പത്ത് വർഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തിൽ തകർക്കപ്പെട്ട വടക്കൻ ഇറാഖിലെ മൊസൂളിലെ ദേവാലയങ്ങളിലൊന്നായ “ഡൊമിനിക്കൻ ചർച്ച് ഓഫ് ഔവർ ലേഡി ഓഫ് ദ അവർ” പൂർണ്ണമായും പുനരുദ്ധരിച്ചു
. യുനെസ്‌കോയുടെ സഹകരണത്തോടെ പുനർനിർമ്മിച്ച ദേവാലയചിത്രങ്ങൾ ഫ്രഞ്ച് ബിബ്ലിക്കൽ ആൻഡ് ആർക്കിയോളജിക്കൽ സ്കൂൾ ഓഫ് ജറുസലേമിന്റെ ഡയറക്ടർ, ഫാ. ഒലിവിയർ പോക്യൂതോലനാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ ദിനമായിരുന്ന ജനുവരി 1നു ആദ്യമായി നിരവധി സന്യാസിമാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ഡൊമിനിക്കൻ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. ജെറാർഡ് ഫ്രാൻസിസ്കോ ടിമോണറിന്റെ കാർമികത്വത്തിൽ സമാധാനം സംജാതമാകുവാൻ ദേവാലയത്തില്‍ ദിവ്യബലി അർപ്പിച്ചു. 1873 ലാണ് അറബിയിൽ ‘അൽ-സാ’ എന്ന ഔദ്യോഗിക നാമമുള്ള ലത്തീൻ പള്ളിയായ “ചർച്ച് ഓഫ് ഔവർ ലേഡി ഓഫ് ദ അവർ” ഇറാഖിൽ ഡൊമിനിക്കൻ സമൂഹത്തിന്റെ കേന്ദ്രമായി സ്ഥാപിക്കപ്പെട്ടത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision