പ്രഭാത വാർത്തകൾ

Date:

പാലാ വിഷൻ ന്യൂസ്
ഡിസംബർ 14, 2023 വ്യാഴം 1199 വൃശ്ചികം 28
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 അപ്രതീക്ഷിത പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും ലോക്‌സഭ നടുങ്ങി. പാർലമെൻ്റ് ആക്രമണത്തിൻ്റെ 22-ാം വാർഷിക ദിനത്തിലാണ് പാർലമെൻ്റ് മന്ദിരത്തിൻ്റെ സുരക്ഷയിൽ വൻ വീഴ്ച സംഭവിച്ചത്. സഭ കൂടിക്കൊണ്ടിരിക്കേ രണ്ട് യുവാക്കൾ പാർലമെൻ്റൻ്റെ പ്രേക്ഷക ഗാലറിയിൽ നിന്ന് ചാടിയിറങ്ങി പാർലമെൻ്റ് ഹൗസിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് വാതക പ്രയോഗം നടത്തി.

🗞🏵 ചങ്ങനാശ്ശേരിയിലെ നവ കേരള സദസ് വേദിയില്‍ പ്രസംഗം പെട്ടന്നുനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങി. മുഖ്യമന്ത്രിക്ക് ചുമ ആയതിനാല്‍ സംസാരിക്കാന്‍ ശബ്ദമില്ലാതെ പെട്ടെന്ന് പ്രസംഗം നിര്‍ത്തി മടങ്ങുകയായിരുന്നു. വേദിയിലെ ലൈറ്റിംഗിലും മുഖ്യമന്ത്രി പരാതി പറഞ്ഞിരുന്നു. തൊട്ടുമുന്നില്‍ ലൈറ്റ് വച്ചിരിക്കുന്നതിനാല്‍ ജനക്കൂട്ടത്തെ കാണാന്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
🗞🏵 കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പണലഭ്യത പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം ജില്ലയിലെ നവകേരള സദസിന്റെ ആദ്യ പ്രഭാത യോഗത്തിൽ ജസ്റ്റിസ് കെടി തോമസ് ആണ് കെ റെയിലിന്റെ വിഷയം ഉന്നയിച്ചത്. എതിർപ്പുകൾ ഉണ്ടായാലും കെറെയിൽ പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🗞🏵 ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി ദക്ഷിണ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, 22 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. ഭക്തജനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് റെയിൽവേയുടെ നടപടി. ഡിസംബർ, ജനുവരി മാസങ്ങളിൽ 22 സ്പെഷ്യൽ ട്രെയിനുകൾ ഓടിത്തുടങ്ങും.

🗞🏵 ബിജെപി സംസ്ഥാന ഉപാ ധ്യക്ഷനായി നടൻ ദേവനെ നിയമിച്ചു. സം സ്ഥാനധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഫേ സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ച ത്. ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേ വന് ഭാവുകങ്ങൾ നേരുന്നുവെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.2004ൽ കേരള പീപ്പിൾസ് പാർട്ടി എന്ന പേരി ൽ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി രാഷ്ട്രീയ ത്തിൽ പ്രവേശിച്ച ദേവൻ അടുത്തിടെ പാർട്ടി യെ ബിജെപിയിൽ ലയിപ്പിച്ചിരുന്നു

🗞🏵 സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും ഗാസയിൽ യുദ്ധം തുടരുമെന്നും ഇസയേൽ. യുഎൻ ജനറൽ അസംബ്ലിയിൽ വെ ടിനിർത്തൽ ചർച്ച ചെയ്‌തതിനു പിന്നാലെ ഗാസ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആക മണം ശക്തമായതായും റിപ്പോർട്ടുകളുണ്ട്. 193 അംഗ യുഎൻ പൊതുസഭയിൽ വെടിനി ർത്തൽ പ്രമേയത്തെ 153 രാജ്യങ്ങൾ പിന്തു ണച്ചപ്പോൾ 10 രാജ്യങ്ങൾ എതിർത്തു. 23 രാജ്യങ്ങൾ വിട്ടുനിന്നു. അതേസമയം ഗാസ യുടെ തെക്കും വടക്കും ഏറ്റുമുട്ടൽ രൂക്ഷമാ യി തുടരുകയാണ്. ഇന്നലെ ഗാസ സിറ്റിയി ലെ ഷേജയ്യ ജില്ലയിൽ ഒരു ലഫ്. കേണൽ അടക്കം 10 സൈനികർ കൊല്ലപ്പെട്ടതായും ഇസ്രയേൽ അറിയിച്ചു.

 
🗞🏵 ഗവർണറുടെ ക്രിസ്‌മസ് വിരുന്നിന് ഏഴു ലക്ഷം രൂപ അനുവദിച്ചുഗവർണറുടെ ക്രിസ്മസ്വിരുന്നിന് തുക അവദിച്ച് സംസ്ഥാന സർക്കാർ. ഗവർണറും സർക്കാരും തമ്മിലുള്ളപോര് മുറുകുന്നതിനിടയിലാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ഏഴു ലക്ഷംരൂപ അനുവദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു രാജ്‌ഭവനിൽ പൗര പ്രമുഖർക്കുള്ള ക്രിസ്മസ് വിരുന്ന് നടന്നത്.

🗞🏵 പാർലമെൻ്റിൽ സുരക്ഷാ വീഴ്ചയുണ്ടായതിനെത്തുടർന്ന് സന്ദർശന വി ലക്ക് ഏർപ്പെടുത്തി. സന്ദർശകർക്കും മുൻ എംപിമാർക്കും എംപിമാരുടെ പിഎമാർ ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ആക്രമണത്തെത്തുടർന്ന് സുരക്ഷാ പ്രോ ട്ടോകോൾ കൂടുതൽ ശക്തമാക്കി. എംപിമാ ർ, ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നി വർക്ക് പ്രത്യേകം ഗേറ്റുകളിലൂടെയായിരി ക്കും പ്രവേശനം.
 
🗞🏵 ഇന്ത്യയുടെ പരമോന്നത കായികബഹുമതിയായ ധ്യാൻചന്ദ് ഖേൽര ത പുരസ്കാരത്തിനു പുരുഷ ഡബിൾസ് ബാഡ്മിന്റൺ ജോഡികളായ സാത്വിക് സാ യിരാജ് – ചിരാഗ് ഷെട്ടി സഖ്യത്തെ നാമനിർ ദേശം ചെയ്തു. ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, മലയാളിതാ രം എം. ശ്രീശങ്കർ എന്നിവരെ അർജുന പുര സ്കാരത്തിനും നാമനിർദേശം ചെയ്തിട്ടുണ്ട്.

🗞🏵 നരഭോജി കടുവയെ കണ്ടെത്താനാ യി വനം വകുപ്പ് 80 പേരടങ്ങിയ സ്പെഷൽ ടീമിനെ നിയോഗിച്ചു. ഡോക്ടർ, ഷൂട്ടേഴ്സ്, പട്രോളിംഗ് ടീം എന്നിവർ ഉൾപ്പെടുന്നതാന്നു ടീം
ലൈവ് ട്രാപ്പ് കാമറ ഉൾപ്പടെ 25 കാമറകൾ, കൂടുകൾ, തോക്ക് എന്നിവയും ടീമിന്റെ ആ വശ്യത്തിനായി അനുവദിച്ചതായി മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു

🗞🏵 പാർലമെൻ്റ് ആക്രമിച്ച ആറുപേരും നാലു വർഷമായി പരസ്പരം അറിയാവുന്നവരാണ്. ഇവർ ഒരുമിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചതെന്നാണ് റിപ്പോർട്ട്. ആറു പേരും പാർലമെന്റിനകത്തേക്കു കടക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും രണ്ടു പേർക്കാണു പാസ് ലഭിച്ചത്. സാഗർ ശർമയുടെയും ഡി.മനോരഞ്ജന്റെയും ആധാർ കാർഡുകൾ ഉൾപ്പെടെ കുറച്ച് വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. നീലം ദേവി (42) അധ്യാപികയാണെന്നാണു റിപ്പോർട്ട്.

🗞🏵 മധ്യപ്രദേശിലെ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് നിരോധനം. മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം പുറത്തിറക്കുന്ന ആദ്യ ഉത്തരവാണിത്.

🗞🏵 ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ശാരദാ മുരളീധരനെ ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പുനീത് കുമാറിനെ പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയായും നിയമിച്ചു.  മുഹമ്മദ് വൈ.സഫിറുല്ലയെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറിയായും ഡി.ആർ.മേഘശ്രീയെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറായും അർജുൻ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായും ആർ.ശ്രീലക്ഷ്മിയെ ജിഎസ്ടി ജോയിന്റ് കമ്മിഷണറായും നിയമിച്ചു.

🗞🏵 ലോക്സഭയിലെ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ പാർലമെന്റിലെ സുരക്ഷാപ്രോട്ടോക്കോളിൽ മാറ്റം. പാർലമെന്റിലേക്കുള്ള സന്ദർശക പാസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ താത്‌കാലികമായി നിർത്തി. എംപിമാർക്കും ജീവനക്കാർക്കും മാധ്യമങ്ങൾക്കുമെല്ലാം ഇനി മുതൽ വെവ്വേറെ പ്രവേശനമാകും അനുവദിക്കുക.ദേഹപരിശോധനയ്ക്കായി പ്രവേശനകവാടത്തിൽ സ്‌കാനർ മെഷീനുകളും സ്ഥാപിക്കും. സന്ദർശക ഗാലറിക്ക് ഗ്ലാസ് മറ സജ്ജമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാനും തീരുമാനമായി.

🗞🏵 ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം വളർന്നതോടെ വ്യാവസായിക ഉൽപാദന രംഗത്തും പുത്തൻ ഉണർവ്. ഒക്ടോബറിലെ വ്യാവസായിക ഉൽപാദന സൂചിക (ഐഐപി) 16 മാസത്തെ ഉയരത്തിൽ എത്തി നിൽക്കുകയാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022 ഒക്ടോബറിലെ 4.1 ശതമാനത്തിൽ നിന്നും ഇത്തവണ 11.7 ശതമാനത്തിലേക്കാണ് ഐഐപി വളർച്ച കുതിച്ചത്

🗞🏵 എസ്എഫ്‌ഐക്കാരുടെ പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് ശേഷം കേന്ദ്രത്തിന് പ്രത്യേക റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍. സംസ്ഥാനത്തിന്‍റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ കുറിച്ച് പ്രത്യേക റിപ്പോർട്ട് നൽകിയേക്കുമെന്നാണ് വിവരം. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

🗞🏵 പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പാരിതോഷികങ്ങളും പണവും കൈപ്പറ്റിയെന്ന ആരോപണത്തിൽ ലോക്സഭയിൽനിന്നു പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ഉടൻ നോട്ടീസ് നൽകും.ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് കോഴയും ഉപഹാരങ്ങളും കൈപ്പറ്റിയെന്ന പരാതിയിലാണ് നീക്കം. 

🗞🏵 സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനമുന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നവകേരള സദസ്സിന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ച ഗവര്‍ണര്‍, സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയങ്ങളാണെന്നും പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയമാണ്. ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

🗞🏵 കൂടത്തായി കൊലപാതകം. ഇരുചെവി അറിയാതെ ജോളി കൊന്നുതള്ളിയ കൊലപാതക പരമ്പര ഇതാ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി ഒരുക്കിയിരിക്കുന്നു. ‘കറി ആൻഡ് സയനൈ‍ഡ്–ദ് ജോളി ജോസഫ് കേസ്’ എന്നാണ് ഡോക്യുെമന്ററിയുടെ പേര്. ഡിസംബർ 22ന് റിലീസ് ചെയ്യുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ട്രെയിലറിന്റെ തുടക്കം.

🗞🏵 പാർലമെൻ്റ് മന്ദിരത്തിലുണ്ടായ ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന. നിലവിൽ നാലുപേരാണ് കസ്റ്റഡിയിലുള്ളത്. സംഘത്തിൽ ആറുപേർ ഉണ്ടായിരുന്നു എന്നും ഇതിനോടകം തന്നെ ഇതിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു എന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രണ്ടുപേരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ നാല് പേരെ കൂടാതെ ഈ സംഘത്തിലെ രണ്ടു പേർ കൂടി ഡൽഹിയിൽ തങ്ങുന്നതായാണ് സൂചന.

🗞🏵 മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മലയാളി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്. മുംബൈയിൽ കുർളയിലാണ് സംഭവം. രണ്ട് വർഷം മുമ്പ് മലയാളിയായ കൗമാരക്കാരിയെ താമസസ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മലയാളിയടക്കം മൂന്ന് പ്രതികൾക്കെതിരെ മുംബൈ പോലീസ് കേസെടുത്തത്. മാവേലിക്കര സ്വദേശിയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്ത് വിജി ആൽബിനെതിരെ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു.

🗞🏵 വ്യാവസായിക രംഗത്തും സാമ്പത്തിക മേഖലയിലും അതിവേഗ വളർച്ച കൈവരിച്ചതോടെ നിക്ഷേപകരുടെ ഇഷ്ട വിപണിയായി ഇന്ത്യ. ഇത്തവണ ഐഫോൺ നിർമ്മാതാക്കളായ ഫോക്സ്‌കോൺ ആണ് ഇന്ത്യയിൽ വമ്പൻ നിക്ഷേപ പദ്ധതികൾക്ക് തുടക്കമിടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ദക്ഷിണേന്ത്യയിൽ 1.67 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപത്തിനാണ് ഫോക്സ്കോൺ തയ്യാറെടുപ്പുകൾ നടത്തുന്നത്.

🗞🏵 സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റിട്ട കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. സൈക്കോളജിസ്റ്റായ വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശി എംകെ പ്രസാദിനെ ഫേസ്ബുക്കിലൂടെ വ്യാജ പോസ്റ്റ് ഇട്ട് അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതിയായ കോളജ് അധ്യാപകന്‍ പത്തുലക്ഷം രൂപ പിഴ നല്‍കാനാണ് കോടതി ശിക്ഷിച്ചത്. കോട്ടയം വേവടയില്‍ വേഴാവശേരി വീട്ടില്‍ ഷെറിന്‍ വി ജോര്‍ജിനെയാണ് കോടതി ശിക്ഷിച്ചത്.

🗞🏵 സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേരളത്തിൽ പെൻഷൻ കൊണ്ട് ജീവിക്കാമെന്ന് അടുത്തെങ്ങും ആരും കരുതേണ്ടെന്നും മറ്റു മാർഗങ്ങൾ നോക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം വൈകരുതെന്ന ഉത്തരവ് സർക്കാർ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച്, തിരുവനന്തപുരം വക്കം സ്വദേശിയായ അശോക് കുമാർ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

🗞🏵 വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയയാൾക്ക് പിഴ വിധിച്ച് ഹൈക്കോടതി. അനിമൽ ആൻഡ് നേച്ചർ എത്തിക്സ് കമ്യൂണിറ്റി നൽകിയ ഹർജി തള്ളിയ കോടതി 25000 രൂപ പിഴ വിധിച്ചു. ചീഫ് ജസ്റ്റിസ് ആശിഷ് കെ ദേശായി, ജസ്റ്റിസ് വിജി അരുൺ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. 

🗞🏵 ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയതിന് പിന്നിൽ സ്ത്രീധന പീഡനത്തെ തുടര്‍ന്നെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശി സെബീനയാണ് ഒരു മാസം മുമ്പ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് സൈനുലാബ്ദീനും കുടുംബവും ഒളിവിലാണ്.

🗞🏵 അനധികൃത മദ്യക്കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് പിടിയില്‍. വള്ളികുന്നം സ്വദേശി ഷജീറിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ജവാന്‍ ഷജീര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇയാളെ മദ്യം കടത്തിക്കൊണ്ടു വന്ന സ്‌കൂട്ടര്‍ സഹിതമാണ് എക്‌സൈസ് പിടികൂടിയത്.

🗞🏵 ദൈവനിഷേധത്തിലേക്കും മതനിഷേധത്തിലേക്കും നയിച്ച്‌ മുസ്‍ലിം യുവതയെ വഴിപിഴപ്പിക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് ആരോപിച്ചു സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി.  യൂത്ത് ലീഗ് ജില്ല കമ്മിറ്റി വഴിക്കടവില്‍ നിന്ന് പൊന്നാനിയിലേക്ക് നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ തിരൂരങ്ങാടി മണ്ഡലംതല സമാപന സമ്മേളനത്തിലാണ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്.

🗞🏵 തലശേരിയില്‍ 15,300 പാക്കറ്റുകളിലായി 400 കിലോ ഹാന്‍സ് പിടികൂടിയതായി എക്സൈസ്. ഫരീദാബാദില്‍ നിന്നും കൊറിയര്‍ സര്‍വീസ് വഴി അയച്ച ഹാന്‍സാണ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ ഇല്ലിക്കുന്ന് സ്വദേശികളായ റഷ്ബാന്‍, മുഹമ്മദ് സഫ്വാന്‍, സമീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇല്ലിക്കുന്ന് ബദരിയ മസ്ജിദിന് സമീപം വാടക വീട്ടില്‍ നിന്നാണ് ഹാന്‍സ് പിടികൂടിയത്.
 
🗞🏵 നോര്‍വേയില്‍ യേശുവിന്റെ രൂപം ആലേഖനം ചെയ്തിരിക്കുന്ന ഏതാണ്ട് ആയിരത്തോളം വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ സ്വര്‍ണ്ണ നാണയം കണ്ടെത്തി. മുന്‍പ് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നറിയപ്പെടുന്ന തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നും 1600 മൈല്‍ അകലെയുള്ള വെസ്ട്രെ സ്ലിഡ്രേ മലയില്‍ നിന്നുമാണ് മെറ്റല്‍ പുരാവസ്തു വിദഗ്ധന്‍ നാണയം കണ്ടെത്തിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാണയം ബൈസന്റൈന്‍ കാലഘട്ടത്തിലേതെന്നാണ് അനുമാനം.

🗞🏵 അമേരിക്കയിലെ അയോവ സംസ്ഥാനത്തിലെ സ്റ്റേറ്റ് കാപ്പിറ്റോളില്‍ സ്ഥാപിച്ചിട്ടുള്ള പൈശാചിക പ്രദര്‍ശനത്തിനെതിരെ റിപ്പബ്ലിക്കന്‍ നിയമസാമാജികര്‍. സംസ്ഥാനത്തിന്റെ കേന്ദ്രമായ സ്ഥലത്ത് ഇത്തരമൊരു പ്രദര്‍ശനം അനുവദിക്കുന്നതിന്റെ നിയമസാധുത റിപ്പബ്ലിക്കന്‍ നിയമസാമാജികര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. സാത്താനിക ടെംപിള്‍ എന്ന് വിശേഷിപ്പിക്കുന്ന പൈശാചിക സംഘടനയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

🗞🏵 ജ്ഞാനസ്നാനമേറ്റ ഓരോ ക്രൈസ്തവ വിശ്വാസിയും യേശുവിനു സാക്ഷ്യം വഹിക്കാനും അവിടത്തെ പ്രഘോഷിക്കാനും വിളിക്കപ്പെട്ടവരാണെന്നും ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കണമെന്നും ഫ്രാന്‍സിസ് പാപ്പ.  ബുധനാഴ്ച വത്തിക്കാനിൽ പോൾ ആറാമൻ ഹാളില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക*
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...