പാലാ വിഷൻ ന്യൂസ്
2024 ഫെബ്രുവരി 27, ചൊവ്വ 1199 കുംഭം 14
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
. ആഫ്രിക്കൻ രാജ്യമായ വടക്കൻ ബുർക്കിന ഫാസോയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ കത്തോലിക്കാ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 15 സാധാരണക്കാർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ‘ഫെബ്രുവരി 25 ന് ഞായറാഴ്ച പ്രാർത്ഥനയ്ക്കായി കൂടിയ യോഗത്തിൽ എസ്സാക്കനെ ഗ്രാമത്തിലെ കത്തോലിക്കാ സമൂഹത്തിന് നേരെ നടന്ന ഈ ഭീകരാക്രമണം ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു’, എന്ന് ഡോറി രൂപതയുടെ വികാരി ജനറാൾ ജീൻ പിയറി സവാഡോഗോ പ്രസ്താവനയിൽ പറഞ്ഞു.
. മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. സംഭവത്തിൽ ഒരാൾ മരിച്ചു. കന്നിമല സ്വദേശി മണിയാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഒട്ടോയില്‍ യാത്ര ചെയ്യുമ്പോഴാണ് കാട്ടാനയുടെ അക്രമണമുണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുള്‍പ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്.
. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ 10 മണിക്കാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് എത്തുന്നത്. ഇതിന് പുറമേ, വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ചുളള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.
. ജാർഖണ്ഡിലെ ഏക കോൺഗ്രസ് എംപി ഗീത കോഡ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാ ൽ മറാൻഡിയുടെ സാന്നിധ്യത്തിലാണു ഗീ ത പാർട്ടി അംഗത്വമെടുത്തത്. 2019ൽ ജാർഖണ്ഡിലെ 14ൽ 12 സീറ്റും ബിജെ പി-എജെഎസ് സഖ്യത്തിനായിരുന്നു. സിംഗ്ഭും(എസ്ടി) മണ്ഡലത്തെയാണു ഗീത കോഡ പ്രതിനിധീകരിക്കുന്നത്.
. ഗസലിനെ ജനകീയമാക്കിയ വി ഖ്യാത ഗായകൻ പങ്കജ് ഉധാസ്(72) അന്തരിച്ചു. അനാരോഗ്യത്തെത്തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സ യിലിരിക്കേയായിരുന്നു അന്ത്യം. മകൾ നയാ ബ് ഉധാസ് ഇസ്റ്റഗ്രാമിലൂടെയാണു മരണവി വരം അറിയിച്ചത്.1980ൽ ആഹത് എന്ന ഗസൽ ആൽബത്തിലൂ ടെയാണ് പങ്കജ് ഉധാസ് എന്ന ഗായകനെ ലോകം അറിഞ്ഞുതുടങ്ങിയത്.
. കേരള ജനപക്ഷം സെക്കുലർ പാ ർട്ടി- ബിജെപി ലയനം ഇന്ന് തിരുവനന്തപുര ത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയു ടെ സാന്നിധ്യത്തിലായിരിക്കും ലയനപ്രഖ്യാ പനം. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേ ന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി.സി. ജോർജ്, ഷോൺ ജോർജ് തുടങ്ങിയ വർ പങ്കെടുക്കും
. ലോക്സഭാ തെരഞ്ഞെടു പ്പിലെ നാലു മണ്ഡലങ്ങളിലെ സ്ഥാനാർഥിക ളെ പ്രഖ്യാപിച്ചു സിപിഐ.
തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യ ൻ രവീന്ദ്രനും മാവേലിക്കരയിൽ എഐവൈ എഫ് സംസ്ഥാന കൗൺസിൽ അംഗം സി. എ. അരുൺകുമാറും തൃശൂരിൽ മുൻ മന്ത്രി വി.എസ്. സുനിൽകുമാറും വയനാട്ടിൽ പാർ ട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാ ജയുമാണു സ്ഥാനാർഥികൾ
. മാസപ്പടി വിവാദത്തിൽ ഇ ന്ററിം സെറ്റിൽമെൻ്റ് ബോർഡ് റിപ്പോർട്ടിൽ പ രാമർശിച്ചിരിക്കുന്ന 135 കോടിയുടെ സിംഹ ഭാഗവും നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ഡോ. മാത്യു കുഴൽനാട ൻ എംഎൽഎ.
റിപ്പോർട്ടിൽ പരാമർശിക്കുന്ന ‘പി വി’ പിണ റായി വിജയനെയാണെന്നും അതല്ലെന്നു തെളിയിച്ചാൽ താൻ എംഎൽഎ സ്ഥാനം രാ ജിവയ്ക്കുമെന്നും മാത്യു പത്രസമ്മേളനത്തി ൽ വ്യക്തമാക്കി.
. രാജ്യസഭാ തെരഞ്ഞെടുപ്പ് നട ക്കാനിരിക്കേ കർണാടകയിലെ കോൺഗ്ര സ് എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റി. തെരഞ്ഞെടുപ്പിനായി എല്ലാ എം എൽഎമാർക്കും പാർട്ടി വിപ്പ് നൽകി.നാല് രാജ്യസഭാ സീറ്റുകളിലേക്ക് അഞ്ച് സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. കോൺഗ്രസിന്റെ മൂന്ന് സ്ഥാനാർഥികളും ജെ ഡിഎസിന്റെയും ബിജെപിയുടെയും ഓ രോ സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.
. മൂന്നാംവട്ടവും കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പ്ര ഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ നേതൃത്വത്തിലുള്ള മൂന്നാം എൻഡി എ സർക്കാർ ജൂൺ മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
. ഗവർണർ ആരിഫ് മുഹ മ്മദ് ഖാൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മ ത്സരിച്ചേക്കുമെന്ന് സൂചന. രാജ്‌ഭവനിലെ ഫയലുകൾ വേഗം തീർപ്പാക്കാൻ ഉദ്യോഗ സ്ഥർക്ക് ഗവർണർ നിർദേശം നൽകി. ഇതോടെയാണ് ഉത്തർപ്രദേശിലെ ബുല ന്ദ്ശെഹറിൽ നിന്ന് മത്സരിച്ചേക്കുംഎന്ന അ ന്യൂഹം ശക്തിപ്പെട്ടത്. ബിജെപി നേതൃത്വ ത്തിൽ നിന്ന് ഉറപ്പ് ലഭിച്ചാൽ അദ്ദേഹം ഗവ ർണർസ്ഥാനം ഒഴിയുമെന്നും സൂചനയുണ്ട്
. ഛത്തീസ്ഗഡിൽ വീണ്ടും സുരക്ഷാ സേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടി. കാൻകർ ജില്ലയിലാണ് സംഭവം. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ 3 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ആന്റി-നക്സൽ ഓപ്പറേഷനുമായി ബന്ധപ്പെട്ട് കൊയാലിബഡാ വനപ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് സുരക്ഷാ സേനയ്ക്ക് നേരെ ഭീകര സംഘം വെടിയുതിർത്തത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിനിടെ 3 പേർ കൊല്ലപ്പെടുകയായിരുന്നു.
. അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ച് ഒരുമാസം പിന്നിടുമ്പോൾ ക്ഷേത്രത്തിലേക്ക് കാണിക്കയായി കിട്ടിയത് കോടികൾ. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളാണ് രാമക്ഷേത്രത്തിലെ ഒരുമാസത്തെ നടവരവ് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. പണമായും ചെക്കായും ഡ്രാഫ്റ്റായും 25 കോടി രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത്. ഇതിന് പുറമേ 10 കിലോഗ്രാമോളം സ്വർണവും 25 കിലോഗ്രാം വെള്ളിയും വിവിധ ഭക്തർ ശ്രീരാമന് സമർപ്പിച്ചു.
. മൃഗശാലയിലെ സിംഹങ്ങളുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ത്രിപുരയില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ത്രിപുര സര്‍ക്കാര്‍ വനം (വന്യജീവി, ഇക്കോടൂറിസം) പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെതിരിയാണ് നടപടി. സിംഹങ്ങള്‍ക്ക് അക്ബറും സീതയുമെന്ന് പേര് നല്‍കിയതിൽ വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുര സര്‍ക്കാര്‍ ഇതുമായിബന്ധപ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.
. ഇത്രയുംകാലം രഹസ്യമായി സൂക്ഷിച്ച ഇന്ത്യന്‍ ബഹിരാകാശയാത്രികരുടെ പേര് വിവരങ്ങള്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച വെളിപ്പെടുത്തും. ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനില്‍ ഉള്‍പ്പെടുന്ന ബഹിരാകാശ യാത്രികരുടെ പേരുകളാണ് വെളിപ്പെടുത്തുക.
. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറു വയസ്സാക്കണമെന്ന കേന്ദ്രത്തിന്റെ ആവർത്തിച്ചുള്ള നിർദ്ദേശം കേരളം വീണ്ടും തള്ളി. കേന്ദ്ര നിർദേശം കേരളത്തിൽ ഇക്കൊല്ലം നടപ്പാക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഇന്ന് രാവിലെ മുതല്‍ ഉച്ചവരെയും നാളെ 11 മണി മുതല്‍ ഉച്ചവരെയുമാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, 27, 28 തീയതികളില്‍ രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെ ഡ്രോണ്‍ പറത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.
. വാഹനത്തിൽ പോലീസിന്റെ സ്റ്റിക്കർ പതിച്ച് കറങ്ങിയ തീവ്രവാദ സംഘത്തെ പിടികൂടി പോലീസ്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശിയും സംഘവും ആണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശിയായ സാദിഖ് പാഷയും സംഘവും ആണ് പൊലീസിന്റെ കസ്റ്റഡിയിലായത്. സംഘം സഞ്ചരിച്ച കാറിൽ പോലീസ് എന്ന് ഇംഗ്ലീഷ് സ്റ്റിക്കറാണ് ഒട്ടിച്ചിരുന്നത്.
. പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അനാശാസ്യ പ്രവർത്തനങ്ങള്‍ നടത്തി വന്ന മസ്ജിദ് ഇമാം അറസ്റ്റില്‍ .അമേഠിയിലെ ജെയ്സ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഇയാള്‍ സ്ഥിരമായി മസ്ജിദില്‍ കർമ്മങ്ങള്‍ ചെയ്യാറുണ്ടായിരുന്നു .
. വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി സംഭവിച്ചതിന് പിന്നാലെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്. പുല്‍പ്പള്ളിയിലെ പ്രതിഷേധങ്ങളിലാണ് കേസെടുക്കുക. മൂന്ന് കേസുകളാണ് പുല്‍പ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്യുക. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമെതിരെയാണ് കേസ്. മൃതദേഹം തടഞ്ഞു വെച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞതിനും കേസെടുക്കും. പൊലീസ് ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക.
. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നലെ ഇ.ഡിക്ക് മുന്നില്‍ ഹാജരായില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്്. ഏഴാം തവണയാണ് ഇ.ഡിയുടെ സമന്‍സ് കെജ്രിവാള്‍ തള്ളുന്നത്.
. പ്രധാനമന്ത്രിയെ പുകഴ്ത്തി എന്‍.കെ പ്രേമചന്ദ്രന്‍ എം പി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ ഉറപ്പായും നടക്കും എന്നായിരുന്നു എന്‍.കെ പ്രേമചന്ദ്രന്റെ അഭിപ്രായ പ്രകടനം. കുണ്ടറ പള്ളിമുക്ക് റെയില്‍വെ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു എന്‍.കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തിയത്. പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുന്നു എന്നതിനാല്‍ അതിന് അതിന്റെ പ്രാധാന്യമുണ്ടെന്നും എന്‍.കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി. പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചപ്പോള്‍ സദസില്‍ നിന്ന് ജെയ് ജെയ് ബിജെപി എന്ന മുദ്രാവാക്യവും ഉയര്‍ന്നു.
. കേരളത്തില്‍ മത്സരിക്കുന്ന നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് സിപിഐ. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ യുവനേതാവ് സി എ അരുണ്‍ കുമാര്‍, തൃശ്ശൂര്‍ വി എസ് സുനില്‍ കുമാര്‍, വയനാട് ആനി രാജ എന്നിവര്‍ മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നാലു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
. കെഎസ്‌എഫ്‌ഇ ഓഫിസില്‍ കയറി യുവതിയെ വെട്ടികൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കളക്ഷൻ ഏജന്‍റായ പുന്നപ്ര കാളുതറ സ്വദേശിയായ മായാദേവിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മായാദേവിയുടെ അനുജത്തിയുടെ ഭർത്താവ് സുരേഷ് കുമാർ പിടിയിലായി. ആലപ്പുഴ കളർകോട് കെഎസ്‌എഫ്‌ഇ ശാഖയിൽ ആയിരുന്നു ആക്രമണം നടന്നത്.
. മരുന്ന് വില്‍പനയുടെ മറവില്‍ ലഹരി മരുന്ന് കച്ചവടം ചെയ്ത മെഡിക്കല്‍ റെപ്രസന്റേറ്റീവ് എക്‌സൈസിന്റെ പിടിയില്‍. പെരിങ്ങണ്ടൂര്‍ സ്വദേശി മിഥുന്‍ (24) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും രണ്ട് കിലോ കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. മധ്യമേഖല എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നുമാണ് മിഥുന്‍ പിടിയിലായത്
. ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. അയിരൂര്‍ മുത്താനാ അമ്പലത്തുംവിള വീട്ടില്‍ ലീലയെയാണ് (45) ഭര്‍ത്താവ് അശോകന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ പുലര്‍ച്ചെ1.30 മണിയോടെയാണ് സംഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.
. ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. പൂപ്പാറക്കാരായ മൂന്ന് പേരാണ് അറസ്റ്റിലായത്. പൂപ്പാറ സ്വദേശികളായ രാംകുമാറും വിഗ്നേഷും ജയ്സണുമാണ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി നാല് പേർ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് സ്കൂൾ കൗൺസിലിംഗിനിടെ പെൺകുട്ടി വെളിപ്പെടുത്തി. കേസിൽ തമിഴ്നാട് സ്വദേശിയായ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്.
. വാരണാസി ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്തെ നിലവറകളില്‍ ഹൈന്ദവ വിഭാഗത്തിന് പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിന്ദുവിഭാഗത്തിന് പൂജ തുടരാം. ജസ്റ്റിസ് രോഹിത് രജ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. 30 വര്‍ഷത്തിന് ശേഷമാണ് നിലവറകളില്‍ പൂജ നടത്താന്‍ വാരണാസി കോടതി അനുമതി നല്‍കിയത്
. ആറ്റുകാൽ പൊങ്കാല അർപ്പിച്ച ദിവ്യ എസ് അയ്യർക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ. പാൽക്കുളങ്ങരയിലെ വസതിയ്‌ക്ക് മുന്നിൽ ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കുന്നു ‘ എന്ന കുറിപ്പോടെയാണ് ചിത്രം പങ്ക് വച്ചത് . എന്നാൽ ഇതിന് താഴെ പാത്രത്തിൽ മീൻ കറിയാണോ, ചിക്കൻ കറിയാണോ എന്നാണ് ചിലരുടെ ചോദ്യം . ഇതാണോ നിങ്ങളുടെയൊക്കെ വിശ്വാസമെന്നും , വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് ചില കമന്റുകൾ . ഹൈന്ദവ വിശ്വാസങ്ങളെയും , ആറ്റുകാൽ ദേവിയേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളുമുണ്ട് .
. ബലാത്സംഗത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാന്‍ ശ്രമം. രാജസ്ഥാനിലാണ് സംഭവം. പ്രതിയായ യുവാവാണ് യുവതിയെയും സഹോദരനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സഹോദരനെ വെട്ടി വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മൂന്നംഗ സംഘം യുവതിയുടെ സഹോദരനെ കോടാലി കൊണ്ട് വെട്ടി വീഴ്ത്തി. ശേഷം പെണ്‍കുട്ടിയെ വെടിവയ്ച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് സംഘം പെണ്‍കുട്ടിയെ കോടാലി കൊണ്ട് വെട്ടി.
. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യാ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറായി പിപിപിയിലെ ക്രിസ്‌ത്യൻ നേതാവ് ആൻ്റണി നവീദ് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിം ഇതര വിഭാഗക്കാരനാണ് നവീദ്. ക്രിസ്ത്യൻ മനുഷ്യാവകാശ പ്രവർത്തകനും പിപിപിയുടെ ക്രിസ്‌ത്യൻ മുഖവുമായ നവീദിന് 111 വോട്ടും എംക്യുഎം-പി പാർട്ടിയിലെ റാഷിദ് ഖാന് 36 വോട്ടുമാണു ലഭിച്ചത്.