2023 ലോഗോസ് ബൈബിൾ ക്വിസ്: അമല ഷിന്റോ ലോഗോസ് പ്രതിഭ

Date:

ഗ്രാൻഡ് ഫിനാലെയിൽ ജേതാവായ അമലയ്ക്ക് സ്വർണമെഡലും 65,000 രൂപ കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. പൂവത്തുശേരി ഇടവകാംഗമായ അമല ഷിൻ്റോ സ്‌കൂൾ അധ്യാപികയാണ്. സി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയാണ് അമല ഷിൻ്റോ. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: എ- ജിസ്മോൻ സണ്ണി (കോതമംഗലം), ബി- ലിയ ട്രീസാ സുനിൽ (താമരശേരി), ഡി- ഷിബു തോമസ് (മൂവാറ്റുപുഴ), ഇ – ആനി ജോർജ് (തൃശൂർ), എഫ്- മേരി തോമസ് (ഇരിങ്ങാലക്കുട). വിവിധ പ്രായവിഭാഗങ്ങളിലെ വിജയികൾക്ക് സ്വർണമെഡലും കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാനതല മെഗാ ഫൈനലിൽ നിമ്മി ഏലിയാസ് (തലശേരി) ഒന്നാം സ്ഥാനം നേടി. കുടുംബങ്ങൾക്കായുള്ള ലോഗോസ് ഫമീലിയ ക്വിസിൽ ആനി ദേവസി, ബെൻസി ദേവസി, ഡിറ്റി ദേവസി (തൃശുർ) എന്നിവരുടെ ടീമിനാണ് ഒന്നാം സ്ഥാനം. എറണാകുളം – അങ്കമാലി, തൃശൂർ, പാലാ രൂപതകൾക്ക് ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചതിനുള്ള പുരസ്ക്‌കാരങ്ങൾ ലഭിച്ചു. ഇടവകതലങ്ങളിൽ കൂടുതൽ പരീക്ഷാർഥികൾ ഉണ്ടായിരുന്ന കുറവിലങ്ങാട്, ഓച്ചൻതുരുത്ത്, അങ്കമാലി ഇടവകകളും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

പാലാരിവട്ടം പിഒസിയിൽ നടന്ന സമാപന സമ്മേളനം ബൈബി ൾ സൊസൈറ്റി ചെയർമാൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു‌. സമ്മാനങ്ങൾ വിതരണം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. ബൈബിൾ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ജോയ് പാലയ്ക്കൽ, വൈസ് ചെയർമാൻ ആൻ്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജോസഫ് പന്തപ്ലാക്കൽ എന്നിവർ പ്രസംഗി ച്ചു. 4.75 ലക്ഷം പേർ പങ്കെടുത്ത ലോഗോസ് പരീക്ഷയിൽ 600 പേർ രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ നിന്നുള്ള ആറു പേരാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത്. കേരളത്തിനകത്തും പുറത്തും മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...