പ്രഭാത വാർത്തകൾ

Date:

   പാലാ വിഷൻ  ന്യൂസ് 
2024 ഫെബ്രുവരി 24,   ശനി 1199 കുംഭം 11

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

. പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വൈദികനുനേരെ  ആക്രമണം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ അസി. വികാരി ഫാ. ജോസഫ് ആറ്റുചാലിൽ മാർ സ്ലീവ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. പള്ളിമുറ്റത്ത് നിരവധി വാഹനങ്ങളുമായി എത്തി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി തിരുകർമ്മങ്ങൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ച ആളുകളെ എതിർത്തതിൻ്റെ പ്രതികാരമായാണ് അച്ചനെ കാർ ഉപയോഗിച്ച്  ഇടിച്ചു താഴെയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തത്. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

. ഡൽഹി ചലോ മാർച്ച് തത്കാലം നിർത്തിവയ്ക്കാൻ കർഷക സംഘടന കൾ തീരുമാനിച്ചു. കർഷകർ ഡൽഹിയി ലേക്ക് മാർച്ച് ചെയ്യില്ലെന്നും അതിർത്തിയി ൽ കർഷകർ തുടരുമെന്നുമാണ് തീരുമാ നം. കൂടുതൽ കർഷകരെ അതിർത്തിയിലേ ക്ക് എത്തിക്കാനും തീരുമാനിച്ചു.പ്രതിഷേധത്തിനിടെ മരിച്ച കർഷകൻ ശുഭ് കരൺ സിംഗിന് നീതി ഉറപ്പാക്കാൻ പ്രതി ഷേധം ശക്തമാക്കുമെന്നാണ് കർഷക സം ഘടനകൾ അറിയിച്ചു

. വജ്രജൂബിലി നിറവില്‍ ദേവമാതാ കോളേജ് ധനതത്വശാസ്ത്ര പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം. വജ്രജൂബിലി പ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന കുറവിലങ്ങാട് ദേവമാതാ കോളേജ് ധനതത്വശാസ്ത്രവിഭാഗം ഒരു മഹാസംഗമത്തിന് ഒരുങ്ങുന്നു. ദേവമാതാ കോളേജില്‍ 1964- ല്‍ പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പും 1968-ല്‍ ധനതത്വശാസ്ത്ര ബിരുദവിഭാഗവും 2020-ല്‍ ധനതത്വശാസ്ത്ര ബിരുദാനന്തരബിരുദവും ആരംഭിച്ചു. 1964 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ധനതത്വശാസ്ത്രവിഭാഗത്തില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളും പൂര്‍വ്വ അദ്ധ്യാപകരും പങ്കെടുക്കുന്ന ഈ മഹാസംഗമം 2024 ഫെബ്രുവരി 25-ാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കും.

. ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണത്തെ തുടർന്ന് 2 ഗ്രാമീണർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിൽ സുക്മ ജില്ലയിലാണ് സംഭവം. പോലീസ് ചാരന്മാരാണെന്ന് സംശയിച്ചാണ് രണ്ട് പേരെ നക്സലൈറ്റ് സംഘം കൊലപ്പെടുത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം നക്സലൈറ്റുകളുടെ പാംഡ് ഏരിയ കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്. ദുല്ലെഡ് ഗ്രാമത്തിലെ താമസക്കാരായ സോഡി ഹംഗ, മാദ്വി നന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്.


 
. തദ്ദേശഭരണ തെരെഞ്ഞെടുപ്പ് ഫലം. മട്ടന്നൂർ നഗരസഭയിൽ  യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. ബിജെപിയിലെ എ മധുസൂദനൻ 72 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. അതേസമയം, വെളിയനാട് (കുട്ടനാട് നിയോജകമണ്ഡലം) പഞ്ചായത്ത് വാർഡ് 8ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപിയുടെ സുഭാഷ് വിജയിച്ചു.

. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ കൊയ്യോട് സ്വദേശി ഹര്‍ഷാദ് പിടിയില്‍. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നുമാണ് ഹര്‍ഷാദ് പിടിയിലായത്. കഴിഞ്ഞമാസം 14 നാണ് ഇയാള്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ കയറി രക്ഷപ്പെടുന്നത്. പത്രമെടുക്കാനായി വന്ന ഹര്‍ഷാദ് ജയിലിന്റെ ഗേറ്റ് തുറന്ന് പുറത്ത് കാത്തുനിന്ന് സുഹൃത്തുമായി കടന്നു കളയുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയായിരുന്നു സുരക്ഷാവീഴ്ച.


. രാഹുൽ ഗാന്ധിനയിക്കുന്ന ഭാര ത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കു മെന്ന സൂചന നൽകി മധ്യപ്രദേശ് മുൻ മു ഖ്യമന്ത്രി കമൽനാഥ്. ഭാരത് ജോഡോ യാ ത്ര മധ്യപ്രദേശിൽ പ്രവേശിക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും അ തിൽ ഭാഗമാകണമെന്നും കമൽനാഥ് എക് സിൽ കുറിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് കമൽനാഥിനെ പി സിസി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയി രുന്നു.
 
. കണ്ണൂർ ജയിൽ ചാടിയ പ്രതിയേയും ഇയാ ൾക്ക് താമസ സൗകര്യം ഒരുക്കിയ കാമുകി യേയും പോലീസ് അറസ്റ്റ് ചെയ്തു‌. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ഹർഷാ ദിനെയും ഇയാൾക്ക് താമസ സൗകര്യമൊ രുക്കിയ കാമുകി തമിഴ്‌നാട് ശിവഗംഗ സ്വ ദേശി അപ്സരയേയുമാണ് പോലീസ് അറ സ്റ്റ് ചെയ്തത്.മയക്കുമരുന്ന് കേസിൽ പത്തു വർഷത്തെ കഠിനതടവ് ശിക്ഷ അനുഭവിച്ചു വന്നിരുന്ന ഹർഷാദ് കഴിഞ്ഞ ജനുവരി 14നാണ് ജയി ൽ ചാടിയത്.

. കോഴിക്കോട് ഓമശേരിയിൽ മൂന്നുവയസകാരൻ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിൻ്റെ മകൻ ഐസിസ് ആണ് മരിച്ചത്.ഓമശേരിയിലെ ഫാം ഹൗസിലായിരുന്നു അപകടം. ഉടൻ തന്നെ പുറത്തെടുത്ത് ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


 
. ഇന്ത്യയിൽ ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ വിശുദ്ധ യുദ്ധം നടത്തണമെന്നുള്ള ഫത്വ പുറപ്പെടുവിച്ച സഹാറൻപൂർ ഇസ്ലാമിക പഠനകേന്ദ്രം ദാറുൽ ഉലൂം ദേവ്ബന്ദിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. സ്വന്തം രാജ്യത്തെ വെറുക്കാൻ പ്രരിപ്പിക്കുന്നതാണ് ദാറുൽ ഉലൂം പുറപ്പെടുവിച്ച ഫത്വയെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.ഭാവിയിൽ ഇത് കുട്ടികളുടെ മാനസിക ശാരീരിക ദുരവസ്ഥയിലേക്ക് നയിക്കുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു. 

. ലോക്സഭാ മുൻ സ്പീക്കറും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ മനോഹർ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബുധനാഴ്ച അദ്ദേഹത്തെ മുംബൈയിലെ പി.ഡി.ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു അന്ത്യം.
സംസ്കാരം ശിവജി പാർക്കിൽ വെള്ളിയാഴ്ച വെകുന്നേരം നടക്കും. 1995 മുതൽ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു

. തെലങ്കാനയിലെ ബിആര്‍എസ് എംഎല്‍എയായ ജി ലാസ്യ നന്ദിത (37) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ എക്സ്പ്രസ് വേയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. സെക്കന്തരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തിലെ എംഎല്‍എയാണ് ലാസ്യ. സംഗറെഡ്ഢി ജില്ലയിലെ സുല്‍ത്താന്‍പൂര്‍ നെഹ്‌റു ഔട്ടര്‍ റിംഗ് റോഡിലാണ് അപകടം. 

. ദില്ലി ചലോ’ പ്രതിഷേധ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ച കര്‍ഷകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ച് ഹരിയാന പോലീസ്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ തകര്‍ക്കാനും പോലീസിന് നേരെ കല്ലെറിഞ്ഞ് ക്രമസമാധാനം തകര്‍ക്കാനും കര്‍ഷകര്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു.


 
. മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമർപ്പിച്ച ഹർജി തള്ളി ഝാർഖണ്ഡ് ഹൈക്കോടതി. 2018-ല്‍ അന്ന് ബി.ജെ.പി. അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരേ നടത്തിയ പരാമർത്തിലാണ് രാഹുലിനെതിരേ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. വിചാരണക്കോടതിയിലെ തനിക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.ബി.ജെ.പി. നേതാവ് നവീൻ ഝായാണ് വിഷയത്തില്‍ പരാതി നല്‍കിയത്.

. യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തിയമര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കായംകുളത്ത് കത്തിനശിച്ചത്. ബസിന് കാലപ്പഴക്കമുണ്ടെന്ന് സംശയമുണ്ടെന്നും കെഎസ്ആര്‍ടിസിയിലെ പഴയ മുഴുവന്‍ ബസുകളും മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

.രാജ്യത്തുടനീളം പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യ്ക്കാ​ൻ നീക്കം. മി​നി​മം ടി​ക്ക​റ്റ് നി​ര​ക്ക് 10 രൂ​പ​യാ​ക്കി കു​റ​യ്ക്കും. നി​ല​വി​ലെ മി​നി​മം ചാ​ർ​ജ് 30 രൂ​പ​യാ​ണ്. കോ​വി​ഡി​ന് മു​മ്പ് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ കു​റ​ഞ്ഞ നി​ര​ക്ക് 10 രൂ​പ​യാ​യി​രു​ന്നു. കോ​വി​ഡി​ന് ശേ​ഷം രാ​ജ്യ​ത്ത് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച ശേ​ഷം പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് 30 രൂ​പ​യാ​യി മി​നി​മം ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി​യ​ത്. ഇതാണ് വീണ്ടും കുറയ്ക്കുന്നത്.

. സംസ്ഥാനത്ത് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനും പുത്തൻ രീതി. നിയമലംഘനങ്ങൾ നടത്തുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്ന നടപടിക്ക് പുതിയ മാർഗരേഖ വരികയാണ്. പോലീസിന്റെ എഫ്‌ഐആറിന് പുറമേ മോട്ടോർ വാഹന വകുപ്പും കേസ് സ്വതന്ത്രമായി അന്വേഷിക്കും. ഇതിന് ശേഷമായിരിക്കും ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന കാര്യത്തിൽ നടപടി സ്വീകരിക്കുക.
 
. ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് 13ന് ശേഷം പ്രഖ്യാപിച്ചേക്കും. പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കമ്മീഷന്‍ ഒന്നിലധികം സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

. പുതിയ ലൈസൻസ് പരിഷ്‌കരണം കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസരിച്ചാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. ലോകനിലവാരത്തിലേക്ക് ഡ്രൈവിംഗ് ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂളുകളുടെ താത്പര്യമല്ല പ്രധാനമെന്നും യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കിയത്

. തിരുവനന്തപുരം കരിക്കാമണ്ഡപത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീന്‍ അറസ്റ്റില്‍. ഷിഹാബുദ്ദീന്‍ യുവതിക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത് തടഞ്ഞുവെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

. തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചു. കാര്‍, ജീപ്പ് ഉള്‍പ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപയാണ് നിരക്ക്. ബസുകള്‍ക്ക് 225 രൂപയാകും. വടക്കേ ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനത്തിനാണ് ടോള്‍ പിരിക്കാന്‍ കരാര്‍. ആകെ 18.6 കിലോമീറ്റര്‍ ദൂരമുളള ബൈപ്പാസില്‍ കൊളശ്ശേരിക്കടുത്താണ് ടോള്‍ പ്ലാസ. കാര്‍, ജീപ്പ്, വാന്‍ തുടങ്ങി ചെറു സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപ ടോള്‍ നല്‍കണം.

. വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥിനെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. മൃതദേഹത്തില്‍ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.

. സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനെ കൊലപ്പെടുത്തിയ അഭിലാഷിന് പാർട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം. അഭിലാഷിനെ ഏഴ് വർഷം മുൻപ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും പുറത്താക്കിയതിന് ശേഷം അഭിലാഷിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നുമാണ് ഇ.പി ജയരാജൻ പറയുന്നത്. നവമാധ്യമ രംഗത്ത് ഇടപെടുന്നത് നോക്കിയാല്‍ ഒരു ഇടതുപക്ഷ വിരുദ്ധ മനോഭാവം പ്രകടിപ്പിക്കുന്ന ശീലമാണ് ഉള്ളതെന്നും ജയരാജൻ ആരോപിച്ചു.

. ഏഴുവയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് എട്ടുവർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുന്നയൂര്‍ക്കുളം പാപ്പാളി ബീച്ചില്‍ കണ്ണൊത്തു വീട്ടില്‍ അനീഷിനെയാണ് (31) കുന്നംകുളം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം. അനീഷ് നടത്തിയ അതിക്രമം കുട്ടി വീട്ടില്‍ പറയുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ വടക്കേക്കാട് പോലീസാണ് കേസെടുത്തത്.

. പാഴ്‌സലായി അയച്ച സാധനസാമഗ്രികളിൽ എംഡിഎംഎ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസർ എന്ന വ്യാജേന വീഡിയോകോൾ ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ കൊല്ലത്ത് ഒരാൾക്ക് 40 ലക്ഷത്തിൽപരം രൂപ നഷ്ടമായി. മുംബൈ പോലീസിലെ സൈബർ വിഭാഗത്തിലെ മുതിർന്ന പോലീസ് ഓഫീസറെന്ന വ്യാജേനയാണ് പാഴ്‌സൽ അയച്ച ആളെ തട്ടിപ്പുകാർ വീഡിയോകോൾ ചെയ്തത്.
 
. എടവണ്ണപ്പാറയിൽ 17 കാരി ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ. പ്രായപൂർത്തി ആവാത്ത നിരവധി കുട്ടികളെ കരാട്ടെ മാസ്റ്റർ സിദ്ധിഖ് അലി ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് വെളിപ്പെടുത്തൽ. കരാട്ടെയുടെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. മാറിടത്തിൽ സ്പർശിച്ചത് ബ്രീത്തിങ് ടെസ്റ്റ് ആണെന്നാണ്. താൻ ‘പരമ ഗുരു’ ആണെന്നും മനസ്സും ശരീരവും തനിക്ക് സമർപ്പിക്കണമെന്നും ആവശ്യപെട്ടായിരുന്നു ചൂഷണം.

. സിപിഐഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ കലാശിച്ചത് വ്യക്തി വൈരാ​ഗ്യമെന്ന് പൊലീസ്. കേസിൽ കസ്റ്റഡിയിലുള്ള പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോ​ഗിച്ചിരുന്നു. ഇതിനെ സത്യനാഥൻ പലവട്ടം ചോദ്യം ചെയ്തത് അഭിലാഷിനെ കൃത്യത്തിന് പ്രേരിപ്പിച്ചെന്ന് പൊലീസ് പറയുന്നു. അഭിലാഷിന്റെ ലഹരി ഉപയോ​ഗത്തെ സത്യനാഥൻ എതിർത്തിരുന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്.
 
. പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്നതിനായി ‘വാഹൻ’ പോർട്ടൽ മുഖാന്തരം അപേക്ഷ ലഭിച്ചാൽ രണ്ട് പ്രവൃത്തി ദിവസത്തിനകം നമ്പർ അനുവദിക്കാൻ ഉത്തരവ്. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അവ സമയബന്ധിതമായി തന്നെ രേഖപ്പെടുത്തണം. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

. ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റായി ഗോവ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവൊ തെരഞ്ഞെടുക്കപ്പെട്ടു. ഫിലിപ്പീൻസിലെ കലൂക്കാൻ ബിഷപ്പ് പാബ്ലോ വിർജീലിയോ സയങ്കോ ഡേ വിഡിനെ വൈസ് പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെട്ടു. ടോക്കിയോ ആർച്ച് ബിഷപ്പ് ടാർസിഷ്യോ ഇസാവോ കികുചി ജനറല്‍ സെക്രട്ടറിയായി തുടരും. നിലവിലെ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് കർദിനാൾ ചാൾസ് മോംഗ് ബൊയുടെ കാലാവധി കഴിയുമ്പോഴായിരിക്കും കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവൊ ചുമതലയേൽക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...

ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ്...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ...