മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാന്‍ സീറോ മലബാർ സഭാ സിനഡ് സമ്മേളനം ജനുവരി എട്ടുമുതൽ

Date:

മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിരമിച്ച ഒഴിവിൽ പുതിയ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനായി സീറോ മലബാർ സഭാ സിനഡ് സമ്മേളനം 2024 ജനുവരി എട്ടുമുതൽ 13 വരെ ഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടക്കും

. സിനഡ് തെരഞ്ഞെടുക്കുന്ന പുതിയ മേജർ ആർച്ച് ബിഷപ്പിന് മാർപാപ്പയുടെ സ്ഥിരീകരണം ലഭിച്ചാലുടൻ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടക്കും. തുടർന്നു സ്ഥാനാരോഹണവും നടക്കുമെന്ന് സഭയിലെ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്‍മായർക്കുമായി പുറപ്പെടുവിച്ച സർക്കുലറിൽ അഡ്‌മിനിസ്ട്രേറ്റർ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചു.

സീറോ മലബാർ സഭയെ നയിക്കാനുള്ള ശുശ്രൂഷാപദവിയിലേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി തെരഞ്ഞെടുക്കപ്പെടുന്നതിന് എല്ലാവരും പ്രാർത്ഥിക്കണമെന്നും ഇതിനായി തയാറാക്കിയിട്ടുള്ള പ്രാർത്ഥന ജനുവരി 13 വരെ സഭയിലെ എല്ലാ ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയ്ക്കുശേഷവും കുടുംബങ്ങളിൽ സായാഹ്നപ്രാർത്ഥന യ്ക്കുശേഷവും ചൊല്ലണമെന്നും അഡ്‌മിനിസ്ട്രേറ്റർ ഓർമിപ്പിച്ചു. സീറോ മലബാർ സഭയുടെ ഹയരാർക്കിസ്ഥാപനത്തിന്റെ ശതാബ്ദി വർഷ സമാപനത്തിന്റെ ഭാഗമായി ഈ മാസം 21ന് സഭയിലെ എല്ലാ കത്തീഡ്രൽ ദേവാലയങ്ങളിലും രൂപതാധ്യക്ഷന്മാരുടെ കാർമികത്വത്തിൽ പ്രത്യേക വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കണം. അന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...

ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ്...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ...