കുട്ടികൾക്കും ബലഹീനർക്കും സംരക്ഷണമേകുകമാർപ്പാപ്പാ

Date:

പ്രായപൂർത്തിയാകാത്തവരുടെയും ദുർബ്ബലരുടെയും പരിപാലനസംസ്കൃതി പരിപോഷിപ്പിക്കുന്നതിന് ഇറ്റലിയിലെ സഭ നടത്തുന്ന പരിശ്രമങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാണ് ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തവരെന്ന് പാപ്പാ വിശേഷിപ്പിച്ചു. “മുറിവേറ്റ സൗന്ദര്യം. ഞാൻ നിൻറെ മുറിവ് ഉണക്കുകയും നിൻറെ വ്യാധികൾ സുഖപ്പെടുത്തുകയും ചെയ്യും” എന്ന ജെറമിയാ പ്രവാചകൻറെ പുസ്തകത്തിലെ വാക്യം വിചിന്തന പ്രമേയമായി സമ്മേള൧നം സ്വീകരിച്ചിരുന്നത് അനുസ്മരിച്ച പാപ്പാ മൂന്നു ക്രിയാപദങ്ങളിൽ കാവലായിരിക്കുക എന്ന ക്രിയയുടെ പൊരുൾ  മുറിവേറ്റവരുടെ വേദനയിൽ സജീവമായി പങ്കുചേരുകയും പ്രായപൂർത്തിയാകാത്തവരുടെയും ഏറ്റവും ദുർബ്ബലരായവരുടെയും സംരക്ഷണത്തിൽ മുഴുവൻ സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് ഉറപ്പാക്കുകയുമാണെന്ന് വിശദീകരിച്ചു.

കാത്തുസൂക്ഷിക്കുക എന്നതിനർത്ഥം ഒരാളുടെ ഹൃദയം, ഒരുവൻറെ നോട്ടം,  പ്രവൃത്തികൾ എന്നിവ ഏറ്റം ചെറിയവരും പ്രതിരോധിക്കാൻ കഴിയാത്തവരുമായവർക്ക് അനുകൂലമായി തിരിക്കുക എന്നാണെന്ന് പാപ്പാ പറഞ്ഞു. കാത്തുസൂക്ഷിക്കുന്നതിന് ശ്രവിക്കാൻ അറിഞ്ഞിരിക്കുക അനിവാര്യമാണെന്നും ശ്രവണം എന്നത് ഹൃദയത്തിൻറെ ഒരു ചലനമാണെന്നും പാപ്പാ വിശദീകരിച്ചു.കാത്തുസൂക്ഷിക്കലിൻറെയും ശ്രവണത്തിൻറെയും പാതയിലൂടെ സഞ്ചരിച്ചാൽ മാത്രമെ പരിപാലനം സാദ്ധ്യമാകൂ എന്ന് പറഞ്ഞ പാപ്പാ ഇന്ന് സുവിശേഷാത്മകമായവയ്ക്ക് വിരുദ്ധമായ വലിച്ചെറിയൽ സംസ്കാരം വ്യാപകമാണെന്ന വസ്തുത ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതപാലിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. മുറിവുകൾ ചികിത്സിക്കുകയെന്നത് നീതിയുടെ ഒരു പ്രവൃത്തി കൂടിയാണെന്നും പാപ്പാ പറഞ്ഞു

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...