അരവിന്ദ് കേജ്‍രിവാൾ കേരളത്തിൽ; വൻ സ്വീകരണമൊരുക്കി ആം ആദ്മി പ്രവർത്തകർ

spot_img

Date:

spot_img

കൊച്ചി∙ ട്വന്റി20യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനസംഗമത്തിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേരളത്തിലെത്തി. ശനിയാഴ്ച രാത്രി ഏഴോടെ എയ൪ വിസ്താരാ വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ കേജ്‍രിവാളിന് ആം ആദ്മി പ്രവർത്തകർ വൻ സ്വീകരണം ഒരുക്കി. മാധ്യമങ്ങളോട് സംസാരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ മാറ്റി. ഞായറാഴ്ച രാവിലെ ആം ആദ്മി പാർട്ടി നേതാക്കളുമായി ചർച്ച നടത്തും. വൈകിട്ടു നാലു മണിക്ക് കിഴക്കമ്പലത്തെ ട്വന്റി20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റും ഗോഡ്സ് വില്ലയും സന്ദർശിക്കും. തുടർന്ന് 5 മണിക്ക് കിറ്റക്സ് ഗാർമെന്റ്്സ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ട്വന്റി20 ജനസംഗമ പരിപാടി അഭിസംബോധന ചെയ്തു സംസാരിക്കും. രാത്രി 9 മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിക്കു മടങ്ങും.

spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related