12 വയസു മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി നാളെയും(മേയ് 10) മേയ് 12 നും പ്രത്യേക കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ

Date:

കോട്ടയം : 12 വയസു മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി നാളെയും(മേയ് 10) മേയ് 12 നും പ്രത്യേക കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തും. 2008 മേയ് 9 മുതൽ 2010 മേയ് 9 വരെ ജനിച്ച കുട്ടികൾക്ക് ക്യാമ്പുകളിൽ വാക്‌സിൻ നാളെ സ്വീകരിക്കാം.

എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഈ ദിവസങ്ങളിൽ കുട്ടികൾക്ക് മാത്രമായി കോവിഡിനെതിരെ വാക്‌സിനേഷൻ നൽകും. മുൻകൂട്ടി ബുക്ക് ചെയ്യുകയോ രജിസ്റ്റർ ചെയ്യുകയോ വേണ്ട. ആധാർകാർഡ് നിർബന്ധമായും കൊണ്ടുവരണം.

ഈ അവസരം പ്രയോജനപ്പെടുത്തി വാക്‌സിൻ ഇതുവരെ സ്വീകരിക്കാത്തവരും ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയായവരുമായ 12 മുതൽ 14 വയസുള്ള എല്ലാ കുട്ടികളെയും കേന്ദ്രങ്ങളിലെത്തിച്ച് വാക്‌സിൻ നൽകാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണം. 28 ദിവസത്തിനകം രണ്ടാം ഡോസ് കൂടി സ്വീകരിക്കേണ്ടതിനാൽ, മധ്യ വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതോടെ മുഴുവൻ കുട്ടികളുടെയും രണ്ടാം ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കാനും ഇത് സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...