നന്മയും തിന്മയും തിരിച്ചറിഞ്ഞ് ഹൃദയകവാടങ്ങളെ സ്വര്‍ഗത്തിനായി തുറക്കുമ്പോള്‍ നമ്മുടെ കുടുംബങ്ങള്‍ സ്വര്‍ഗമായി മാറും : മോണ്‍. സെബാസ്റ്റിയന്‍ വേത്താനത്ത്

Date:

ദൈവം തരുന്ന അവസരങ്ങളെ നിഷേധിക്കരുത്-മോണ്‍. സെബാസ്റ്റിയന്‍ വേത്താനത്ത്

പാലാ: ദൈവം തരുന്ന അവസരങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിച്ചാലോ, താല്പര്യക്കുറവ് കാണിച്ചാലോ സ്വര്‍ഗത്തിന്റെ കവാടം നമുക്ക് മുമ്പില്‍ അടയ്ക്കപ്പെടുമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റിയന്‍ വേത്താനത്ത്. പാലാ രൂപത 41-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ മൂന്നാം ദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കാര്യങ്ങള്‍ നേടിയെടുക്കാന്‍ മാത്രം ദൈവത്തെ തേടാതെ സൃഷ്ടാവായ ദൈവത്തെ സ്തുതിക്കുവാനും ആരാധിക്കുവാനും മനുഷ്യന്‍ കടപ്പെട്ടിരിക്കുന്നു. നന്മയും തിന്മയും തിരിച്ചറിഞ്ഞ് ഹൃദയകവാടങ്ങളെ സ്വര്‍ഗത്തിനായി തുറക്കുമ്പോള്‍ നമ്മുടെ കുടുംബങ്ങള്‍ സ്വര്‍ഗമായി മാറും.

കുട്ടികളെ പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തില്‍ വളര്‍ത്താനും സഭയോടും ചേര്‍ത്തു പിടിക്കാനും മാതാപിതാക്കന്മാര്‍ക്ക് കടമയുണ്ട്. ആത്മീയതയുടെ തലത്തില്‍ നിന്നും അകലം പാലിക്കാനുള്ള പ്രവണത വര്‍ധിച്ചു വരുന്ന കാലഘട്ടമാണിത്. അതിനാല്‍ മക്കളെ സഭയോട് ചേര്‍ത്തു പിടിച്ച് പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തില്‍ വളര്‍ത്തുവാനും സ്‌നേഹിക്കുവാനും സാധിക്കണം. നെഗറ്റീവ് എനര്‍ജി മൂലം നമ്മുടെ കുടുംബങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കാതെ ദൈവവചനത്തിന്റെ ശക്തി സംഭരിച്ച് മുന്നേറണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ബൈബിള്‍ കണ്‍വെന്‍ഷന്‍ മൂന്നാം ദിനമായ ഇന്നലെ വൈകുന്നേരം അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.ജോസ് വടക്കേകുറ്റ്, ഫാ. തോമസ് കിഴക്കേല്‍, ഫാ.തോമസ് വാലുമ്മേല്‍, ഫാ.ജോയി വള്ളിയാംതടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമിനിക് വാളമ്മനാല്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു.
ദൈവിക ജീവൻ നഷ്ടപ്പെടുത്തുന്ന ജഡിക പാപങ്ങൾ ഒരാളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെ അക്കമിട്ട് നിരത്തി എങ്ങനെയാണ് ഒരു വ്യക്തിയെ ദൈവത്തിൻ്റെ സ്നേഹത്തിൽ നിന്നും അകറ്റുന്നത് എന്ന് ഡൊമിനിക് വാളമ്മനാലച്ചൻ ദൈവജനത്തെ വചനങ്ങളുടെ പിൻബലത്തോടെ ഉദ്ബോധിപ്പിച്ചു. ധനമോഹവും വിശുദ്ധിക്ക് എതിരെയുള്ള നമ്മുടെ പാപങ്ങളും ദൈവവുമായ ബന്ധത്തിൽ വിള്ളൽ വരുത്തുമെന്നും അതേ പാപത്തിൽ തുടർന്നാൽ വരാനിരിക്കുന്ന ഭയാനകമായ ജീവിതാവസ്ഥയെ കുറിച്ചും ശക്തമായ താക്കീത് നൽകി. ദൈവത്തിൻ്റെ മുന്നിൽ എളിമപ്പെട്ടു പ്രാർത്ഥിക്കണം. ഇടവക പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും ഡൊമിനിക്ക് അച്ചൻ ഓർമ്മിപ്പിച്ചു.

ഫാ.അനൂപ് പൊയ്യാനിയില്‍, ഫാ.ജേക്കബ് തൈശേരിയില്‍, ബ്രദര്‍ ജോസ് വാഴക്കുളം തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ജോസ് തറപ്പേല്‍, ഫാ.ജോസഫ് കുറ്റിയാങ്കല്‍, ഫാ.തോമസ് ഓലായത്തില്‍, ഫാ.സെബാസ്റ്റ്യന്‍ ആലപ്പാട്ടുകോട്ടയില്‍, സിസ്റ്റര്‍ ആന്‍ജോസ് എസ് എച്ച്, സിസ്റ്റര്‍ ആന്‍സ് എസ് എച്ച്, സിസ്റ്റര്‍ എലിസബത്ത് എസ് എച്ച്, സിസ്റ്റര്‍ ബിനറ്റ് എസ് എച്ച്, ജിമ്മി കൊന്നുള്ളിൽ, കുട്ടിച്ചൻ ഇലവുങ്കൽ, ഷാജി ഇടത്തിനകം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ...

പാലക്കാട് എൽഡിഎഫിന്റെ വോട്ടുവിഹിതം കൂടി

പാണക്കാട് തങ്ങളെ വിമർശിച്ചതിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ വിമർശിച്ചത്...

സസ്‌പെന്‍സ് തുടര്‍ന്ന് മഹാരാഷ്ട്ര; നാളെ സത്യപ്രതിജ്ഞയ്ക്ക് സാധ്യത

 മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ നാളെയുണ്ടാകാന്‍ സാധ്യത. മുഖ്യമന്ത്രി ആരെന്നതിനുള്ള തീരുമാനത്തിനായി...

ഇഷാന്‍ കിഷനെ കൈവിട്ട് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ താരലേലലത്തില്‍ വിലയേറിയ ഓള്‍റൗണ്ടറായി വെങ്കടേഷ് അയ്യര്‍. 23.75 കോടി മുടക്കി...