ലോകമെമ്പാടും സുവിശേഷത്തിനായി ജീവത്യാഗം ചെയ്യുന്ന രക്തസാക്ഷികളെ സ്മരിച്ച് ഫ്രാന്‍സിസ് പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥനാനിയോഗം.
മാർച്ചു മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുക്കൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷ പ്രഘോഷണത്തിനായി ജീവത്യാഗം ചെയ്യുന്ന ആളുകളുടെ ധൈര്യവും, പ്രേക്ഷിതതീക്ഷ്ണതയും സഭയ്ക്ക് പ്രചോദനമായി തീരുവാനും ആഹ്വാനം ചെയ്തുകൊണ്ടും പ്രാർത്ഥിക്കുവാനുള്ള ആഹ്വാനവുമായാണ് പാപ്പയുടെ വീഡിയോ.
ഗ്രീക്ക് ദ്വീപായ ലെസ്ബോസിൽ അഭയാർത്ഥികേന്ദ്രങ്ങൾ സന്ദർശിക്കുന്ന അവസരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. അഭയാർത്ഥിയായി എത്തിയ ഇസ്ലാം മതവിശ്വാസിയായ ഒരു വ്യക്തി, ക്രൈസ്തവ വിശ്വാസിയായ തന്റെ ഭാര്യയെ പറ്റി പരാമർശിച്ച വിശ്വാസത്തിന്റെ സാക്ഷ്യമാണ് പാപ്പ പറഞ്ഞത്. അന്യമതസ്ഥരെ ഉന്മൂലനം ചെയ്യുവാൻ വേണ്ടി തീവ്രവാദികൾ തങ്ങളുടെ ദേശത്തു എത്തിയപ്പോൾ, തന്റെ ഭാര്യയുടെ കഴുത്തിൽ കിടന്നിരുന്ന ക്രൂശിതരൂപം, നിലത്തെറിയുവാൻ ആവശ്യപ്പെട്ടുവെങ്കിലും അവൾ അത് ചെയ്തില്ല. ഇതിൽ കലിപൂണ്ട തീവ്രവാദികൾ തന്റെ ഭാര്യയെ തന്റെ കണ്മുൻപിൽ വച്ചുതന്നെ കഴുത്തു മുറിച്ചു കൊലപ്പെടുത്തി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision