ക്രിസ്തുമസിനോട് അനുബന്ധിച്ച് കൊളംബിയയിലെ ബാരൻക്വില്ലയില്‍ ഒരുക്കിയ തിരുപിറവി ദൃശ്യം ആഗോള ശ്രദ്ധ നേടുന്നു.
18,000 ചതുരശ്ര മീറ്റർ പാർക്കിലാണ് (ഏകദേശം 4.5 ഏക്കർ) തിരുപിറവി ദൃശ്യം സജ്ജീകരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി ദൃശ്യമാണ് കൊളംബിയയില്‍ ഒരുക്കിയിരിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 2010-ൽ കൊളംബിയൻ സ്വദേശിയായ ഫാബിയൻ റോജാസ് ആരംഭിച്ച ‘നേറ്റിവിറ്റി വേള്‍ഡ്’ ആണ് ദൃശ്യം ഒരുക്കിയിരിക്കുന്നത്. “ലോകത്തിലെ ഏറ്റവും വലിയ തിരുപിറവിരംഗം” എന്നതിനും “ഒരു തിരുപിറവി ദൃശ്യത്തിലെ ഏറ്റവും വലിയ വ്യക്തികൾ” എന്ന പേരിനും ഗിന്നസ് റെക്കോർഡ് നാല് തവണ ലഭിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision