അരുവിത്തുറ: ഇന്ന്, മെയ് 14, അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ഇടവകയ്ക്കും മാതാപിതാക്കൾക്കും സന്തോഷത്തിന്റെ ദിനം. ഇടവകയിലെ 59 കുട്ടികളാണ് ക്രിസ്തീയ പാരമ്പര്യമനുസരിച്ച് ആദ്യകുർബാന സ്വീകരിച്ച് ഈശോയെ വരവേറ്റത്. ബഹു. വികാരിയച്ഛൻ ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ കാർമികത്വം വഹിച്ചു. അസി. വികാരിമാരായ ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. ജോസഫ് ഇല്ലത്തുപറമ്പിൽ, ഫാ. ജോസ് കിഴക്കേതിൽ, ഫാ. ആന്റണി തോണക്കര എന്നിവർ നേതൃത്വം നൽകി.
