ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പാരീസിലെ ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ചിനൊപ്പം ഇന്നലെ ഡിസംബർ 8 വെള്ളിയാഴ്ച പുതുതായി നിർമ്മിച്ച സ്തൂപിക ഉള്‍പ്പെടെയുള്ളവ വിലയിരുത്തുവാന്‍ എത്തിയപ്പോഴാണ് സമയബന്ധിതമായി പുനർനിർമ്മാണം പൂർത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തത്.
2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്. ഇത് പ്രത്യാശയുടെയും പുനർനിർമിച്ച ഫ്രാൻസിന്റെയും ഭയാനകമായ ചിത്രമാണെന്നും ദേവാലയ നിര്‍മ്മാണ കാലാവധി പാലിക്കുമെന്നും മാക്രോൺ പറഞ്ഞു. അന്നുണ്ടായ അഗ്നിബാധയില്‍ 315 അടി ഉയരമുള്ള ചരിത്രപരമായ ശിഖരം തകർന്നു വീണിരിന്നു. ഇതിന്റെ നിര്‍മ്മാണമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ചത്. തീപിടിത്തത്തിനുശേഷം, ശിഖരം പഴയതിന് സമാനമായ വിധത്തിലാണ് പുനർനിർമ്മിച്ചിരിക്കുന്നത്. അതിന്റെ മുകളിലുള്ള കുരിശ് ഡിസംബർ 6 ബുധനാഴ്ച സ്ഥാപിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision