ന്യൂഡൽഹി: പുനഃപരിശോധനയിൽ തീരുമാനം ഉണ്ടാകും വരെ രാജ്യദ്രോഹ നിയമം പ്രയോഗിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചൂകൂടേയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി.
നിയമം പുനഃപരിശോധിക്കപ്പെടുന്നതു വരെ നിലവിൽ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസുകളിലെ നടപടികൾ നിർത്തിവയ്ക്കാൻ കേന്ദ്രം തയാറാണോയെന്ന് നാളെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. നിലവില്‍ രാജ്യദ്രോഹക്കേസുകളില്‍ നടപടി നേരിടുന്നവര്‍ക്കു സംരക്ഷണം നല്‍കുന്നതിലും ഭാവിയില്‍ കേസുകള്‍ എടുക്കുന്നതിലും എന്താണു നിലപാടെന്നു
സര്‍ക്കാര്‍ വ്യക്തമാക്കണമെന്നു ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.