41 മത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ – ഇന്ന് ആരംഭിക്കും.

Date:

. തുടർന്ന് 3.55 ന് ബൈബിള്‍ പ്രതിഷ്ഠ പാലാ കത്തീഡ്രല്‍ വികാരി വെരി. റവ. ഫാ. ജോസ് കാക്കല്ലിൻ്റെ മുഖ്യകാർമ്മിക്വത്തിൽ നടക്കും. വൈകിട്ട് 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. പാലാ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് മലെപ്പറമ്പിൽ, കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസ് കാക്കല്ലിൽ, ഭരണങ്ങാനം അൽഫോൻസ തീർഥാടന കേന്ദ്രം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ. ജെയിംസ് മംഗലത്ത്, അൽഫോൻസ കോളേജ് പ്രിൻസിപ്പൽ ഫാ. മാത്യു പുന്നത്താനത്ത്കുന്നേൽ, അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിൻ്റെ സെക്രട്ടറി ഫാ. ജോൺ പാക്കരമ്പേൽ തുടങ്ങിയവർ സഹകാർമ്മികരാകും.

ഉത്ഘാടന പരിപാടികൾ

വൈകിട്ട് 5.30 ന് : സ്വാഗതം. മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് (ബൈബിള്‍ കണ്‍വെന്‍ഷന്‍ പ്രത്യേക ചുമതല)

5.45 : കണ്‍വന്‍ഷന്‍ ഉദ്ഘാടനം
മാര്‍ ജോസഫ് കല്ലറങ്ങാട്ട്
(പാലാ രൂപതാധ്യക്ഷന്‍)

6.15 : വചനപ്രഘോഷണം
റവ. ഫാ. ഡൊമിനിക് വാളമ്മനാല്‍
(ഡയറക്ടര്‍, മരിയന്‍ ധ്യാനകേന്ദ്രം, അണക്കര)

8.30 : ദിവ്യകാരുണ്യആരാധന

9.00 : ദിവ്യകാരുണ്യ ആശീര്‍വാദം

വാഹന പാർക്കിംഗ്

വലിയ വാഹനങ്ങൾ കത്തീഡ്രൽ പള്ളി, ളാലം പള്ളിയുടെ മൈതാനിയിലും സെൻ്റ് തോമസ് ഹൈസ്കൂൾ മൈതാനിയിലും ചെറിയ വാഹനങ്ങൾ സെൻ്റ് തോമസ് കോളെജ്, അൽഫോൻസ കോളേജ്, അൽഫോൻസിയൻ പാസ്റ്റൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്യണം. ബഹുമാനപ്പെട്ട വൈദികരുടെയും സിസ്റ്റേഴ്സിൻ്റെയും വോളണ്ടിയേഴ്സിൻ്റെയും വാഹനങ്ങൾ അരുണാപുരം പള്ളി ഓഡിറ്റോറിയത്തിൻ്റെ മുൻവശത്തായി പാർക്ക് ചെയ്യണം.

നാളെ മുതൽ 23 വരെയുള്ള എല്ലാ ദിവസവും വൈകിട്ട് 3 മണി മുതൽ 6 മണി വരെ അരുണാപുരം പള്ളി ഓഡിറ്റോറിയത്തിൽ വിശുദ്ധ കുമ്പസാരത്തിന് അവസരം ഉണ്ടായിരിക്കും.

രൂപതയുടെ ആത്മീയ ആഘോഷത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...