കെട്ടിടത്തിനുള്ളിലെ ഇന്റർനെറ്റ്/ഫോൺ കണക്ടിവിറ്റിയുടെ മികവ് അനുസരിച്ചായിരിക്കും റേറ്റിങ്
റേറ്റിങ് പരിശോധിക്കാനും സർട്ടിഫിക്കറ്റ് നൽകാനും പ്രത്യേക ഏജൻസി സംവിധാനം നിലവിൽ വരും
ന്യൂഡൽഹി :വലിയ കെട്ടിടങ്ങൾക്ക് ഗ്രീൻ റേറ്റിങ്ങിനു സമാനമായി ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിങ് സംവിധാനവും ഏർപ്പെടുത്തുന്നു. കെട്ടിടത്തിനുള്ളിലെ ഇന്റർനെറ്റ്/ഫോൺ കണക്ടിവിറ്റിയുടെ മികവ് അനുസരിച്ചായിരിക്കും റേറ്റിങ്. അപ്പാർട്മെന്റുകൾക്കു പുറമേ ഓഫിസ് കെട്ടിടങ്ങൾ, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, മാളുകൾ ഉൾപ്പെടെയുള്ളവയിലെയും കണക്ടിവിറ്റി തോത് കണക്കാക്കി ആയിരിക്കും 5 സ്റ്റാർ റേറ്റിങ്. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഇതു സംബന്ധിച്ചുള്ള നയരേഖയിൽ പൊതുജനാഭിപ്രായം ശേഖരിക്കാൻ തുടങ്ങി. റേറ്റിങ് പരിശോധിക്കാനും സർട്ടിഫിക്കറ്റ് നൽകാനും പ്രത്യേക ഏജൻസി സംവിധാനം നിലവിൽ വരും. നിലവിൽ പല കെട്ടിടങ്ങളിലും ഒപ്റ്റിക്കൽ ഫൈബർ ശൃംഖല ക്രമീകരിക്കാനും മൊബൈൽ റേഞ്ച് ഇല്ലാത്ത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആന്റിനകൾ സ്ഥാപിക്കാനും മറ്റും തടസ്സങ്ങൾ നേരിടുന്നുണ്ട്.