41-ാമത് പാലാ രൂപതാ ബൈബിൾ കൺവെൻഷൻ ഒരിക്കങ്ങൾ പൂർത്തിയായി

Date:

41-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ

2023 ഡിസംബർ 19 ചൊവ്വ – 23 ശനി

41-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ 2023 ഡിസംബർ 19 ചൊവ്വ മുതൽ 23 ശനി വരെ പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തും. ഈശോയുടെ തിരുപ്പിറവിയ്ക്ക് ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയാഘോഷമാണ്. ഹൃദയവിശുദ്ധീകരണത്തിനും കുടുംബ നവീകര ണത്തിനും ദൈവ മനുഷ്യബന്ധങ്ങളുടെ പുനർ നിർമ്മിതിക്കും ആഹ്വാനം നൽകി – ക്കൊണ്ട് പാലാ രൂപത ബൈബിൾ കൺവെൻഷൻ സമാഗതമാകുകയാണ്. ദൈവജനം ഒരു മിച്ചിരുന്നു ദൈവവചനം ശ്രവിച്ച്, പരിശുദ്ധാത്മാവിനാൽ പുരിതരായി, കുമ്പസാരം, വിശുദ്ധ കുർബാന എന്നീ കുദാശകളുടെ ഫലപ്രദമായ സ്വീകരണത്തിലൂടെ ജീവിത നവീകരണത്തി ലേക്കു കടന്നുവരുന്ന അവസരമാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന രൂപതാ ബൈബിൾ കൺവെൻഷൻ.

കേരളസഭാനവീകരണത്തിൻ്റെ ഈ നാളുകളിൽ ദിവ്യകാരുണ്യ വർഷത്തിലൂടെ നമ്മൾ കടന്നുപോകുമ്പോൾ പരിശുദ്ധ കുർബാനയുടെ ആഴങ്ങളിലേക്ക് വ്യക്തികളെയും കുടുംബ ങ്ങളെയും നയിക്കാൻ സഹായകരമാകുന്ന വിധത്തിലാണ് ഈ വർഷത്തെ കൺവെൻഷൻ വിഭാവനം ചെയ്തിരിക്കുന്നത്. 23-ാം തീയതി ശനിയാഴ്‌ച ദിവ്യകാരുണ്യദിനമായും യുവജന വർഷത്തിന്റെ ആരംഭം കുറിക്കുന്ന അവസരമായും ആഘോഷിക്കപ്പെടും.

അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്‌ടർ ഫാ. ഡൊമിനിക് വാളമ്മനാൽ 5 ദിവ സത്തെ കൺവൻഷൻ നയിക്കും. പാലാ രൂപതയിലെ വിശ്വാസസമൂഹം പങ്കെടുക്കുന്ന തിനായി ഈ വർഷം സായാഹ്ന കൺവെൻഷനായിട്ടാണ് നടത്തുന്നത്. ഉച്ചകഴിഞ്ഞ് 3.30-ന ജപമാലയും 4.00-ന വി. കുർബാനയോടെയും ആരംഭിച്ച് രാത്രി 9.00-ന ദിവ്യകാരുണ്യആരാ ധനയോടെ അവസാനിക്കുന്ന രീതിയിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ഡിസം ബർ 19 ചൊവ്വാഴ്ച്‌ച വൈകുന്നേരം 5-ന പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ്, വികാരി ജനറാൾമാർ തുടങ്ങിയവർ കൺവെൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 20-ാം തീയതി മുതലുള്ള കൺവെൻഷൻ ദിവസങ്ങളിൽ വൈകുന്നേരം കുമ്പസാര ത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൺവെൻഷൻ്റെ വിജയത്തിനായി വിവിധ കമ്മി റ്റികളുടെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

പബ്ലിസിറ്റി, സ്വീകരണം, ഫിനാൻസ്, വിജിലൻസ്, പന്തൽ, അക്കമഡേഷൻ, ആരാധന ക്രമം, ഫുഡ്, ട്രാഫിക്, വോളണ്ടിയർ, സ്റ്റേജ്, ലൈറ്റ് & സൗണ്ട്, കുടിവെള്ളം, മദ്ധ്യസ്ഥപ്രാർത്ഥന, കുമ്പസാരം തുടങ്ങിയ കമ്മിറ്റികൾ കൺവൻഷൻ്റെ സുഗമമായ നടത്തിപ്പിന നേതൃത്വം നൽകും.

പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കൺവെൻഷനിൽ പങ്കെടു ക്കുന്ന പതിനായിരക്കണക്കിനു ജനങ്ങൾക്ക് ദൈവവചനം കേൾക്കാനും ദൈവാരാധനയിൽ പങ്കെടുക്കാനും വേണ്ട ഒരുലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള വിശാലമായ പന്തലും മറ്റു സജ്ജീകരണങ്ങളും തയാറായിക്കഴിഞ്ഞു.

പാലാ ബിഷപ്സ് ഹൗസിൽവച്ച് നടന്ന പത്രസമ്മേളനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് തടത്തിൽ, വികാരി ജനറാളന്മാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (ജ നറൽ കോ-ഓർഡിനേറ്റർ), മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. ജോസഫ് കണിയോ ടിയ്ക്കൽ, റവ. ഫാ. ജോസഫ് മുത്തനാട്ട്, റവ. ഫാ. ജോസഫ കുറ്റിയാങ്കൽ, രൂപത ഇവാഞ്ച ലൈസേഷൻ ഡയറക്‌ടർ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ (ജനറൽ കൺവീനർ), റവ. ഫാ. കുര്യൻ മറ്റം (വോളന്റിയേഴ്‌സ് ചെയർമാൻ), റവ. ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപു രയിടം, റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, ജോർജുകുട്ടി ഞാവള്ളിൽ (പബ്ലിസിറ്റി കൺവീനേ ഴ്സ്), സണ്ണി പള്ളിവാതുക്കൽ, പോൾസൺ പൊരിയത്ത്, ജിമ്മിച്ചൻ ഇടക്കര, സോഫി വൈപ്പന തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഉരുള്‍പൊട്ടലില്‍ പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം

 ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ നിന്ന്...

തിരുവനന്തപുരം കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഗുരുതരവീഴ്ച

സിന്തറ്റിക്ക് ട്രാക്കിൽ ഷൂസ് ഇല്ലാതെ ഓടിയ കുട്ടികൾക്ക് പരുക്കേറ്റു. ഷൂസില്ലാതെ ഓടിയ...

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ പി സരിൻ സിപിഐഎം സ്വതന്ത്രനായി മത്സരിക്കും

പാർട്ടി ചിഹ്നമില്ലാതെയായിരിക്കും സരിൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുക. പൊതു വോട്ടുകൾ കൂടി സമാഹരിക്കുക...

ക്ഷമിക്കാൻ കഴിയാത്ത ഒരുവൻ മാത്രമേയുള്ളൂ, ക്ഷമ ലഭിക്കാത്തവൻ

ദൈവം ഒരിക്കലും തളരുന്നില്ല അവന്റെ സ്നേഹം ക്ഷണിക്കുന്നുമില്ല. ദൈവം എല്ലാവരെയും സ്വീകരിക്കുന്നു....