ബില്ലിനെ ശക്തമായ എതിർത്ത് വിർജീനിയയിലെ മെത്രാന്മാർ
വിർജീനിയ സംസ്ഥാനത്തെ നിയമ നിർമ്മാണ സഭയുടെ പരിഗണനയിലുള്ള പരസഹായത്തോടെയുള്ള ദയാവധ ബില്ലിനെ ശക്തമായ ഭാഷയിൽ അപലപിച്ച് അമേരിക്കന്‍ സംസ്ഥാനമായ വിർജീനിയയിലെ മെത്രാന്മാർ. നിസ്സഹായരെ കൂടുതൽ നിസ്സഹായരാക്കുന്ന ബില്ലാണ് ഇതെന്നും, അവരെ ഇത് മരണകരമായ സാഹചര്യത്തിലേക്ക് തള്ളിവിടുകയാണെന്നും അര്‍ലിംഗ്ഡൺ മെത്രാനായ ബിഷപ്പ് മൈക്കിൾ ബർബിഡ്ജും, റിച്ച്മോണ്ട് ബിഷപ്പ് ബാരി ക്നെസ്റ്റൗട്ടും മുന്നറിയിപ്പ് നൽകി.
മനുഷ്യജീവൻ എന്നത് പരിപാവനമാണെന്നും അത് ഒരിക്കലും ഉപേക്ഷിക്കപ്പെടാനോ, അവഗണിക്കപ്പെടാനോ പാടുള്ളതല്ലായെന്നും വിർജീനിയയിലെ മെത്രാന്മാരുടെ പ്രസ്താവനയിൽ പറയുന്നു. ചില സംസ്ഥാനങ്ങളിലെ ഇൻഷുറൻസ് കമ്പനികൾ കാൻസർ ചികിത്സയ്ക്ക് പണം നൽകാൻ വിസമ്മതിക്കുന്നുണ്ടെങ്കിലും, ദയാവധ മരുന്നുകൾക്ക് മരുന്ന് നൽകാൻ തയ്യാറാണെന്നത് വൈരുദ്ധ്യം നിറഞ്ഞ നടപടിയാണെന്നും മെത്രാന്മാർ എടുത്ത് പറഞ്ഞു. രോഗികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ചില സംഘടനകളും ഈ വിഷയത്തിൽ നേരത്തെ ആശങ്ക പങ്കുവെച്ചിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision