പ്രഭാത വാർത്തകൾ

Date:

പാലാ വിഷൻ ന്യൂസ്
2024 ഫെബ്രുവരി 16, വെള്ളി 1199 കുംഭം 3
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

  • കൂടുതൽ കർഷകരോട് പ്രതിഷേധത്തിന് എത്താൻ ആഹ്വാനം. ദില്ലി ചലോ മാർച്ചിലേക്ക് കൂടുതൽ കർഷകരോട് എത്താൻ ആഹ്വാനം ചെയ്ത് കർഷക സംഘടന നേതാക്കൾ. ഹരിയാന അതിർത്തിയിൽ കർഷകരുടെ വാഹനങ്ങൾ സുരക്ഷാ സേന തടയാൻ ശ്രമിച്ചതോടെയാണ് കൂടുതൽ കർഷകരോട് അതിർത്തിയിലെത്താൻ ആഹ്വാനം ചെയ്‌തത്. ഒരു ഗ്രാമത്തിൽനിന്ന് 2 ട്രാക്ടർ ട്രോളികൾ സഹിതം 100 പേരെ വീതം ഹരിയാന അതിർത്തിയിലേക്ക് അയയ്ക്കാനാണ് കർഷക നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.
  • കര്‍ഷക പ്രക്ഷോഭം: രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനര്‍
    റോജര്‍ സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തു. കര്‍ഷക നേതാക്കളെ ജയിലിലടയ്ക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന ക്രൂരവും നീചവുമായ നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്/
  • സീരിയസ് ഫ്രോഡ് ഇൻ വസ്റ്റിഗേഷൻ ഓഫീസിൻ്റെ അന്വേഷണം റ ദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോ ജിക് കമ്പനി സമർപ്പിച്ച ഹർജിയിൽ ഇന്ന് കർണാടക ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ജ സ്റ്റീസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബഞ്ചാണ് ഇടക്കാല വിധി പറയുക.
  • പെയിൻ്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഏഴു പേർ മരിച്ചു. ഡൽഹി ആലിപ്പൂറിൽ വ്യാഴാഴ്‌ച വൈകിട്ടാണ് സംഭവം.
    മൂന്ന് മൃതദേഹങ്ങൾ ഫാക്ടറിക്ക് സമീപ ത്തുനിന്ന് കണ്ടത്തി. വൈകിട്ട് 5.30 ഓടെ ഫാക്ടറിയിൽ തീപിടിച്ച വിവരം വിളിച്ചറിയി ച്ചതായി അഗ്നിശമന സേന പറഞ്ഞു.
  • സംസ്ഥാനത്ത് 30 വയസി ന് മുകളിലുള്ള മുഴുവൻ പേരുടേയും വാർ ഷികാരോഗ്യ സ്ക്രീനിംഗ് നടത്തുമെന്ന് ആ രോഗ്യമന്ത്രി വീണാ ജോർജ്. ഒന്നാം ഘട്ട സ്ക്രീനിംഗിൽ പങ്കെടുക്കാൻ സാധിക്കാ തെപോയ എല്ലാവരേയും ഉൾക്കൊള്ളിച്ച് ര ണ്ടാം ഘട്ടത്തിൽ 100 ശതമാനവും പൂർത്തി യാക്കുന്നതാണെന്നും അവർ പറഞ്ഞു.
  • ഇസ്രയേലിൽ 1800 വർഷം പഴക്കമുള്ള പട്ടാളക്യാമ്പ് കണ്ടെത്തി. വടക്കൻ ഇസ്രയേലിൽ പുരാവസ്തുഗവേഷകർ നടത്തിയ പര്യവേക്ഷണത്തിലാണ് റോമൻ സാമ്രാജ്യകാലത്തെ പട്ടാളക്യാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. റോമന്റെ ‘ആറാ ഫെറാറ്റ് അയൺ’ താവളത്തിന്റേതാണ് അവശിഷ്ടങ്ങളെന്ന് ​ഗവേഷകർ വ്യക്തമാക്കി.
  • റഷ്യയിലെ ശാസ്ത്രജ്ഞർ ക്യാൻസറിനുള്ള വാക്സിൻ വികസിപ്പിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വാക്സിൻ ഉടൻ രോഗികളിലേയ്ക്ക് എത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആധുനിക സാങ്കേതികവിദ്യകള്‍ സംബന്ധിച്ച്
    ചർച്ച ചെയ്യുന്ന മോസ്കോ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റഷ്യന്‍ പ്രസിഡന്റ്. അതേസമയം, ഏത് തരം ക്യാൻസറിനുള്ള വാക്സിനാണ് കണ്ടുപിടിച്ചതെന്നോ അതെങ്ങനെയാണ് ഫലപ്രദമാവുകയെന്നോ പുടിൻ വ്യക്തമാക്കിയിട്ടില്ല.
  • ലെബനില്‍ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഹിസ്ബുള്ള ഭീകരന്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലെ നബാത്തിയയില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് മരണം. ഹിസ്ബുള്ള കമാന്‍ഡര്‍ അലി മുഹമ്മദ് അല്‍-ദെബ്‌സും രണ്ട് ഭീകരരും ഏഴ് പൗരന്മാരും കൊല്ലപ്പെട്ടു. ഹിസ്ബുള്ളയും വിവരം സ്ഥിരീകരിച്ചു.
  • തൃപ്പൂണിത്തുറ വെടിക്കെട്ട് സ്ഫോടനവുമായി ബന്ധപ്പെട്ട സംഭവത്തിൽ 9 പേർ പോലീസ് കസ്റ്റഡിയിൽ. സ്ഫോടനത്തെ തുടർന്ന് ഒളിവിൽ പോയവരാണ് പിടിയിലായത്. മൂന്നാറിൽ നിന്നാണ് അന്വേഷണ സംഘം ഇവരെ പിടികൂടിയിട്ടുള്ളത്. പുതിയകാവ് ക്ഷേത്രത്തിൽ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന കേസിൽ തെക്കുംഭാഗം കരയോഗം ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അപകടത്തിന് പിന്നാലെ ക്ഷേത്രം ഭാരവാഹികളും കരയോഗം ഭാരവാഹികളും ഒളിവിൽ പോകുകയായിരുന്നു.
     
    * ഗോമൂത്രത്തിൽ നിന്നും വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തി പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം. ‘സയൻസ് ഡയറക്ട്’ എന്ന ഓൺലൈൻ ജേണലിലാണ് ​ഗോമൂത്രത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന പരീക്ഷണം സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ​ഗോമൂത്രത്തിലെ പരീക്ഷണം വിജയകരമായതോടെ മനുഷ്യമൂത്രം ഉപയോഗിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് ​ഗവേഷകർ.
  • ആലുവ കുട്ടമശേരിയിൽ കാറിടിച്ച് പരുക്കേറ്റ ഏഴുവയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഓട്ടോയിൽ നിന്ന് തെറിച്ചുവീണ നിശികാന്തിന്റെ ശരീരത്തിൽ കാർ കയറിയിറങ്ങിയിരുന്നു. നിർത്താതെ പോയ കാറിന്റെ ഉടമയെയും സുഹൃത്തിനെയും ഇന്നലെ പിടികൂടി.അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേയാണ് നിഷികാന്ത് റോഡില്‍ വീണത്. പിന്നാലെ വന്ന കാര്‍ കുട്ടി ഇടിച്ചിട്ട ശേഷം പാഞ്ഞ് പോകുകയായിരുന്നു.
  • കണ്ണൂർ കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങിയ സംഭവത്തിൽ വഴിത്തിരിവ്. കടുവ കമ്പിവേലിയിൽ അല്ല കുടുങ്ങിയതെന്നും, കേബിൾ കെണിയിലാണ് കുടുങ്ങിയതെന്നും വനം വകുപ്പ് വ്യക്തമാക്കി. അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. നേരത്തെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയതെന്നാണ് പറഞ്ഞിരുന്നത്. കടുവയെ മയക്കുവെടി വച്ചതിനുശേഷം മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി ചത്തുപോകുകയായിരുന്നു.
  • വയനാട് മാനന്തവാടിയിൽ ഭീതി വിതച്ച ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌ന വീണ്ടും ജനവാസ മേഖലയ്ക്ക് അടുത്തെത്തിയതായി വനം വകുപ്പ്. റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, മാനിവയൽ അമ്മക്കാവ് ഭാഗത്താണ് ആന ഉള്ളത്. വനത്തോട് ചേർന്നുള്ള ഈ പ്രദേശം ജനവാസ മേഖലയായതിനാൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ, തിരുനെല്ലിയിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
  • മുന്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവമുണ്ടായി അഞ്ചര വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ് ഡ്രൈവര്‍ ജാതി അധിക്ഷേപം നടത്തിയെന്ന ഡിജിപിയുടെ മകളുടെ പരാതി പൊലീസ് എഴുതി തള്ളി. പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറിനെയാണ് മുന്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ മര്‍ദ്ദിച്ചത്.
  • തൃപ്പൂണിത്തുറയിൽ സ്ഫോടനം ഉണ്ടായ സ്ഥലം സന്ദർശിച്ച് സബ് കളക്ടർ കെ.മീര. മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായാണ് സബ് കളക്ടർ അപകട സ്ഥലം സന്ദർശിച്ചത്. പടക്ക സംഭരണശാലയിലെ തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് സബ് കളക്ടർ അറിയിച്ചു. ബന്ധപ്പെട്ട രേഖകളും മൊഴികളും പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതാണ്. അപകടത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച വീടുകളും സബ് കളക്ടർ സന്ദർശിച്ചിട്ടുണ്ട്.
  • കാസര്‍കോട് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയെടുത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജില്ലയിലെ അഞ്ചു മണ്ഡലം പ്രസിഡന്റുമാരെയാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പരിപാടിയായ സമരാഗ്‌നിയുടെ ഭാഗമായി സഹകരിക്കാത്തതിലാണ് നടപടി. പരിപാടിയുടെ വിജയത്തിനായി പൊതുജനസമ്പര്‍ക്കം നടത്തിയില്ലെന്നും ഫണ്ട് പിരിച്ച് നല്‍കിയില്ലെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.
     
    * പ്രധാനമന്ത്രി ഈ മാസം 27ന് തിരുവനന്തപുരത്ത് എത്തും. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. മറ്റ് ചില ഔദ്യോഗിക പരിപാടിയില്‍ കൂടി പ്രധാനമന്ത്രി പങ്കെടുത്തേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനിയിട്ടില്ല.
  • സമൂഹമാദ്ധ്യമത്തില്‍ ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അദ്ധ്യാപകന്‍. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറും മലപ്പുറം സ്വദേശിയുമായ അബ്ദുള്‍ റഷീദ് കരിയത്താണ് ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
     
    * വയനാട് ജില്ലയില്‍ റിസോര്‍ട്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാത്രികളില്‍ ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. ഡിജെ പാര്‍ട്ടികളിലുണ്ടാകുന്ന ഒച്ചയും ബഹളവും വന്യമൃഗങ്ങളെ അസ്വസ്ഥരാക്കുകയും ആകര്‍ഷിക്കുകയും ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാത്രി വൈകിയുള്ള ഡിജെ പാര്‍ട്ടികള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്
  • അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി  ഉദ്ഘാടനം ചെയ്തു. ഒട്ടേറെ പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിൽ മലയാളികൾക്കും അഭിമാനിക്കാൻ വക ഏറെയുണ്ട്. ക്ഷേത്രത്തിലെ ഏഴ് വി​ഗ്രഹങ്ങളിലൊന്നായ അയ്യപ്പ വി​ഗ്രഹം നിർമ്മിച്ചത് പരുമലയിലാണ്. പതിനെട്ടാം പടിക്ക് മുകളിൽ പീഠത്തിൽ ഉപവിഷ്ടനായ അയ്യപ്പന്റെ വി​ഗ്രഹം ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പ വി​ഗ്രഹമാണ്.
  • രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ  സൂര്യ നമസ്‍കാരം നിർബന്ധമാക്കി. ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി.
    തീരുമാനം പുറത്തുവന്നതോടെ വിവിധ കോണുകളില്‍ നിന്നാണ് ശക്തമായ പ്രതിഷേധം ഉയർന്നത്. നിരവധി മുസ്ലീം സംഘടനകൾ വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ കോടതിയെ സമീപിച്ചു.
  • ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. പശ്ചിമബം​ഗാളിലെ ഈസ്റ്റ് മിഡ്‌നാപുരിലാണ് സംഭവം. ഗൗതം ഗുഷെയ്ത് എന്ന നാൽപതുകാരനാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത് സമീപത്തെ ബസ് സ്റ്റോപ്പിൽ കൊണ്ടുവച്ചത്. ഭാര്യയുമായുണ്ടായ വാക്കുതർക്കത്തിൽ പ്രകോപിതനായാണ് ഇയാൾ കൊടുംക്രൂരത ചെയ്തത്.
  • ഉത്തർപ്രദേശിൽ വെടിക്കെട്ടിനിടെ വൻ അപകടം. ചിത്രകൂടത്തിലെ ബുന്ദേൽഖണ്ഡ് ഗൗരവ് മഹോത്സവത്തിനിടെയാണ് അപകടം നടന്നത്. സ്ഫോടനത്തിൽ നാല് കുട്ടികൾ മരിച്ചു. നിരവധി ആളുകൾക്കാണ് പരിക്കേറ്റത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.


* ഡൽഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും, സ്ഫോടനം നടക്കുമെന്നുമുളള ഭീഷണി സന്ദേശമാണ് എത്തിയത്. ഇന്ന് രാവിലെ കോടതി രജിസ്ട്രാർ ജനറലിനാണ് ഇമെയിൽ മുഖാന്തരം ഭീഷണി സന്ദേശം ലഭിച്ചത്. നിലവിൽ, പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

  • റായ്ബറേലിയിലെ ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സോണിയ ഗാന്ധി. ആരോഗ്യപരമായ കാരണങ്ങളാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സോണിയ ജനങ്ങളെ അഭിസംബോധന ചെയ്തെഴുതിയ കത്തിലൂടെ അറിയിച്ചു. രാജ്യസഭയില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ഒരു ദിവസത്തിന് ശേഷമാണ് സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ നന്ദി അറിയിക്കുന്നത്. 2004 മുതല്‍ ലോക്‌സഭയില്‍ റായ്ബറേലിയെ പ്രതിനിധീകരിച്ച് വരികയായിരുന്നു സോണിയ ഗാന്ധി.
     
    * ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി. ജമ്മു കശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധ്യക്ഷനും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തന്നെ ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടന്നേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘സീറ്റ് വിഭജനം സംബന്ധിച്ച് പറയുകയാണെങ്കില്‍, നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് തന്നെ മത്സരിക്കും, അതില്‍ യാതൊരു സംശയവുമില്ല,’ വാര്‍ത്താ സമ്മേളനത്തിനിടയില്‍ അബ്ദുള്ള പറഞ്ഞു.
  • കേന്ദ്രവുമായുള്ള മൂന്നാമത്തെ ചര്‍ച്ച നടക്കാനിരിക്കെ പഞ്ചാബിലെ റെയില്‍പാളം തടഞ്ഞ് കര്‍ഷകര്‍. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ഹരിയാന സര്‍ക്കാര്‍ ഫെബ്രുവരി 16 രാത്രി വരെ പഞ്ചാബിന്റെ അതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ആയിരക്കണക്കിന് കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പ്രതിജ്ഞയെടുക്കുന്ന ‘ഡല്‍ഹി ചലോ’ മാര്‍ച്ചിനിടെ കേന്ദ്രവുമായി കര്‍ഷക നേതാക്കള്‍ മൂന്നാം വട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ്.
  • തൃശൂർ എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദിച്ചു. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. സിആർപിഎഫിന്റെ സുരക്ഷാ വലയം മറികടന്നാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.
  • നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്. പൂനം പാണ്ഡെയ്ക്കെതിരേയും മുൻ ഭർത്താവ് ഭർത്താവ് സാം ബോംബെയ്ക്കെതിരേയുമാണ് കേസ്. നൂറ് കോടി രൂപ നഷ്ടപരിഹാരവും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
     
    * കടമെടുപ്പ് വിഷയത്തിൽ കേന്ദ്രവും കേരളവും തമ്മിലുള്ള ചർച്ച പരാജയം. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ചർച്ചയിൽ പോസിറ്റീവായ ഒന്നും ഉണ്ടായില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരളം കേസ് കൊടുത്തതിൽ കേന്ദ്രത്തിന് അതൃപ്തിയുണ്ട്. കേസുള്ളപ്പോൾ എങ്ങനെ തീരുമാനമെടുക്കുമെന്നാണ് കേന്ദ്രനിലപാടെന്നും ബാലഗോപാൽ വ്യക്തമാക്കി. 
  • വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുറമുഖ വികസനവും രണ്ടും മൂന്നും ഘട്ടങ്ങളുടെ പൂർത്തീകരണവും വേഗത്തിൽ സാധ്യമാകുന്നതിനുള്ള തീരുമാനങ്ങളെടുത്തു. 
  • ഗാസ മുനമ്പിൽ അവശേഷിക്കുന്ന ക്രിസ്ത്യൻ സമൂഹത്തിൻ്റെ ജീവിത സാഹചര്യം മോശമാകുന്നുവെന്ന് സൂചിപ്പിച്ച് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പുതിയ റിപ്പോര്‍ട്ട്. ഹമാസ് -ഇസ്രായേല്‍ പോരാട്ടം സംഘർഷം വീണ്ടും ആരംഭിച്ച് നാല് മാസത്തിനിടെ മുപ്പതോളം ക്രിസ്ത്യാനികളാണ് ഗാസയിൽ മരിച്ചതെന്ന് സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഗ്രീക്ക് ഓർത്തഡോക്‌സ് ഇടവക കോമ്പൗണ്ടിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ 17 പേരും ഹോളി ഫാമിലി ദേവാലയത്തില്‍ ഇസ്രായേലി സ്‌നൈപ്പർമാർ കൊലപ്പെടുത്തിയ രണ്ട് സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍....

മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം

തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍...

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...