ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധമായ മതപരിവര്‍ത്തനവിരുദ്ധ നിയമത്തിന്റെ മറവില്‍ കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 6 ക്രൈസ്തവര്‍ക്ക് മോചനം
സോന്‍ഭദ്രായിലെ ജില്ലാക്കോടതിയാണ് മതപരിവര്‍ത്തനവിരുദ്ധ നിയമം ലംഘിച്ചതിന്റെ പേരില്‍ ഇക്കഴിഞ്ഞ നവംബര്‍ അവസാനം അറസ്റ്റിലായ 6 ക്രൈസ്തവര്‍ക്ക് ക്രിസ്തുമസിന് മുന്നോടിയായി ജാമ്യം നല്‍കിയത്. രാജ്യം ഭരിക്കുന്ന ഭാരതീയ ജനത പാര്‍ട്ടിയുടെ (ബി.ജെ.പി) പ്രാദേശിക നേതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ 42 പേരില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍ ആറ് പേരും. തന്റെ കുട്ടികളെ ട്യൂഷന് പഠിപ്പിക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വിശ്വഹിന്ദുപരിഷത്തിന്റെ ഭാരവാഹികളില്‍ ഒരാളായ നാര് സിംഗ് തങ്ങളോടു പ്രതികാരം ചെയ്തതാണെന്ന് ക്രൈസ്തവര്‍ കോടതിയെ അറിയിച്ചു.
തെറ്റായ വിവരങ്ങള്‍, പ്രലോഭനം, നിര്‍ബന്ധം എന്നിവ വഴി നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്നതാണ് 2021-ലെ ‘ഉത്തര്‍പ്രദേശ് മതപരിവര്‍ത്തന നിരോധന നിയമം’. എന്നാല്‍ ഈ നിയമ മറവില്‍ ക്രൈസ്തവരെ കുടുക്കാനാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ആദിവാസി മേഖലകളില്‍ നിരവധി ആളുകളെ മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ചുകൊണ്ട് സര്‍ക്കാര്‍ അറ്റോര്‍ണി ഇവരുടെ ജാമ്യാപേക്ഷ എതിര്‍ത്തിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് 6 ക്രൈസ്തവരും വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും അവര്‍ കോടതിയെ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision