ദൈവിക ജീവന്‍ നഷ്ടപ്പെടുത്തുന്ന ജഡിക പാപങ്ങള്‍ ഒരാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെ അക്കമിട്ട് നിരത്തി എങ്ങനെയാണ് ഒരു വ്യക്തിയെ ദൈവത്തിന്റെ സ്‌നേഹത്തില്‍ നിന്നും അകറ്റുന്നത് എന്ന് ഫാ. ഡൊമിനിക് വാളമ്മനാല്‍ ദൈവജനത്തെ വചനങ്ങളുടെ പിന്‍ബലത്തോടെ ഉദ്‌ബോധിപ്പിച്ചു. ധനമോഹവും വിശുദ്ധിക്ക് എതിരെയുള്ള പാപങ്ങളും ദൈവവുമായ ബന്ധത്തില്‍ വിള്ളല്‍ വരുത്തുമെന്നും അതേ പാപത്തില്‍ തുടര്‍ന്നാല്‍ വരാനിരിക്കുന്നത് ഭയാനകമായ ജീവിതാവസ്ഥ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
ദൈവത്തിന്റെ മുന്നില്‍ എളിമപ്പെട്ടു പ്രാര്‍ത്ഥിക്കണം. വിശുദ്ധ കുർബ്ബാന വേണ്ട ഒരുക്കത്തോടെ അർപ്പിക്കണമെന്ന് ദൈവജനത്തോടും വൈദികരോടും ഡൊമിനിക് അച്ചൻ ആഹ്വാനം ചെയ്തു. പരിശുദ്ധ കുർബാനക്കെതിരെ രഹസ്യവും പരസ്യവുമായി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നാം മാപ്പ് പറയണം. വിശുദ്ധ കുർബ്ബാനയില് ത്രിയേക ദൈവത്തെ കണ്ടെത്താൻ കഴിയും. അവനെ തകർക്കാൻ ഒരു ക്ഷുദ്ര ശക്തിക്കും കഴിയില്ല. ഇടവക പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയും ഫാ. ഡൊമിനിക്ക് വാളമ്മനാൽ ഓർമ്മിപ്പിച്ചു….