വടക്ക്-കിഴക്കന്‍ ഇന്ത്യയിലെ രൂപംകൊണ്ട ആദ്യ കത്തോലിക്കാ സന്യാസിനി സമൂഹമായ മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് മേരി അംഗങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്പത്തിരണ്ടോളം യുവതികള്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി.
മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8ന് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിലെ മേരി ഹെല്പ് ഓഫ് ക്രിസ്റ്റ്യന്‍സ് ഇന്‍ ഷില്ലോംഗ് കത്തീഡ്രലില്‍വെച്ചായിരുന്നു ചടങ്ങുകള്‍.ഭോപ്പാലിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന ലിയോ കൊര്‍ണേലിയോ അര്‍പ്പിച്ച ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബാനയില്‍ മേരി ഹെല്പ് ഓഫ് ക്രിസ്റ്റ്യന്‍സ് സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ ഫിലോമിന മാത്യൂസ് കര്‍ത്താവിന്റെ പുതുമണവാട്ടിമാരുടെ പ്രഥമ വ്രതവാഗ്ദാനം സ്വീകരിച്ചു.സന്യാസ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സന്തോഷകരമായ നിമിഷമാണെന്നും ഈ യുവതികള്‍ സഭക്കും, സമൂഹത്തിനും മുതല്‍ക്കൂട്ടാണെന്നും, ഊര്‍ജ്ജസ്വലരായ പുതിയ അംഗങ്ങളുടെ വരവ് തിരുസഭക്ക് കൂടുതല്‍ ശക്തിപകരുമെന്നും സിസ്റ്റര്‍ ഫിലോമിന പറഞ്ഞു. ഇവരുടെ ദൈവവിളി അനുസരിച്ചുകൊണ്ട് അവരെ ദൈവസേവനത്തിന് അയക്കുവാന്‍ തയാറായ മാതാപിതാക്കള്‍ക്ക് നന്ദി പറയുവാനും സിസ്റ്റര്‍ ഫിലോമിന മറന്നില്ല. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ ഉദ്ധരിച്ചുക്കൊണ്ട് സുവിശേഷത്തിന്റെ സംരക്ഷര്‍ എന്ന നിലയില്‍ സ്ത്രീകള്‍ സഭാദൗത്യത്തില്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യത്തേക്കുറിച്ചു മെത്രാപ്പോലീത്ത തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision