ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിൽ ഉത്തര ഇസ്രായേലിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് കത്തോലിക്ക ദേവാലയത്തിന് കേടുപാട് സംഭവിച്ചു.
1951ൽ ഇസ്രായേൽ ആധിപത്യം നേടിയ ഇക്ക്റിത്ത് എന്ന അറബ് ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ 9 ഇസ്രായേലി സൈനികർക്കും, ഒരു പൗരനും പരിക്കേറ്റു. സായുധ ഷിയാ ഇസ്ലാമിക സംഘടനയും ലെബനോന്‍ ആസ്ഥാനമായുള്ള രാഷ്ട്രീയ പാർട്ടിയുമാണ് ഹിസ്ബുള്ള.
സംഭവം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി പാസാക്കിയ 1701 പ്രമേയത്തിന്റെ ലംഘനമാണെന്ന് ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയ ഡെപ്യൂട്ടി വക്താവ് അലക്സ് ഗാണ്ട്ലർ പറഞ്ഞു. പരുക്ക് പറ്റിയ പൗരന് പ്രാഥമിക ചികിത്സ നൽകുന്നതിനിടയിൽ മറ്റൊരു ആക്രമണം ഹിസ്ബുള്ള നടത്തിയെന്നും ഇതിൽ ഏതാനും സൈനികർക്ക് പരിക്കേറ്റുവെന്നും, ഒരാളുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision