ഉക്രൈയിനിൽ യുദ്ധം പ്രത്യാശയുടെ തിരിനാളം അണച്ചിട്ടില്ലെന്ന് ഫ്രാൻസിസ്ക്കൻ വൈദികൻ

Date:

മുൻവർഷങ്ങളെ അപേക്ഷിച്ച് ചെലവ് ചുരുക്കിയാണെങ്കിലും ക്രിസ്തുമസ്സ് ദീപാലങ്കാരങ്ങളും മറ്റും ഉണ്ടാകുമെന്ന് ഫാദർ സ്വിദേർസ്കി പറഞ്ഞു.  യുദ്ധക്കെടുതികൾ തിരുപ്പിറവി അതിൻറെ യഥാർത്ഥ ചൈതന്യത്തോടെ ആചരിക്കാൻ തങ്ങളെ പ്രാപ്തരാക്കുന്നുവെന്നും ഒരു പാർപ്പിടമില്ലാതെ ഒരു കാലിത്തൊഴുത്തിൽ പിറന്നുവീണ ക്രിസ്തു അനുഭവിച്ച ആ ദാരിദ്ര്യം ഇപ്പോൾ ഉപരിമെച്ചപ്പെട്ട രീതിയിൽ തങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നുവെന്നും  വത്തിക്കാൻ വാർത്താവിഭാഗത്തോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തിരുപ്പിറവിയാഘോഷത്തിലേക്കുള്ള പ്രയാണം കൂടുതൽ വേദനാപൂരിതമാണെന്നിരിക്കിലും വിശ്വാസികളുടെ അനുദിന ജീവിതത്തിൽ പ്രാർത്ഥന പ്രാഥമ്യം നേടുന്നുണ്ടെന്നും അവരുടെ പ്രാർത്ഥനാ ജീവിതനിലവാരം ഉയർന്നുവെന്നും ഫാദർ സ്വിദേർസ്കി പറഞ്ഞു. ജൂലിയൻ പഞ്ചാംഗം പിൻചെന്നുകൊണ്ട് ജനുവരി 7-ന് തിരുപ്പിറവിത്തിരുന്നാൾ ആചരിച്ചുപോരുന്ന ഉക്രൈയിനിലെ ഓർത്തൊഡോക്സ് സഭയും ഗ്രീക്ക് കത്തോലിക്കാസഭയും  ഇക്കൊല്ലം ലത്തീൻ സഭയോടു ചേർന്ന് ഡിസമ്പർ 25-ന് ഈ തിരുന്നൾ ആചരിക്കാൻ തീരുമാനിച്ചിരിക്കയാണ്. ഈ തീരുമാനം ഐക്യത്തിൻറെയും പ്രായോഗിക ക്രൈസ്തവ അനുരഞ്ജനത്തിൻറെയും അടയാളമാണെന്ന് ഫാദർ സ്വിദേർസ്ക്കി സന്തുഷ്ടി പ്രകടിപ്പിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക*
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ ജാനുയേരിയസ്

വിശുദ്ധ ജാനുയേരിയസ് നേപ്പിൾസിൽ ജനിച്ചു. ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...