സീറോമലബാർ സഭാ ഹയരാർക്കിയുടെ ചരിത്രപുസ്തകം പ്രകാശനം ചെയ്തു

Date:

സീറോ മലബാർ ഹയരാർക്കിയുടെ സ്ഥാപനം മുതൽ ഇന്നുവരെയുള്ള (1923-2023) നൂറു വർഷത്തെ പ്രധാനസംഭവങ്ങളും നേട്ടങ്ങളും വളർച്ചയുമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ആധികാരിക രേഖകളെ ആസ്പദമാക്കിയുള്ള ഒരു ചരിത്ര പഠന ഗ്രന്ഥമാണിത്. രചയിതാവിന്റെ 25-ാമത്തെ പുസ്തകമാണിതെന്ന സവിശേഷതയുമുണ്ട്.സഭാചരിത്രത്തിൽ അഗാധമായ പാണ്ഡിത്യമുള്ള ജെയിംസ് അച്ചന്റെ പുസ്തകങ്ങൾ ചരിത്രവിദ്യാർത്ഥികൾക്ക് മികച്ച പഠനസഹായിയാണെന്ന് കർദ്ദിനാൾ പുസ്തകപ്രകാശന വേളയിൽ പറഞ്ഞു. ചരിത്രം തമസ്‌കരിക്കപ്പെടുകയും അപനിർമ്മിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വസ്തുതകളും സത്യവും തിരിച്ചറിയാൻ ഈ പുസ്തകം സഹായകരമാകുമെന്നും ചരിത്രഗ്രന്ഥങ്ങൾ രചിക്കുന്നതിലൂടെ ബഹു. ജെയിംസ് അച്ചൻ സഭയുടെ വളർച്ചയിൽ അതുല്യമായ സഭാവനയാണ് നൽകുന്നതെന്നും മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...