പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ കത്തോലിക്ക ദേവാലയത്തില്‍ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കിടെ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു
. മാലി, നൈജർ രാജ്യങ്ങളുടെ അതിർത്തിയില്‍ സ്ഥിതി ചെയ്യുന്ന വടക്കു കിഴക്കൻ മേഖലയിലെ സാഹേൽ പ്രവിശ്യയിലെ എസാകെയ്ൻ ഗ്രാമത്തിലായിരുന്നു ആക്രമണം. 12 പേർ സംഭവസ്ഥലത്തും മൂന്നു പേർ ആശുപത്രിയിലുമാണു മരിച്ചതെന്ന് ഡോറി രൂപത വികാരി ജനറൽ ഫാ. ജീൻ പിയർ സവാദോഗോ പറഞ്ഞു.
അൽക്വയ്‌ദയുമായി ബന്ധമുള്ള ഇസ്ലാമിക് സ്‌റ്റേറ്റ് സാഹേൽ മേഖലയിൽ സജീവമാണെന്ന റിപ്പോർട്ട് സ്ഥിരീകരിക്കുന്നതാണ് പുതിയ ആക്രമണം. വേദനാജനകമായ സാഹചര്യത്തിൽ, വിശ്വാസത്തെ പ്രതി മരിച്ചവർക്കും മുറിവേറ്റവരുടെ സൗഖ്യത്തിനും, ദുഃഖിതരായ ഹൃദയങ്ങളുടെ സാന്ത്വനത്തിനും വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുകയാണെന്ന് ഫാ. ജീൻ പറഞ്ഞു. നോമ്പുകാലത്ത് നമ്മുടെ തപസ്സിൻ്റെയും പ്രാർത്ഥനയുടെയും ത്യാഗങ്ങള്‍ ബുർക്കിന ഫാസോയ്ക്ക് സമാധാനവും സുരക്ഷിതത്വവും നൽകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുർക്കിന ഫാസോയിൽ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇസ്ലാമിക ഭീകരരുടെ ആക്രമണം വർദ്ധിച്ചുവരികയാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision