🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
നവംബർ 30, 2023 വ്യാഴം 1199 വൃശ്ചികം 14
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തൽ കാൽനാട്ടുകർമ്മം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. പാലാ രൂപത 41-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം ഇന്നലെ വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. സ്വര്‍ഗം വരെ എത്തി നില്‍ക്കുന്ന ഗോവണിയാണ് ബൈബിള്‍ കണ്‍വെന്‍ഷനെന്ന് ബിഷപ്പ് പറഞ്ഞു.
🗞🏵 വട്ടപ്പാറയിൽ നിന്ന് മൂന്നു വിദ്യാ ർഥികളെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വട്ടപ്പാറ സ്വദേശിക ളായ സിദ്ധാർഥ്, ആദിത്യൻ, രഞ്ജിത്ത് എന്നിവ രെയാണ് ഇന്നലെ കാണാതായത്. രാവിലെ സ്കൂളിൽ പോയ വിദ്യാർഥികൾ രാത്രി വൈകിയും തിരിച്ചെത്താതെ വന്നതോടെ വീട്ടുകാ ർ വട്ടപ്പാറ പോലീസിൽ പരാതി നൽകുകയായിരുന്നു.
🗞🏵 പാർലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്‌ച ആരംഭിക്കും. ഡിസംബർ 22 വരെ യാണ് സമ്മേളം. ശീതകാല സമ്മേളനത്തിൽ 18 ബില്ലുകളാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കുക. ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടി ക്രമം എന്നിവ പൊളിച്ചെഴുതുന്ന ബില്ലാണ് ഇതിൽ പ്ര ധാനപ്പെട്ടത്. നിയമങ്ങളുടെ പേര് ഉൾപ്പെടെ മാറു മെന്ന് നേരത്തേ റിപ്പോർട്ട് വന്നിരുന്നു.
🗞🏵 സംസ്ഥാനത്ത് വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടു. തിരുവനന്തപുരത്ത് പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണുള്ളത്. രോഗലക്ഷണങ്ങളുമായി വരുന്നവരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
🗞🏵 കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം നടപ്പാക്കുമെന്നും ആര്‍ക്കും അത് തടയാനാകില്ലെന്നും വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തിനെതിരായ പ്രതിപക്ഷത്തിന്റെ നിലപാട് മൂലം ഇതുവരെ നിയമങ്ങള്‍ രൂപീകരിക്കാനായിട്ടില്ലെന്നും ഇത് നിലവില്‍ അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 റാലി ഉള്‍പ്പെടെ നടത്തി പലസ്തീന് പിന്തുണ നല്‍കിയതിന് നന്ദി പറഞ്ഞ് ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ ഹൈജ. ഇന്ത്യയും പലസ്തീനും തമ്മില്‍ ചരിത്രപരമായ ബന്ധമാണ്. ഇസ്രയേല്‍ പറയുന്നതിലുമധികം സൈനികരെ അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അബു അല്‍ ഹൈജ പറഞ്ഞു.
🗞🏵 സമാധാന കരാറില്‍ ഒപ്പുവച്ച് മണിപ്പുരിലെ സായുധ സംഘമായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (UNLF). ഡല്‍ഹിയില്‍ വച്ചാണ് അക്രമത്തിന്റെ പാത ഉപേക്ഷിച്ച് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാനുള്ള ഉടമ്പടിയില്‍ സംഘടനാ പ്രതിനിധികള്‍ ഒപ്പുവച്ചത്. മണിപ്പുരില്‍ ഏറ്റവുംകൂടുതല്‍ കാലം പ്രവര്‍ത്തിച്ചിരുന്ന വിമത സംഘടനയാണിത്.
🗞🏵 പിണറായി വിജയന് മാത്രം സുരക്ഷ ഒരുക്കുന്ന കോമാളിപ്പടയായി കേരള പോലീസ് അധ:പതിച്ചിരിക്കുന്നുവെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ 48 മണിക്കൂർ ആകുമ്പോഴും പിടിക്കാൻ കഴിയാത്തത് കേരള പോലീസിന് മാത്രമല്ല, സംസ്ഥാനത്തിന് മുഴുവൻ നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കൂട്ടം ക്രിമിനലുകൾ നമ്മുടെ മുഴുവൻ സംവിധാനങ്ങളെയും വെല്ലുവിളിച്ചത് സമൂഹത്തിൽ ആശങ്ക പടർത്തിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
🗞🏵 കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസമായിട്ടും പ്രതികളെ കുറിച്ച് ഒരു തുമ്പും കിട്ടാത്തത് കേരള പൊലീസിന് നാണക്കേടാകുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊലീസിനും എതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതോടെ കേസില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
🗞🏵 ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പുറത്തുവിട്ട് കേരള പൊലീസ്. KL04 AF 3239 എന്ന നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചവര്‍ പൊലീസിനെ അറിയിക്കാന്‍ നിര്‍ദ്ദേശം. പാരിപ്പള്ളിയില്‍ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഓട്ടോ സംഘത്തിന്റേതാണെന്നാണ് സംശയം
🗞🏵 കേരളവർമ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശപ്രകാരം നടത്താനി രിക്കുന്ന റീക്കൗണ്ടിംഗിൽ കെഎസ്‌യുവിന് പ്രതീ ക്ഷയ്ക്കൊപ്പം ആശങ്കയും. വോട്ടെണ്ണൽ കഴിഞ്ഞ ശേഷം ബാലറ്റ് അടക്കമുള്ള തെരഞ്ഞെടുപ്പ് സാമ ഗ്രികൾ രണ്ടുദിവസം കേരളവർമ കോളജിൽ ത ന്നെ സൂക്ഷിച്ചിരുന്നുവെന്നും ഇത് അട്ടിമറിക്കും ക്ര മക്കേടുകൾക്കും ഇടവരുത്തുന്നതാണെന്നും കെ എസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു
🗞🏵 ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷ ണത്തിൽ നിന്ന് വിഷബാധയേറ്റ് 40 യാത്രക്കാർ ആശുപത്രിയിൽ. ചെന്നൈയിൽ നിന്ന് പൂനയിലേ ക്കുള്ള ഭാരത് ഗൗരവ് ട്രെയിനിലാണ് സംഭവം.
ഒരു സ്വകാര്യ കമ്പനിയാണ് ട്രെയിനിൽ ഭക്ഷണവി തരണം നടത്തുന്നതെന്ന് റെയിൽവേ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കമ്പനിക്കെതിരെ മന്ത്രാല യം നടപടിയെടുക്കുമെന്നാണ് സൂചന.
🗞🏵 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള സർക്കാർ നീക്കം അടുത്ത സെപ്റ്റംബറിൽ അദ്ദേഹം സ്ഥാനം ഒഴിയുന്നതു വരെ നടപ്പാകാൻ സാധ്യതയില്ല. ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ രാഷ്ട്രപതിക്ക് അയച്ച 7 ബില്ലുകളിൽ പിണറായി സർക്കാരിന്റെ കാലാവധി കഴിയും മുൻപ് തീരുമാനമുണ്ടാകുമോ എന്നും സംശയമാണ്.രാഷ്ട്രപതിക്ക് അയച്ച ബില്ലുകൾക്കു സമാനമായ നിയമം ഇനി കൊണ്ടുവരാൻ സാധിക്കില്ല. ഈ ബില്ലുകൾ പിൻവലിക്കണമെങ്കിലും രാഷ്ട്രപതിയുടെ അനുമതി വേണം
🗞🏵 സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശ്രുപത്രി ഗ്രൂപ്പിലേയ്ക്ക് വനിതാ നഴ്‌സുമാര്‍ക്ക് അവസരം. സർക്കാർ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്
🗞🏵 അബിഗേല്‍ സാറയെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവച്ച് എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌നയുടെ പിതാവ് ജയിംസ്. ആറുവയസുകാരി അബിഗേലിനെ കാണാതായത് മുതല്‍ താന്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നുവെന്നും കുട്ടിയെ തിരികെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ജയിംസ് പറഞ്ഞു. കുട്ടിയെ കാണാതായെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ താന്‍ മകള്‍ ജസ്‌നയെ ഓര്‍ത്തു എന്നും രാത്രി മുഴുവന്‍ വിഷമത്തിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതുപോലൊരു അന്വേഷണം അന്ന് ജസ്‌നയുടെ കാര്യത്തില്‍ ഉണ്ടായില്ല. അതുകൊണ്ടാണ് ജസ്‌നയെ തിരികെ കിട്ടാതെ പോയതെന്നും ജയിംസ് പറഞ്ഞു.
🗞🏵 ഫേസ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് പാകിസ്ഥാനിലെത്തിയ യുവതി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. മതംമാറി കാമുകനെ വിവാഹം കഴിച്ച അഞ്ജു ഇന്നലെ രാത്രിയാണ് അട്ടാരി-വാഘ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ അഞ്ജു ഫേസ് ബുക്ക് കാമുകനെ കാണാനായി പാകിസ്ഥാനിലേക്ക് പോയത് ഏറെ വാർത്തയായിരുന്നു. ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചാണ് അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. തുടര്‍ന്ന് മതം മാറി ഫാത്തിമ എന്ന പേരു സ്വീകരിച്ച അഞ്ജു, കാമുകന്‍ നസറുള്ളയെ വിവാഹം കഴിക്കുകയും ചെയ്തു.
🗞🏵 ചൈനയിലെ അജ്ഞാതമായ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയിലെ 6 സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
🗞🏵 കൊല്ലം കോട്ടപ്പുറം ഇക്കരക്കുഴിയില്‍ വയോധികനെ മകന്‍ തീകൊളുത്തി കൊന്നു. തെക്കേകല്ലുംപുറം വീട്ടില്‍ ശ്രീനിവാസനെ(85)യാണ് മകന്‍ അനില്‍കുമാര്‍(52) കൊലപ്പെടുത്തിയത്. അനില്‍കുമാറിന്റെ മകന് വിദേശത്തു പഠിക്കാന്‍ പോകാന്‍ പണം നല്‍കാത്തതിന്റെ വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
🗞🏵 പാനൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍നിന്നു വനംവകുപ്പ് പുറത്തെടുത്ത പുലി ചത്തു. അണിയാരത്തെ സുധീഷിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ബുധനാഴ്ച രാവിലെ 9.30-നായിരുന്നു പുലിയെ കണ്ടെത്തിയത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായത് വൈകിട്ട് 4.30-ഓടെ മാത്രമാണ്. ഒരുമണിക്കൂറിലധികം നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ കൂട്ടിലാക്കി വയനാട്ടിലേക്ക് കൊണ്ടുപോകുംവഴിയാണ് പുലി ചത്തത്.
🗞🏵 കുടിശിക കിട്ടാത്തതിനെത്തുടർന്നു വിതരണക്കമ്പനികൾ കൂട്ടത്തോടെ നിസ്സഹകരണം പ്രഖ്യാപിച്ചതിനാൽ ക്രിസ്മസ് സീസണിൽ സപ്ലൈകോ ഔട്‌ലെറ്റുകൾ കാലിയാകും. കഴിഞ്ഞ 14നു തുറന്ന ടെൻഡറിൽ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യാൻ ഒരു കമ്പനി പോലും തയാറായില്ല. അടുത്ത ടെൻഡർ വിളിക്കാൻ ഇതുവരെ നടപടി തുടങ്ങിയില്ല.
🗞🏵 ബിഹാറിൽ ഉറുദു വിദ്യാലയങ്ങൾക്ക് ഞായറാഴ്ചയ്ക്കു പകരം വെള്ളിയാഴ്ച അവധിയാക്കി സർക്കാർ ഉത്തരവിറക്കി. വേനലവധി 20 ദിവസത്തിൽനിന്ന് 30 ദിവസമാക്കി വർധിപ്പിച്ചു. വേനലവധി ദിനങ്ങൾ കൂട്ടിയതു കാരണമാണു മറ്റു അവധി ദിനങ്ങളിൽ ചിലത് ഒഴിവാക്കേണ്ടി വന്നതെന്നു വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചു.
🗞🏵 എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നടപടിയെടുത്ത് കേരള സർവകലാശാല. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പലിന്റെ നിയമന അംഗീകാരം കേരള സർവകലാശാല റദ്ദാക്കി. കോളജിന് ഗുരുതര വീഴ്ച ഉണ്ടായെന്ന് ആരോപിച്ചാണ് നടപടി. നിഖിൽ തോമസിന്റെ പ്രവേശനത്തിന് സഹായിച്ച ആറ് അധ്യാപകർക്കെതിരെയും നടപടിയെടുക്കാൻ നിർദേശം നൽകി.
🗞🏵 ബ്രിട്ടനിൽ വൃദ്ധയായ ഇന്ത്യൻ വനിതയെ നാടുകടത്താനുള്ള നീക്കവുമായി അധികൃതർ മുന്നോട്ട്. പഞ്ചാബ് സ്വദേശിനിയായ ഗുർമിത് കൗറിനെയാണ് അധികൃതർ നാടുകടത്താനൊരുങ്ങുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അധികൃതരുടെ നീക്കത്തിനെതിരെ നിവേദനം സമർപ്പിച്ചിരിക്കുകയാണ് പ്രതിഷേധക്കാർ. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്സ് മേഖലയിൽ ഓൺലൈനായി 65,000-ത്തിലധികം ഒപ്പുകൾ ശേഖരിച്ചാണ് പ്രതിഷേധക്കാർ നാടുകടത്തലിനെതിരെ നിവേദനം നൽകിയത്.
🗞🏵 പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ സുപ്രധാന പദ്ധതികളുമായി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 31 MQ-9B പ്രിഡേറ്റർ ഡ്രോണുകൾ സൈന്യത്തിന്റെ ഭാഗമാക്കാനാണ് പ്രതിരോധ മേഖലയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ ചർച്ചയിലാണ് ഇന്ത്യയും അമേരിക്കയും. ചർച്ചകൾ പൂർത്തിയാകുന്നതോടെ, വരും ആഴ്ചകൾക്കുള്ളിൽ തന്നെ ഡ്രോണുകൾ ഇന്ത്യയ്ക്ക് കൈമാറുന്നതാണ്. 3 ബില്യൺ യുഎസ് ഡോളറിന് കരാർ ധാരണയാകുമെന്നാണ് വിലയിരുത്തൽ.
🗞🏵 കേന്ദ്ര പദ്ധതികളെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ വികസിത് ഭാരത് സങ്കല്‍പ് യാത്ര സംഘടിപ്പിക്കുന്നു. യാത്രയില്‍ എല്ലാ കേന്ദ്രമന്ത്രിമാരും സജീവമായി പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
🗞🏵 ആലുവയിൽ നിന്നും കാണാതായ പത്താംക്ലാസുകാരിയെ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.ഇന്നലെ രാവിലെ എട്ടേകാലോടെയാണ് സംഭവം. വീട്ടിൽ നിന്ന് സ്കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ ആണ് കാണാതായത്. സമയം കഴിഞ്ഞിട്ടും കുട്ടി സ്കൂളിൽ എത്താതിരുന്നതോടെ സ്കൂൾ അധികൃതർ വീട്ടിൽ വിവരമറിയിച്ചു. ഇതോടെ മാതാപിതാക്കൾ ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
🗞🏵 വൈദിക പട്ടം സ്വീകരിക്കുന്നതിനു മുമ്പ് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാമെന്ന് ഉറപ്പു നൽകണമെന്ന് വൈദി പട്ടം സ്വീകരിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഡിസംബര്‍ മാസം വൈദിക പട്ടം സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കാണ് കത്ത് നല്‍കിയത്. സിനഡ് കുര്‍ബാന അര്‍പ്പിക്കാമെന്ന സമ്മത പത്രം ഒപ്പിട്ട് നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
🗞🏵 നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർബൈക്കിൽ കഞ്ചാവുമായി സഞ്ചരിച്ച യുവാവ് പൊലീസ് പിടിയിൽ. കർണാടക ഉപ്പിനങ്ങാടി നജീർക്കാറിലെ മുഹമ്മദ് ഷാഫി(30)യെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ കൂടെയുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉദുമ നമ്പ്യാർ കീച്ചലിൽ നിന്നുമാണ് കഞ്ചാവും മോട്ടോർബേക്കും കസ്റ്റഡിയിലെടുത്തത്.
🗞🏵 കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതികളുടെ ലക്ഷ്യം ആ കുട്ടി മാത്രമായിരുന്നില്ലെന്ന് വിവരം. പ്രതികള്‍ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോവാന്‍ ലക്ഷ്യമിട്ടെന്നാണ് പുറത്തുവരുന്ന വിവരം. പള്ളിക്കല്‍ മൂതലയില്‍ കുട്ടിയെ തട്ടികൊണ്ടു പോകാനുള്ള ശ്രമമുണ്ടായത് തിങ്കളാഴ്ച്ച മൂന്നരയ്ക്കാണ്. പള്ളിക്കല്‍ മൂതല റോഡില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് സംഭവം.
🗞🏵 അഞ്ചുവയസുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ വയോധികന് 48 വർഷം തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചുള്ളിമട ഐശ്വര്യ സ്ട്രീറ്റ് കോവിൽവീട്ടിൽ ബലവേന്ദറിനെ(70)യാണ് കോടതി ശിക്ഷിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജുവാണ് ശിക്ഷ വിധിച്ചത്.
🗞🏵 അര്‍ജന്റീനയില്‍ നവംബര്‍ 19-ന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഫ്രീഡം അഡ്വാന്‍സ് സഖ്യത്തില്‍പ്പെട്ട കത്തോലിക്ക വിശ്വാസിയും നിയുക്ത വൈസ്-പ്രസിഡന്റുമായ വിക്ടോറിയ വില്ലാർരുവലിനെ സംബന്ധിച്ച നിലപാടുകള്‍ ചര്‍ച്ചയാകുന്നു. നിയമസഭയിലെ കോണ്‍ഗ്രസ് അംഗം എന്ന നിലയില്‍ നീണ്ടകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള വില്ലാർരുവല്‍ തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ്. ബ്യൂണസ് അയേഴ്സില്‍ ജനിച്ചുവളര്‍ന്ന നാല്‍പ്പത്തിയെട്ടുകാരിയായ വില്ലാർരുവല്‍ തന്റെ താനൊരു കത്തോലിക്ക വിശ്വാസിയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
🗞🏵 ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ആദിവാസി ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ സംഘര്‍ഷത്തിന് ഒരു വര്‍ഷം തികയുവാന്‍ പോകുന്ന സാഹചര്യത്തിലും തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ലെന്ന പരാതിയുമായി ആദിവാസി ക്രൈസ്തവര്‍. മരണപ്പെട്ട തങ്ങളുടെ കുടുംബാംഗങ്ങളെ സ്വന്തം ഗ്രാമത്തില്‍ അടക്കം ചെയ്യുന്നതിനു പോലും അനുവദിക്കുന്നില്ലെന്നാണ് ആദിവാസി ക്രൈസ്തവര്‍ പറയുന്നത്. 2018-ല്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച സുഖ്റാം സലാം എന്ന ആദിവാസി കൃഷിക്കാരന്‍ അടുത്തിടെ മരണപ്പെട്ടു. മതിയായ രേഖകളുള്ള സ്വന്തം കൃഷിയിടത്തില്‍ തന്നെ അടക്കം ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന ആഗ്രഹം.
🗞🏵 ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ ഫ്രാൻസിസ് മാർപാപ്പ, ദുബായിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 1- 3 തീയതികളില്‍ പാപ്പ ദുബായ് സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിരിന്നു. എന്നാല്‍ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലാത്തിലാണ് പാപ്പയുടെ സന്ദര്‍ശനം വത്തിക്കാന്‍ ഒഴിവാക്കിയിരിക്കുന്നത്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision