അമൃത് ഭാരത് ട്രെയിനുകൾ. എന്നുമാത്രമല്ല, യാത്രാച്ചിലവും വളര കുറവായിരിക്കും എന്നതാണ് അമൃത് ഭാരത് ട്രെയിനുകളെ വ്യത്യസ്തമാക്കുക.
🗞🏵 കേരള വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ധാർഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുൻപുതന്നെ അഴിച്ചതായി പൊലീസ് റിപ്പോർട്ട്. ശുചിമുറിയിൽ തൂങ്ങിമരിച്ച സിദ്ധാർത്ഥന്റെ മൃതദേഹം പ്രതികൾ തന്നെയാണ് അഴിച്ചുമാറ്റിയത്. മർദന വിവരം വീട്ടിൽ അറിയിക്കാതിരിക്കാൻ സിദ്ധാർഥന്റെ ഫോണും പ്രതികൾ പിടിച്ചുവച്ചിരുന്നു. ഫോൺ തിരികെ നൽകിയത് 18ന് രാവിലെയാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
🗞🏵 സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ റിമാൻഡ് റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങൾ. ഹോസ്റ്റലിൽ ‘അലിഖിത നിയമം’ ഉണ്ടായിരുന്നുവെന്നും, ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ തിരിച്ച് വിളിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
🗞🏵 എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്യാമ്പസുകളിൽ എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. താൻ ഇത് മുൻപേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ പ്രതികരണം.
🗞🏵 വര്‍ക്കലയില്‍ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സംശയം. വര്‍ക്കലയിലെ ഒരു കടയില്‍ നിന്നും ദില്‍കുഷ് കഴിച്ച ഒരേ കുടുംബത്തിലെ എല്ലാവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഈ കുടുംബത്തിലെ 23 വയസ്സുകാരനായ വിജുവാണ് ഇന്നലെ മരിച്ചത്. കട ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു.
🗞🏵 തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരനെ കഴക്കൂട്ടത്തെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്‌നോപാര്‍ക്ക് ഐകണ്‍ കമ്പനിയിലെ ജീവനക്കാരനായ നിഖില്‍ ആന്റണി (30)യെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. എറണാകുളം പുത്തന്‍വേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖില്‍.
🗞🏵 കൊയിലാണ്ടിയിൽ ആർഎസ്എം എസ്എൻഡിപി കോളേജിലെ വിദ്യാർത്ഥിയെ മർദ്ദിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്. സി ആർ അമൽ എന്ന വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിലാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, കോളേജ് യൂണിയൻ ചെയർമാൻ എന്നിവർ ഉൾപ്പെടെ 20-ലധികം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
🗞🏵 മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം. കാർ യാത്രികരായ 5 പേർക്ക് അപകടത്തിൽ പരിക്കേറ്റു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്.
🗞🏵 സര്‍ക്കാര്‍ ജീവനക്കാരില്‍ ശമ്പളം ലഭിച്ചത് ചെറിയ വിഭാഗം ജീവനക്കാര്‍ക്ക് മാത്രം. ഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴിയാണ്. ഈ അക്കൗണ്ട് മരവിപ്പിച്ചതാണ് ശമ്പളം വൈകാന്‍ കാരണം. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സർക്കാർ ഖജനാവിൽ മതിയായ പണമില്ലാത്തതിനാൽ ശമ്പളം, പെൻഷൻ വിതരണം മുടങ്ങുന്നത്.
🗞🏵 അനില്‍ ആന്റണിയെ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയാക്കിയതിനെതിരേ വിമര്‍ശനമുന്നയിച്ച കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാര്‍ട്ടിയില്‍പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
🗞🏵 പാക്കിസ്ഥാനിലെ ജരന്‍വാലയില്‍ കലാപത്തിനു കാരണക്കാരെന്ന് ആരോപിക്കപ്പെട്ട ക്രൈസ്‌തവ സഹോദരങ്ങളെ പാക്കിസ്ഥാൻ കോടതി കുറ്റവിമുക്തരാക്കി. ഉമർ സലീം (റോക്കി), ഉമെയ്ർ സലീം (രാജ) സഹോദരങ്ങളോട് ഇസ്ലാം മതസ്ഥര്‍ വ്യക്തിവിരോധം തീർക്കുകയായിരുന്നുവെന്ന് നിരീക്ഷിച്ച ഫൈസലാബാദിലെ തീവ്രവാദവിരുദ്ധ കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരിന്നു. ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ച് റോക്കി, രാജ എന്നീ സഹോദരങ്ങളെ കുപ്രസിദ്ധമായ മതനിന്ദ നിയമപ്രകാരമാണ് കേസെടുത്തത്.