പാലാ: ദൈവാനുഗ്രഹത്തിന്റെ അഞ്ചു ദിനങ്ങള്‍ സമ്മാനിച്ച് രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. ആത്മാവിലും വചനത്തിലും ഉണര്‍വുള്ളവരായി വിശ്വാസിസമൂഹം ക്രിസ്മസിനായി ഒരുങ്ങി.
അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളമ്മനാലും ടീമുമാണ് അഞ്ചു ദിനം നീണ്ട ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിച്ചത്. പാലാ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരിതെളിച്ച കണ്‍വെന്‍ഷന്റെ വിവിധ ദിവസങ്ങളില്‍ രൂപതാധ്യക്ഷനും വികാരി ജനറാള്‍മാരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ജപമാല, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചനസന്ദേശം, കുമ്പസാരം, കൗണ്‍സിലിംഗ്, സ്തുതി ആരാധന, സൗഖ്യശുശ്രൂഷ, വിടുതല്‍ ശുശ്രൂഷ എന്നിവ കോര്‍ത്തിണക്കിയായിരുന്നു ഇപ്രാവശ്യത്തെ കണ്‍വെന്‍ഷന്‍.ഫാ.ഡൊമിനിക് വാളന്‍മനാല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഫാ.സ്‌കറിയ മറ്റത്തില്‍, ഫാ.ജേക്കബ് തൈശേരിയില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
സമാപന ദിനമായ ഇന്നലെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചന സന്ദേശം നല്‍കി. ദിവ്യകാരുണ്യ വര്‍ഷാചരണത്തിന്റെ സമാപനത്തോനുബന്ധിച്ച് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണവും യുവജന വര്‍ഷാരംഭത്തിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision