കാഞ്ഞിരമറ്റം: മാർസ്ലീവാ സൺഡേ സ്ക്കൂൾ മിഷൻലീഗ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 9,10,11,12 ക്ലാസിലെ കുട്ടികൾക്കു വേണ്ടി ഏകദിന ക്യാമ്പ് നടത്തി. മെയ് പതിനഞ്ചാം തീയതി ഞായറാഴ്ച്ച രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് ബഹു. അസി.വികാരി ഫാ.ജോൺ കൂറ്റാരപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.സഭാഭിമുഖ്യം, നവ മാധ്യമങ്ങളും യുവാക്കളും,പ്രേക്ഷിത പ്രവർത്തനത്തിൻ്റെ നൂതന വഴികൾ,വചന വിചിന്തനം വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിവിധ ക്ലാസുകൾ നടന്നു. ബ്ര.തോംസൺ റോയി കിഴക്കേക്കര, ബ്ര.ജോസഫ് വല്ലൂത്തടം എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ ക്യാമ്പ് ഗ്രൂപ്പ് ഡിസ്കഷൻ, ഗെയിമുകൾ, ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവ കൊണ്ട് സജീവമായിരുന്നു. വികാരി റവ.ഫാ.അബ്രാഹം ഏരിമറ്റത്തിൽ ഹെഡ്മാസ്റ്റർ പ്രിൻസ് മണിയങ്ങാട്ട്, കൺവീനർ റോബേഷ് ഉറവിൽ, സജി നാകമറ്റത്തിൽ, ജെഫിൻ പാറേക്കുളം, സിനോയി കരയാറ്റ് , സി. റെൻസി, സി. മരീന, സി.ലിനറ്റ് സി.തെരേസ്, സി.മെറിൻ ,ജിസ്മി കുറ്റിയാനിയ്ക്കൽ,മിന്നു ചെരിപുറം,.ജിസ് ചെരിപുറം, റ്റോബിൻ കൈപ്പൻപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം 3.30 ന് മിഷൻ ആന്തത്തോടെ ക്യാമ്പ് സമാപിച്ചു.
GRACE 2022-മിഷൻലീഗ് ഏകദിന seniors ക്യാമ്പ് സമാപിച്ചു
Date: