പാലാ:കേരള സർക്കാരിന്റെ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസി – ജലനിധി – യുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ സ്കൂളുകളിലെ ” ജലശ്രീക്ലബ്ബ് ” ചുമതലക്കാരായ അധ്യാപകർക്കുള്ള പരിശീലനവും ഷോർട്ട് ഫിലിം മൽസര വിജയി കൾക്കുള്ള സമ്മാനദാനവും ഫെബ്രുവരി ഇരുപത്തിയാറിന് തിങ്കളാഴ്ച രാവിലെ പത്തിന് ചെമ്മലമറ്റം പള്ളിയുടെ പാരീഷ് ഹാളിൽ വെച്ച് നടക്കും.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്‌റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജലനിധി റീജിയൺ ഡയറക്ടർ ബിജുമോൻ കെ.കെ, സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ , പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.റ്റി.രാകേഷ് കെ.എ.എസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംലാ ബീവി സി .എം, പഞ്ചായത്ത് മെമ്പർമാരായ , എ.സി. രമേശ്, ലിസ്സി തോമസ്, ജലനിധി ട്രൈബൽ മാനേജർ ക്രിസ്റ്റിൻ ജോസഫ് ,ജൽ ജീവൻ മിഷൻ ഐ.എസ്.എ പ്രാെജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ , ഹെഡ്മാസ്റ്റർ സാബു മാത്യു, പ്രോജക്ട് ഓഫീസർ എബിൻ ജോയി, പ്രോഗ്രാം കോർഡിനേറ്റർ ഷീബാ ബെന്നി തുടങ്ങിയവർ പ്രസംഗിക്കും. പ്രശസ്ത ജലഭൗമശാസ്ത്രജ്ഞൻ ഡോ.വി. സുഭാഷ് ചന്ദ്രബോസ്, ജലനിധി ട്രെെബൽ മാനേജർ ക്രിസ്റ്റിൻ ജോസഫ്, ജൽ ജീവൻ മിഷൻ കൺസൾട്ടന്റ് ഉല്ലാസ്സ് സി.യു എന്നിവർ ക്ലാസ്സ് നയിക്കും.
സർക്കാർ നിർദേശാനുസരണം ജലനിധിയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഷോർട്ട് ഫിലിം മൽസര വിജയികൾക്കുള്ള ജലശ്രീ അവാർഡുകളും തദവസരത്തിൽ വിതരണം ചെയ്യും. ജില്ലാ തലഷോർട്ട് ഫിലിം മൽസര വിജയികൾക്കുള്ള ഒന്ന്, രണ്ട് , മൂന്ന് സ്ഥാന ക്കാർക്കുള്ള 5000, 3000, 2000 രൂപ ക്യാഷ് പ്രൈസുകൾക്ക് യഥാക്രമം ഉള്ളനാട് സേക്രട്ട് ഹാർട്ട് യു.പി.സ്കൂൾ , ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ, ഉരുളികുന്നം സെന്റ് ജോർജ് യു.പി .സ്കൂൾ എന്നിവർ അർഹരായി.
വലവൂർ ഗവ.യു.പി സ്കൂൾ , പ്ലാശനാൽ സെന്റ് ആന്റണീസ് ഹൈസ്കൂൾ, കുടക്കച്ചിറ സെന്റ് ജോസഫ് ഹൈസ്കൂൾ, പാലകര സെന്റ് ആന്റണീസ് യു.പി.സ്കൂൾ , പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ , കവീക്കുന്ന് സെന്റ് എഫ്രേം യു .പി സകൂൾ , പൂഞ്ഞാർ സെന്റ് ജോസഫ് യു .പി സ്കൂൾ , ഇടനാട് എസ്.വി.എൻ.എസ്.എസ്. ഹൈസ്കൂൾ, തിടനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ , മറ്റക്കര – മഞ്ഞാമറ്റം സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ , പെരിങ്ങുളം സെന്റ് ആന്റണീസ് ഹൈസ്കൂൾ എന്നിവർ പ്രോൽസാഹന സമ്മാനത്തിനും അർഹരായി.