മദ്യനയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കണം -കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

Date:

കൊച്ചി: വികസനം മാത്രമല്ല, സര്‍ക്കാരിന്റെ മദ്യനയവും ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ഫാ.ജോണ്‍ അരീക്കലും സംസ്ഥാന വക്താവ് അഡ്വ.ചാര്‍ളി പോളും അഭിപ്രായപ്പെട്ടു.
ഐ.ടി.മേഖലക്ക് പ്രാമുഖ്യമുള്ള തൃക്കാക്കരയില്‍ ഐ.ടി.മേഖലയെ മദ്യവത്കരിക്കാ നുള്ള നീക്കവും ചര്‍ച്ചയാകണം. ഐ.ടി.മേഖലയെ പ്രോത്സാഹിപ്പിക്കാനെന്നപേരില്‍ ക്ലബ്ബ് മാതൃകയില്‍ മദ്യശാലകള്‍ ആരംഭിക്കുന്നത് യുവപ്രൊഫഷണലുകളെ തകര്‍ക്കാനേ ഉപകരിക്കൂ. കമ്പ്യൂട്ടറുകളെ നിയന്ത്രിക്കുന്ന വിദഗ്ദ്ധര്‍ ഉണര്‍വോടെ, ജാഗ്രതയോടെ ജോലി ചെയ്യേണ്ടവരാണ്. തൊഴിലിടങ്ങള്‍ മദ്യവത്കരിക്കുമ്പോള്‍ അവിടെ ജോലിചെയ്യുന്നവരില്‍ ശാരീരികവും-മാനസികവുമായ പ്രശ്‌നങ്ങള്‍, ഉറങ്ങുന്ന ശീലം, ജോലിയില്‍നിന്ന് ഇടയ്ക്കിടെ വിട്ടുനില്‍ക്കാനുള്ള ശീലം, സഹകരണമില്ലായ്മ, തീരുമാനമെടുക്കാന്‍ സാധിക്കാത്ത മാനസികാവസ്ഥ, ഉദ്പാദനക്ഷമതയിലെ മാന്ദ്യം, അപകടങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളുണ്ടാകാം. മദ്യവത്കരിച്ച് തൊഴിലാളികളുടെയും സ്ഥാപനങ്ങളുടെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാമെന്നത് തികച്ചും അശാസ്ത്രീയമാണ്. അരാജകത്വവും അടിമത്വവുമാണ് ഐ.ടി.മേഖലകളില്‍ സര്‍ക്കാര്‍ സൃഷ്ടിക്കാനൊരുങ്ങുന്നത്.
മദ്യലഭ്യതയും ഉപഭോഗവും ക്രമേണ കുറച്ചുകൊണ്ടുവരുമെന്നും വ്യാപകമായ ബോധവത്കരണത്തിലൂടെ, പദ്ധതികളിലൂടെ മദ്യവര്‍ജനം എന്നതാണ് ഇടതുമുന്നണിയുടെ നയമെന്നും പ്രഖ്യാപിച്ചാണ് ഇടതുമുന്നണി അധികാരത്തില്‍ വന്നത്. നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്നതായിരുന്നു മുദ്രാവാക്യം. ഇത് വിശ്വസിച്ച് വോട്ട് ചെയ്തവരെ സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു. മദ്യത്തെ മാന്യവത്കരിക്കുകയും വാണിജ്യ വത്കരിക്കുകയും ചെയ്ത് മദ്യപാനികളുടെ എണ്ണം കൂട്ടി, വില്പന കൂട്ടി നിത്യദാന ചെലവിനുള്ള പരമാവധി വരുമാനമുണ്ടാക്കുക എന്നതിനാണ് മദ്യനയത്തില്‍ പ്രാധാന്യമുള്ളത്. സംസ്ഥാനത്തുടനീളം മദ്യമൊഴുക്കി മനുഷ്യന്റെ ബലഹീനതയെ പരമാവധി ചൂഷണം ചെയ്യുന്ന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ജനവിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാ.ജോണ്‍ അരീക്കലും അഡ്വ.ചാര്‍ളി പോളും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...